Don't Miss

കൈയേറ്റം ചെയ്തയാളുടെ കാല്‍കഴുകി ചുംബിച്ച് വൈദികന്റെ മാതൃക

തൃശൂര്‍ :നിസാര കാര്യത്തിന് തന്നെ അധിക്ഷേപിക്കുകയും കൈയേറ്റം ചെയ്യുകയും ചെയ്ത ഇടവകയിലെ ഒരു അംഗത്തിന് ബലിവേദിയില്‍ മാപ്പുനല്‍കി സമൂഹത്തിന് മാതൃകയാവുകയാണ് ഫാ.നവീന്‍ ഊക്കന്‍ എന്ന വൈദികന്‍. ഇരിങ്ങാലക്കുട രൂപതയിലെ മാള തുമ്പരശേരി സെന്റ് മേരീസ് പള്ളി വികാരിയാണ് ഫാ. നവീന്‍. തന്നോട് പിണങ്ങിയ വിശ്വാസിയുടെ കാലുകള്‍ ബലിവേദിയില്‍ കഴുകി ചുംബിച്ചാണ് അദ്ദേഹത്തിന് മാപ്പുനല്‍കിയത്. ഇതിനു ഇടവക ജനം സാക്ഷ്യം വഹിച്ചു.

കഴിഞ്ഞയാഴ്ചയാണ് വൈദികനു നേര്‍ക്ക് കൈയേറ്റമുണ്ടായത്. ഇടവകയിലെ പ്രായമായ ആളുകളെ വൈദികന്‍ വിനോദയാത്രയ്ക്ക് കൊണ്ടുപോയിരുന്നു. വൈകിട്ട് തിരിച്ചെത്താന്‍ താമസിച്ചുവെന്ന് പറഞ്ഞാണ് ഒരു ഇടവകാംഗം വൈദികനെ കൈയേറ്റം ചെയ്തത്. വികാരിയച്ചനെ കൈയേറ്റം ചെയ്തയാളെ വെറുതെ വിടാന്‍ ഇടവകക്കാര്‍ തയ്യാറായില്ല. പള്ളിക്കമ്മിറ്റി കൂടി ശിക്ഷ വിധിച്ചു. 26ന് ഞായറാഴ്ച കൂര്‍ബാന മധ്യേ ഇയാള്‍ പരസ്യമായി മാപ്പുപറയണം. അല്ലാത്തപക്ഷം ഇയാള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കും.

കമ്മിറ്റിയുടെ ശാസന ശിരസ്സാവഹിച്ച വിശ്വാസി മാപ്പുപറയാന്‍ തയ്യാറായാണ് ഞായറാഴ്ച കുര്‍ബാനയ്ക്ക് വന്നത്. കുര്‍ബാന മധ്യേ ഇദ്ദേഹത്തെ ഫാ. നവീന്‍ അള്‍ത്താരയ്ക്ക സമീപത്തേക്ക് വിളിച്ചു. ഇടവക ജനത്തോടായി പറഞ്ഞു.'പള്ളിക്കമ്മിറ്റിയുടെ തീരുമാനം അനുസരിച്ച് ഇദ്ദേഹം വന്നല്ലോ, അത് തന്നെ അഭിനന്ദനീയമാണ്.' തുടര്‍ന്ന് അച്ചന്‍ ഒരു പാത്രത്തില്‍ കുറച്ച് വെള്ളമെടുത്ത് അദ്ദേഹത്തിന്റെ സമീപത്തിരുന്ന് കാലുകള്‍ കഴുകി ചുംബിച്ചു. 'സഹോദര എനിക്ക് അങ്ങയോട് ഒരു ദേഷ്യവുമില്ല...' എന്ന് പരസ്യമായി പറഞ്ഞു.

ക്ഷമയുടെ പുതിയ അനുഭവം തങ്ങള്‍ക്ക് പകര്‍ന്നുതന്ന അച്ചന്റെ പ്രവര്‍ത്തിയെ നിറഞ്ഞ കൈയടിയോടെയാണ് ഇടവക ജനം സ്വീകരിച്ചത്. 'ഇദ്ദേഹം മാപ്പുപറയാന്‍ തയ്യാറായാണ് വന്നത്. ഇനി അത് പറയിക്കരുതെന്ന് എന്റെ അഭിപ്രായം. അതിനെ അനുകൂലിക്കുന്നുവെങ്കില്‍ നിങ്ങള്‍ എഴൂന്നേറ്റുനിന്നു കൈയടിക്കുക, അല്ലെങ്കില്‍ മാപ്പു പറയിക്കാനുള്ള തീരുമാനവുമായി മുന്നോട്ടുപോകാം- നവീന്‍ അച്ചന്‍ പറഞ്ഞു. വൈകാരിക നിമിഷങ്ങള്‍ക്ക് സാക്ഷിയായ വിശ്വാസ സമൂഹം ഒന്നടങ്കം എഴുന്നേറ്റു നിന്ന് കൈയടിച്ചു അച്ചന്റെ തീരുമാനം അംഗീകരിച്ചു.

ആലത്തൂര്‍ സ്വദേശിയായ ഫാ. നവീന്‍ അമ്പഴക്കാട് ഇടവകയിലെ ഊക്കന്‍ വീട്ടില്‍ വിന്‍സെന്റ് -ജെസ്സി ദമ്പതികളുടെ മകനാണ്.

  • കൊടി സുനിയ്ക്കും പള്‍സര്‍ സുനിയ്ക്കും നടുവില്‍ കേരളം
  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  • ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുമായി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ കാര്‍ മ​റി​ഞ്ഞു; പെ​ണ്‍കു​ട്ടി മ​രി​ച്ചു
  • സ്വര്‍ണം ചെമ്പാകുന്ന 'മായാവിദ്യ'
  • ബിന്ദു പത്മനാഭന്‍ കൊലക്കേസ്; അസ്ഥികള്‍ തണ്ണീര്‍മുക്കം ബണ്ടില്‍!
  • ബ്രിട്ടനില്‍ ബലാത്സംഗ ഇരകള്‍ കേസുകളില്‍ നിന്ന് പിന്‍വാങ്ങുന്നു
  • ഇ സിഗരറ്റുകള്‍ ഉപയോഗിക്കുന്നവര്‍ കടുത്ത പുകവലിക്കാരാകാനുള്ള സാധ്യത മൂന്നിരട്ടി!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions