യുകെയില്‍ സോഷ്യല്‍ മീഡിയ കണ്ടന്റുകള്‍ കര്‍ശനമായ നിരീക്ഷണത്തില്‍ വയ്ക്കുന്നു. അപകടകരമായ കണ്ടന്റുകള്‍ പ്രസിദ്ധീകരിക്കുന്ന സോഷ്യല്‍ മീഡിയ കമ്പനികളില്‍ നിന്നും പിഴയീടാക്കാനാണു ബോറിസ് സര്‍ക്കാര്‍ തീരുമാനം. സോഷ്യല്‍ മീഡിയവഴിയുള്ള വിദ്വേഷ പ്രചാരണവും മറ്റും ശക്തിപ്പെട്ടതോടെയാണ് സര്‍ക്കാര്‍ ഇടപെടല്‍ യുകെയിലെ ടെലി കമ്യൂണിക്കേഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 'ഓസ്‌ഫോം' കമ്പനിക്കാണ് ഇതിനുള്ള അധികാരങ്ങള്‍ നല്‍കുക. ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവയുള്‍പ്പടെയുള്ള കമ്പനികളെ റെഗുലേറ്റ് ചെയ്യാന്‍ ഓസ്‌ഫോമിന് അധികാരം നല്‍കാനാണ് തീരുമാനം. അപകടകരമായതും നിയമാനുസൃതമല്ലാത്തതും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതും കുട്ടികളെ ചൂഷണം ചെയ്യുന്നതുമായ കണ്ടെന്റുകള്‍ കണ്ടെത്തിയാല്‍ നടപടിയുണ്ടാവും .
സോഷ്യല്‍ മീഡിയയെ കര്‍ശനമായി നിയന്ത്രിക്കുന്നതിനും അപകടകരമായ കണ്ടന്റില്‍ നിന്നും യൂസര്‍മാരെ സംരക്ഷിക്കുകയുമാണ് പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഉപയോക്താക്കളെ അപകടകരവും നിയമവിരുദ്ധവും തീവ്രവാദപരവും അപകടകരമായ കണ്ടന്റുകളില്‍ നിന്നും യൂസര്‍മാരെ സംരക്ഷിക്കണമെന്ന് സോഷ്യല്‍ മീഡിയ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കാനും ലംഘിക്കപ്പെട്ടാല്‍ ഈ കമ്പനികളില്‍ നിന്ന് പിഴയീടാക്കാനും ഓസ്‌ഫോമിന് സാധിക്കും. ഇത്തരം കണ്ടന്റുകള്‍ വന്നാല്‍ അവ ഉടനടി നീക്കം ചെയ്യാന്‍ കമ്പനികളോട് ആവശ്യപ്പെടാം. യൂസര്‍മാരെ ഇതുമായി ബന്ധപ്പെട്ട അപകടത്തില്‍ നിന്നും സംരക്ഷിക്കാനും സോഷ്യല്‍ മീഡിയ കമ്പനികളോട് ആവശ്യപ്പെടാന്‍ സാധിക്കും.
ജനറേറ്റഡ് കണ്ടന്റുകള്‍ ഷെയര്‍ ചെയ്യാന്‍ സാധിക്കുന്ന വെബ്‌സൈറ്റുകള്‍ക്ക് മാത്രമായിരിക്കും പുതിയ നിയമങ്ങള്‍ ബാധകമായിരിക്കുകയെന്നും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. ഇതിനാല്‍ സോഷ്യല്‍ മീഡിയ കമ്പനികളുടെ യുകെയിലെ അഞ്ച് ശതമാനം ബിസിനസിനെ മാത്രമേ പുതിയ നീക്കം ബാധിക്കുകയുള്ളുവെന്നും സര്‍ക്കാര്‍ പറയുന്നു .