Don't Miss

വിജയ് മല്യയില്‍ നിന്ന് പിടിച്ചെടുത്ത ആസ്തികള്‍ ഉപയോഗിക്കാന്‍ ബാങ്കുകള്‍ക്ക് അനുമതി


വിവാദ മദ്യ വ്യവസായി വിജയ് മല്യയില്‍ നിന്നും പിടിച്ചെടുത്ത സ്വത്തുക്കള്‍ വിനിയോഗിക്കാന്‍ മല്യക്ക് പണം കടം കൊടുത്ത ബാങ്കുകളെ അനുവദിച്ചതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വൃത്തങ്ങള്‍ അറിയിച്ചു.

വിധി ജനുവരി 18 വരെ സ്റ്റേ ചെയ്തിട്ടുണ്ടെന്നും ഈ കാലയളവില്‍ ഉത്തരവ് ബാധിക്കുന്ന കക്ഷികള്‍ക്ക് ബോംബെ ഹൈക്കോടതിയില്‍ വിധിക്കെതിരെ ഹര്‍ജി നല്‍കാമെന്നും കോടതി പറഞ്ഞു. പിടിച്ചെടുത്ത ആസ്തികളില്‍ പ്രധാനമായും ഷെയറുകള്‍ പോലുള്ള സാമ്പത്തിക ഈടുകളാണ്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ) നയിക്കുന്ന ബാങ്കുകളുടെ ഒരു കണ്‍സോര്‍ഷ്യം കണ്ടുകെട്ടിയ സ്വത്തുക്കള്‍ ലിക്വിഡേറ്റ് ചെയ്യുന്നതില്‍ എതിര്‍പ്പില്ലെന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ ഇഡി പ്രത്യേക പി‌എം‌എല്‍എ കോടതിയെ അറിയിച്ചിരുന്നു.

2013 മുതല്‍ പ്രതിവര്‍ഷം 11.5 ശതമാനം പലിശസഹിതം 6,203.35 കോടി രൂപ ആവശ്യപ്പെടുന്നതിനായി ആസ്തികള്‍ ലിക്വിഡേറ്റ് ചെയ്യാന്‍ വായ്പ നല്‍കിയ ബാങ്കുകള്‍ ആഗ്രഹിക്കുന്നു.

കഴിഞ്ഞ വര്‍ഷം ജനുവരി 5 – ന് പ്രത്യേക പി‌എം‌എല്‍എ കോടതി മല്യയെ ഒളിച്ചോടിയ സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിക്കുകയും മല്യയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.

2016 മാര്‍ച്ചില്‍ രാജ്യം വിട്ട മല്യയെ അന്നുമുതല്‍ ലണ്ടനില്‍ ആണ് താമസിക്കുന്നത്.

  • കൊടി സുനിയ്ക്കും പള്‍സര്‍ സുനിയ്ക്കും നടുവില്‍ കേരളം
  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  • ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുമായി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ കാര്‍ മ​റി​ഞ്ഞു; പെ​ണ്‍കു​ട്ടി മ​രി​ച്ചു
  • സ്വര്‍ണം ചെമ്പാകുന്ന 'മായാവിദ്യ'
  • ബിന്ദു പത്മനാഭന്‍ കൊലക്കേസ്; അസ്ഥികള്‍ തണ്ണീര്‍മുക്കം ബണ്ടില്‍!
  • ബ്രിട്ടനില്‍ ബലാത്സംഗ ഇരകള്‍ കേസുകളില്‍ നിന്ന് പിന്‍വാങ്ങുന്നു
  • ഇ സിഗരറ്റുകള്‍ ഉപയോഗിക്കുന്നവര്‍ കടുത്ത പുകവലിക്കാരാകാനുള്ള സാധ്യത മൂന്നിരട്ടി!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions