സംസ്ഥാനത്തിന്റെ സാമ്പത്തികപ്രതിസന്ധി നേരിടാനായി മുഖ്യമന്ത്രിയും മന്ത്രിമാരും പരിവാര സമേതം നടത്തുന്ന വിദേശയാത്രയെ രൂക്ഷമായ ഭാഷയില്‍ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ.എസ്.ജയശങ്കറുടെ ഫേസ്ബുക്ക് പോസ്റ്റ്.
ഉല്ലാസയാത്രയല്ല, തീര്‍ത്ഥയാത്രയുമല്ല...സംസ്ഥാനത്തിന്റെ സമഗ്ര വികസനം ഉറപ്പാക്കാന്‍, വ്യവസായ വിപ്ലവവും വിപ്ലവ വ്യവസായവും ത്വരിതപ്പെടുത്താന്‍ നിക്ഷേപകരെത്തേടിയുളള സാഹസിക യാത്ര. എന്നാണ് ജയശങ്കര്‍ മുഖ്യമന്ത്രിയുടെ ജപ്പാന്‍ യാത്രയെ വിശേഷിപ്പിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ ഇ പി ജയരാജന്‍ , എ കെ ശശീന്ദ്രന്‍ , ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവരൊക്കെ കുടുംബസമേതമാണ് ജപ്പാനിലും ദക്ഷിണകൊറിയയിലും സന്ദര്‍ശനം നടത്തുന്നത്. പത്തു ദിവസം നീളുന്ന യാത്രയുടെ ചെലവ് എത്രയെന്നു വ്യക്തമല്ല. കൊറിയന്‍ , ജാപ്പനീസ് സാങ്കേതിക വിദ്യയെക്കുറിച്ചു പഠിക്കാനും മറ്റുമാണ് യാത്ര.
കഴിഞ്ഞ മെയില്‍ മന്ത്രിമാര്‍ക്കൊപ്പം നെതര്‍ലന്‍ഡ്‌സ് , സ്വിറ്റ്സര്‍ലന്‍ഡ് , ഫ്രാന്‍സ് യുകെ എന്നിവിടങ്ങളില്‍ മുഖ്യമന്ത്രി പത്തുദിവസം സന്ദര്‍ശനം നടത്തിയിരുന്നു.