'ഉദാഹരണം സുജാത', 'തണ്ണീര്‍മത്തന്‍ ദിനങ്ങള്‍' ,'ആദ്യരാത്രി എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ പറ്റിയ യുവ നടിയാണ് അനശ്വര രാജന്‍. ഇപ്പോഴിതാ, രാജ്യത്ത് പൗരത്വ ഭേദഗതിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ പന്തുണച്ച് താരം രംഗത്തെത്തി. 'വസ്ത്രം കൊണ്ട് തിരിച്ചറിയട്ടെ','പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കുക' എന്നുമാണ് അനശ്വര രാജന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
രാജ്യത്ത് അക്രമം ഉണ്ടാകുന്നത് ആരാണെന്ന് അവര്‍ ധരിച്ചിരിക്കുന്ന വസ്ത്രത്തില്‍ നിന്ന് തിരിച്ചയാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് വിവാദമായിരുന്നു. ഝാര്‍ഖണ്ഡിലെ തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു മോദിയുടെ പരാമര്‍ശം.
അതേസമയം, പൗരത്വ ഭേഗതി നിയമത്തെ വിമര്‍ശിച്ച് നിരവധി പേരാണ് സിനിമാലോകത്തു നിന്നും ഇതിനോടകം തന്നെ രംഗത്തുവന്നത്. സിനിമാ താരങ്ങളായ പാര്‍വതി തിരുവോത്ത്, ഇന്ദ്രജിത്ത് സുകുമാരന്‍,പൃഥിരാജ് സുകുമാരന്‍, ലിജോ ജോസ് പല്ലിശേരി, ഗീതു മോഹന്‍ദാസ്, കുഞ്ചാക്കോ ബോബന്‍, ആഷിഖ് അബു, ടോവിനോ തോമസ്, റിമാ കല്ലിങ്കല്‍, ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ്, രജീഷ വിജയന്‍ , ബിനിഷ് ബാസ്റ്റിന്‍, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയ നിരവധി പേരാണ് മലയാള സിനിമാ മേഖലയില്‍ നിന്ന് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്.