Don't Miss

കുടിക്കാനും കുളിക്കാനും ആവോളം ബിയര്‍ ; ലോകത്തെ ആദ്യ ബിയര്‍ സ്വിമ്മിംഗ് പൂളിന്റെ വിശേഷങ്ങള്‍


കൈയില്‍ ചിക്കിലിയുള്ള ബിയര്‍ പ്രേമികള്‍ക്ക് അര്‍മാദിക്കാന്‍ ബിയര്‍ സ്വിമ്മിംഗ് പൂള്‍ . ഓസ്ട്രിയയിലാണ് ഈ അപൂര്‍വ സ്വിമ്മിംഗ് പൂളുള്ളത്. ലോകത്തിലെ തന്നെ ആദ്യത്തെ ബിയര്‍ സ്വിമ്മിംഗ്പൂളാണിത്. ഓസ്ട്രിയയിലെ ടാരന്‍സിലുള്ള സ്‌ക്ലോസ് സ്റ്റാര്‍കെന്‍ബര്‍ഗര്‍ ബ്രൂവറിയാണ് പൂള്‍ ഒരുക്കിയിരിക്കുന്നത്. ലോകത്ത് മറ്റെവിടെയുമില്ലാത്ത അതീവ സവിശേഷമായ ഒരു ബ്രൂവറിയാണ് ഇത്. കുടിക്കാനും കുളിക്കാനും അങ്ങനെ എവിടെയും ബിയര്‍ മാത്രം. പൂളില്‍ ഉള്ളത് വെള്ളമല്ല ബിയറാണ്.എന്നാല്‍, ടബ്ബിലെ ബീയര്‍ കുടിക്കാന്‍ സന്ദര്‍ശകര്‍ക്ക് അനുവാദമില്ല. പകരം വാറ്റുകേന്ദ്രത്തിലെ 10 തരം ബിയറുകളില്‍ ഒന്നു തിരഞ്ഞെടുത്തു പൂളിലിരുന്ന് ആസ്വദിക്കാം.

700 വര്‍ഷത്തോളം പഴക്കമുള്ള സ്റ്റാര്‍കെന്‍ബര്‍ഗര്‍ കാസ്റ്റിലിന്റെ ഉള്ളിലെ നിലവറയാണ് ബിയര്‍ പൂള്‍ ആയി മാറ്റിയിരിക്കുന്നത്. 13 അടി ആഴമുള്ള ഏഴോളം പൂളുകള്‍ ഇവിടെയുണ്ട്. ബാറിലേതിനു സമാനമായി അരണ്ട വെളിച്ചമാണു പൂളിന്. പൂളിലുള്ള ബിയറിനു നല്ല ചൂടാണ്.

രണ്ടു മണിക്കൂര്‍ നേരത്തേക്ക് പൂളിനുള്ളില്‍ ചെലവഴിക്കാന്‍ 18,500 ഇന്ത്യന്‍ രൂപയാണ് ചെലവാക്കേണ്ടത്. ഈ കുളിക്ക് ആരോഗ്യപരമായി ഒരുപാട് ഗുണങ്ങള്‍ ഉണ്ട് എന്നും പറയപ്പെടുന്നു. ബിയറില്‍ അടങ്ങിയിരിക്കുന്ന കാത്സ്യം, വിറ്റാമിനുകള്‍ തുടങ്ങിയവ ചര്‍മം മൃദുലമാക്കാന്‍ സഹായിക്കും. രക്തയോട്ടം കൂട്ടാനും ശരീരത്തിന് സ്വാസ്ഥ്യം നല്‍കാനും ബീയര്‍ കുളിക്ക് സാധിക്കുമത്രേ. പക്ഷെ പോക്കറ്റ് കാലിയാകുമെന്നു മാത്രം.

  • കൊടി സുനിയ്ക്കും പള്‍സര്‍ സുനിയ്ക്കും നടുവില്‍ കേരളം
  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  • ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുമായി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ കാര്‍ മ​റി​ഞ്ഞു; പെ​ണ്‍കു​ട്ടി മ​രി​ച്ചു
  • സ്വര്‍ണം ചെമ്പാകുന്ന 'മായാവിദ്യ'
  • ബിന്ദു പത്മനാഭന്‍ കൊലക്കേസ്; അസ്ഥികള്‍ തണ്ണീര്‍മുക്കം ബണ്ടില്‍!
  • ബ്രിട്ടനില്‍ ബലാത്സംഗ ഇരകള്‍ കേസുകളില്‍ നിന്ന് പിന്‍വാങ്ങുന്നു
  • ഇ സിഗരറ്റുകള്‍ ഉപയോഗിക്കുന്നവര്‍ കടുത്ത പുകവലിക്കാരാകാനുള്ള സാധ്യത മൂന്നിരട്ടി!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions