Don't Miss

സ്വര്‍ണം പൊടിരൂപത്തിലാക്കി വിഗിനുള്ളില്‍ കടത്താന്‍ ശ്രമിച്ച മലയാളി മുംബൈ വിമാനത്താവളത്തില്‍ പിടിയില്‍

മുംബൈ: സ്വര്‍ണം പൊടിരൂപത്തിലാക്കി വിഗിനുള്ളില്‍ വച്ച് കടത്താന്‍ ശ്രമിച്ച മലയാളി മുംബൈ വിമാനത്താവളത്തില്‍ പിടിയില്‍. ബുധനാഴ്ച ദുബായില്‍ നിന്ന് മുംബൈയില്‍ എത്തിയ മലപ്പുറം സ്വദേശി സലൗദ്ദീന്‍ കരാട്ടുചാല്‍ (23) എന്നയാളെയാണ് 27 ലക്ഷം രൂപ വിലമതിക്കുന്ന തലയിലെ സ്വര്‍ണ പൊടിയുമാമായി കസ്റ്റംസിലെ എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്.

പൊടിരൂപത്തിലാക്കിയ ഒരു കിലോയോളം സ്വര്‍ണം തലയില്‍ ഫിറ്റ് ചെയ്ത വിഗിനുള്ളില്‍ വച്ച് കടത്താന്‍ ശ്രമിക്കുകയായിരുന്നു സലൗദ്ദീന്‍. ഗ്രീന്‍ ചാനലിലൂടെ പുറത്തുകടക്കാന്‍ ശ്രമിച്ച സലൗദ്ദിനെ അധികൃതര്‍ തടഞ്ഞുവച്ചു പരിശോധിച്ചു. ഇയാളുടെ ബാഗുകള്‍ പരിശോധിച്ചതില്‍ നിന്ന് അനധികൃതമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതോടെ വിട്ടയക്കാന്‍ തുടങ്ങിയ ഉദ്യോഗസ്ഥന്‍ കൃത്രിമ മുടിയുടെ ഉയരത്തിലുള്ള അസ്വഭാവികത ശ്രദ്ധയില്‍ പെട്ടതോടെയാണ് പരിശോധിച്ചത്.

മുടി പരിശോധിച്ചപ്പോളാണ് അത് വിഗ് ആണെന്ന് അധികൃതര്‍ക്ക് ബോധ്യപ്പെട്ടത്. സ്വാഭാവിക മുടി ഉണ്ടായിരിക്കേ അത് വടിച്ചുമാറ്റിയ ശേഷമാണ് വിഗ് വച്ചതെന്ന് ബോധ്യപ്പെട്ട അധികൃതര്‍ വിഗ് പരിശോധിച്ചപ്പോഴാണ് അതിനുള്ളില്‍ പൊടി രൂപത്തില്‍ സ്വര്‍ണം ഒളിപ്പിച്ചുവച്ചതായി കണ്ടെത്തിയത്. ചോദ്യം ചെയ്യലില്‍ മുനീര്‍, ആഷിഖ് എന്നിവര്‍ക്ക് വേണ്ടിയാണ് താന്‍ സ്വര്‍ണം കടത്തിയതെന്ന് സലൗദ്ദീന്‍ സമ്മതിച്ചു.

മലപ്പുറത്തെ നിര്‍ധന കുടുംബത്തിലെ അംഗമാണ് താണെന്നും സ്വര്‍ണം നാട്ടിലെത്തിച്ചാല്‍ 20,000 രൂപ നല്‍കാമെന്ന് മുനീറും ആഷിഖും വാഗ്ദാനം ചെയ്തിരുന്നുവെന്നും സലൗദ്ദീന്‍ പറഞ്ഞു. ദുബായില്‍ വന്നുപോകുന്നതിനുള്ള ചെലവും അവരാണ് വഹിച്ചത്. ആദ്യമായാണ് താന്‍ ദുബായ് സന്ദര്‍ശിക്കുന്നതെന്നും സലൗദ്ദീന്‍ വ്യക്തമാക്കി.


ഒക്‌ടോബറില്‍ നെടുമ്പാശേരി വിമാനത്താവളത്തിലും സമാനമായ രീതിയില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചിരുന്നു. ഷാര്‍ജയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിയായ നൗഷാദ് ആണ് അന്ന് പിടിയിലായത്. 1.13 കിലോ സ്വര്‍ണമാണ് നൗഷാദ് പ്രത്യേകമായി ഒരുക്കിയ മുടിക്കുള്ളില്‍ വച്ച് കടത്താന്‍ ശ്രമിച്ചത്.

  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  • കൊടി സുനിയ്ക്കും പള്‍സര്‍ സുനിയ്ക്കും നടുവില്‍ കേരളം
  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  • ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുമായി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ കാര്‍ മ​റി​ഞ്ഞു; പെ​ണ്‍കു​ട്ടി മ​രി​ച്ചു
  • സ്വര്‍ണം ചെമ്പാകുന്ന 'മായാവിദ്യ'
  • ബിന്ദു പത്മനാഭന്‍ കൊലക്കേസ്; അസ്ഥികള്‍ തണ്ണീര്‍മുക്കം ബണ്ടില്‍!
  • ബ്രിട്ടനില്‍ ബലാത്സംഗ ഇരകള്‍ കേസുകളില്‍ നിന്ന് പിന്‍വാങ്ങുന്നു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions