Don't Miss

കേരള കോണ്‍ഗ്രസ് ജേക്കബ് പിളര്‍ന്നു, ജോണി നെല്ലൂര്‍ വിഭാഗം ജോസഫ് ഗ്രൂപ്പിലേക്ക്


കൊച്ചി: കേരള കോണ്‍ഗ്രസ് (ജേക്കബ്) പാര്‍ട്ടി പിളര്‍ന്നു. അനൂപ് ജേക്കബ്, ജോണി നെല്ലൂര്‍ വിഭാഗങ്ങള്‍ പ്രത്യേകമായി കോട്ടയത്ത് യോഗം ചേര്‍ന്നു. സംസ്ഥാന കമ്മിറ്റി യോഗമാണ് ചേര്‍ന്നതെന്നാണ് ഇരുഭാഗത്തിന്റേയും അവകാശവാദം. കേരള കോണ്‍ഗ്രസ് മാണി പാര്‍ട്ടിയിലെ പി.ജെ. ജോസഫ് വിഭാഗവുമായി ലയിക്കുമെന്ന് ജോണി നെല്ലൂര്‍ പ്രഖ്യാപിച്ചു. പാര്‍ട്ടിയെ ഭിന്നിപ്പിക്കാന്‍ അനൂപ് ജേക്കബ് അച്ചാരം വാങ്ങിയെന്നു ജോണി നെല്ലൂര്‍ ആരോപിച്ചു. പാര്‍ട്ടി എന്താണെന്ന് അനൂപിന് അറിയില്ല. ജോസഫിനോട് ഡെപ്യൂട്ടി ലീഡര്‍ സ്ഥാനം അനൂപ് ആവശ്യപ്പെട്ടു. അത് ലഭിക്കില്ലെന്ന് ഉറപ്പായപ്പോള്‍ ലയനത്തെ എതിര്‍ത്തെന്നും ജോണി ആരോപിച്ചു. അമ്മയ്ക്കു നിയമസഭ സീറ്റ് നല്‍കരുതെന്ന് അനൂപ് ജേക്കബ് ആവശ്യപ്പെട്ടെന്ന് ജോണി നെല്ലൂര്‍ ആരോപിച്ചു. ടി.എം. ജേക്കബിന്റെ സംസ്‌കാരച്ചടങ്ങിലാണ് ഇക്കാര്യം അനൂപ് ആവശ്യപ്പെട്ടതെന്നും ജോണി പറഞ്ഞു. ടി.എം.ജേക്കബിന്റെ സംസ്‌കാരചടങ്ങുകള്‍ക്ക് ശേഷം പള്ളിമുറ്റത്ത് വെച്ച് പിറവം സീറ്റ് തനിക്ക് വേണമെന്ന് ആവശ്യപ്പെട്ടയാളാണ് അനൂപ് ജേക്കബ്. ജേക്കബിന്റെ മരണശേഷം ആശുപത്രിയില്‍ വെച്ചുതന്നെ അധികാരസ്ഥാനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കാണ് അനൂപ് ജേക്കബ് മുതിര്‍ന്നത്. മന്ത്രിയായിരിക്കുന്ന കാലയളവില്‍ ടി.എം.ജേക്കബിന്റെ സ്മാരകം പണിയുന്നതിന് വേണ്ടി യാതൊരു മുന്‍കൈയും അനൂപ് ജേക്കബ് എടുത്തില്ലെന്നും ജോണി നെല്ലൂര്‍ ആരോപിച്ചു. ഈ മാസം 29 ന് എറണാകുളത്ത് ലയന സമ്മേളനം നടത്താനാണ് ജോണി നെല്ലൂര്‍ വിഭാഗം തീരുമാനിച്ചിരിക്കുന്നത്.

ജോസഫ് വിഭാഗവുമായി ലയിക്കാനുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ പാര്‍ട്ടിയെ പിളര്‍പ്പില്‍ എത്തിച്ചത്. ലയനം സംബന്ധിച്ച് ജോണി നെല്ലൂര്‍ നേരത്തെ തന്നെ ജോസഫുമായി ധാരണയിലെത്തിയിരുന്നു. അനൂപ് ജേക്കബ് സംസ്ഥാന കമ്മിറ്റി ഓഫിസിലാണ് സംസ്ഥാന കമ്മിറ്റി വിളിച്ചുചേര്‍ത്തത്. ജോസഫ് ഗ്രൂപ്പുമായുള്ള ലയനത്തോട് ആദ്യം താല്പര്യം കാണിച്ച അനൂപ് ജേക്കബ് പിന്നീട് പിന്‍വാങ്ങിയതോടെയാണ് ചര്‍ച്ചകള്‍ വഴിമുട്ടിയതും പിളര്‍പ്പിലേക്ക് എത്തിയതും. തനിക്കെതിരെ ജോണി നെല്ലൂര്‍ നുണപ്രചരണമാണ് നടത്തുന്നതെന്ന് അനൂപ് ജേക്കബ് ആരോപിച്ചു. ജോണി നെല്ലൂരിന്റെ വാക്കുകള്‍ അദ്ദേഹത്തിന്റെ സംസ്‌കാരമാണ് പ്രകടമാക്കുന്നതെന്നും അനൂപ് പറഞ്ഞു. പരമാവധി നേതാക്കളെ പങ്കെടുപ്പിച്ച് കരുത്ത് കാട്ടാനാണ് അനൂപിന്റെ ശ്രമം.

ജോസഫ് -ജോസ് വിഭാഗവും ഉടനെ ഔദ്യോഗികമായി പിളരും. മാണിഗ്രൂപ്പില്‍ നിന്ന് പിളര്‍ന്നു പോയാണ് ജേക്കബ് ഗ്രൂപ്പ് രൂപീകരിക്കപ്പെട്ടത്

  • കൊടി സുനിയ്ക്കും പള്‍സര്‍ സുനിയ്ക്കും നടുവില്‍ കേരളം
  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  • ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുമായി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ കാര്‍ മ​റി​ഞ്ഞു; പെ​ണ്‍കു​ട്ടി മ​രി​ച്ചു
  • സ്വര്‍ണം ചെമ്പാകുന്ന 'മായാവിദ്യ'
  • ബിന്ദു പത്മനാഭന്‍ കൊലക്കേസ്; അസ്ഥികള്‍ തണ്ണീര്‍മുക്കം ബണ്ടില്‍!
  • ബ്രിട്ടനില്‍ ബലാത്സംഗ ഇരകള്‍ കേസുകളില്‍ നിന്ന് പിന്‍വാങ്ങുന്നു
  • ഇ സിഗരറ്റുകള്‍ ഉപയോഗിക്കുന്നവര്‍ കടുത്ത പുകവലിക്കാരാകാനുള്ള സാധ്യത മൂന്നിരട്ടി!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions