ന്യുയോര്‍ക്ക്: സ്റ്റുഡന്റ് വിസയില്‍ അമേരിക്കയിലെത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥി ലൈംഗിക പീഡനക്കേസില്‍ അഴിക്കുള്ളിലായി. പതിനൊന്നുകാരിലെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ വശീകരിക്കാന്‍ ശ്രമിച്ചതിനാണ് 23കാരനായ സച്ചിന്‍ അജി ഭാസ്‌കര്‍ എന്നയാളെയാണ് കുറ്റക്കാരനായി കോടതി കണ്ടെത്തിയത്. സീനിയര്‍ യു.എസ് ഡിസ്ട്രിക്‌സ് ജഡ്ജ് വില്യം എം. സരെകന്റിയാണ് സച്ചിന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനുള്ള താല്‍പര്യം പ്രകടിപ്പിച്ച് സച്ചിന്‍ 11കാരിക്ക് ടെക്‌സ്റ്റ്, ഇമെയില്‍ സന്ദേശങ്ങള്‍ അയച്ചുവെന്ന് പ്രോസിക്യൂട്ടര്‍ ചൂണ്ടിക്കാട്ടി. 2018 ഓഗസ്റ്റിലാണ് സംഭവം. കേസില്‍ ശിക്ഷ ജൂണ്‍ 17ന് വിധിക്കും.
ബാല പീഡന കുറ്റങ്ങളില്‍ 10 വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവുശിക്ഷയോ, 250, 000 ഡോളര്‍ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാമെന്ന് അറ്റോര്‍ണി ജെയിംസ് പി.കെന്നഡി പറയുന്നു.