Don't Miss

ഫാ.റോബിന്‍ വടക്കുംചേരിയെ പുറത്താക്കി മാര്‍പാപ്പയുടെ ഉത്തരവ്


മാനന്തവാടി: കൊട്ടിയൂര്‍ പീഡനക്കേസില്‍ 20 വര്‍ഷത്തെ കഠിന തടവിന് ശിക്ഷിക്കപ്പെട്ട ഫാ റോബിന്‍ വടക്കുംചേരിയെ വൈദിക വൃത്തിയില്‍ നിന്ന് പുറത്താക്കി. ഇതുസംബന്ധിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പയാണ് വത്തിക്കാനില്‍ നിന്ന് ഉത്തരവിറക്കിയിരിക്കുന്നത്. നേരത്തെ മാനന്തവാടി രൂപത ബിഷപ്പ് ഫാ.റോബിനെ വൈദികവൃത്തിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് റോബിന്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതിനെ തുടര്‍ന്ന് റോബിനെ വൈദികവൃത്തിയില്‍ നിന്ന് നീക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വ്യക്തമാക്കി വത്തിക്കാന് രൂപത റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

മാനന്തവാടി രൂപത നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ഡിസംബര്‍ അഞ്ചിന് വൈദികവൃത്തിയിന്നുള്‍പ്പെടെ പുറത്താക്കിക്കൊണ്ടുള്ള ഉത്തരവ് വത്തിക്കാന്‍ പുറത്തിറക്കിയത്. വത്തിക്കാന്റെ ഉത്തരവ് റോബിന്റെ കൈയില്‍ ലഭിച്ചതോടെയാണ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായത്. ഇതോടെയാണ് രൂപത ഔദ്യോഗികമായി ഫാ.റോബിനെ പുറത്താക്കിയ വിവരം അറിയിച്ചിരിക്കുന്നത്.

പതിനാറുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നതാണ് റോബിന്‍ വടക്കുംചേരിയുടെ പേരിലുള്ള കേസ്. റോബിന്‍ വടക്കുംചേര വികാരിയായിരുന്ന കൊട്ടിയൂര്‍ നീണ്ടുനോക്കിയിലെ പള്ളിമേടയില്‍ വെച്ചാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. പെണ്‍കുട്ടി പ്രസവിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കളെ സ്വാധീനിച്ചു കുഞ്ഞിന്റെ പിതൃത്വം പെണ്‍കുട്ടിയുടെ പിതാവില്‍ ആരോപിക്കാനും ഗൂഢശ്രമം നടന്നിരുന്നു. കേസില്‍ റോബിന് 20 വര്‍ഷം കഠിനതടവും മൂന്ന് ലക്ഷ രൂപ പിഴയുമാണ് കോടതി വിധിച്ചത്. പിഴത്തുകയില്‍ പകുതി പെണ്‍കുട്ടിക്കു നല്‍കണമെന്നും കോടതി വിധിച്ചിരുന്നു.
കമ്പ്യൂട്ടര്‍ പഠിക്കാനെത്തിയ കുട്ടിയെ സ്വന്തം മുറിയില്‍വെച്ചാണ് ഫാ.റോബിന്‍ പീഡിപ്പിച്ചത്. കൂത്തുപറമ്പ് ക്രിസ്തുരാജ് ആശുപത്രിയിലായിരുന്നു പെണ്‍കുട്ടിയുടെ പ്രസവം. ചൈല്‍ഡ് ലൈന് ലഭിച്ച രഹസ്യ വിവരം പോലീസിനു കൈമാറിയതോടെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 2017 ഫെബ്രുവരിയില്‍ റോബിനെ കസ്റ്റിയിലെടുക്കുകയായിരുന്നു.

  • കൊടി സുനിയ്ക്കും പള്‍സര്‍ സുനിയ്ക്കും നടുവില്‍ കേരളം
  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  • ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുമായി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ കാര്‍ മ​റി​ഞ്ഞു; പെ​ണ്‍കു​ട്ടി മ​രി​ച്ചു
  • സ്വര്‍ണം ചെമ്പാകുന്ന 'മായാവിദ്യ'
  • ബിന്ദു പത്മനാഭന്‍ കൊലക്കേസ്; അസ്ഥികള്‍ തണ്ണീര്‍മുക്കം ബണ്ടില്‍!
  • ബ്രിട്ടനില്‍ ബലാത്സംഗ ഇരകള്‍ കേസുകളില്‍ നിന്ന് പിന്‍വാങ്ങുന്നു
  • ഇ സിഗരറ്റുകള്‍ ഉപയോഗിക്കുന്നവര്‍ കടുത്ത പുകവലിക്കാരാകാനുള്ള സാധ്യത മൂന്നിരട്ടി!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions