തൃശ്ശൂര്‍ : തൃശ്ശൂര്‍ തളിക്കുളത്ത് യുവാവ് പിതാവിനെയും ഭാര്യാ സഹോദരിയെയും കല്ലിനു തലയ്ക്കിടിച്ചു കൊലപ്പെടുത്തി. തളിക്കുളം സ്വദേശികളായ ജമാല്‍ (60) ഭാര്യാ സഹോദരി ഖദീജ (45) എന്നിവരാണ് കൊല്ലപ്പെട്ടത്. ജമാലിന്റെ മകന്‍ ഷെഫീക്കാണ് ഇരുവരെയും കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. ഇയാളിപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. ഷെഫീക്ക് മാനസീക വെല്ലുവിളി നേരിടുന്ന ആളാണെന്ന് പോലീസ് പറയുന്നു.