Don't Miss

മദ്യ നിര്‍മാണം നിര്‍ത്തി കമ്പനികള്‍ സാനിറ്റൈസര്‍ നിര്‍മാണത്തില്‍

ലണ്ടന്‍ : കൊറോണ വൈറസ് യൂറോപ്പ് അടക്കമുള്ള രാജ്യങ്ങളില്‍ ഭയപ്പെടുത്തുംവിധം വ്യാപിച്ചുകൊണ്ടിരിക്കെ ഏറ്റവും ക്ഷാമം അനുഭവപ്പെടുന്നത് സാനിറ്റൈസറിനാണ്. യുകെയിലെ സൂപ്പര്‍മാര്‍ക്കറ്റുകളിലൊന്നും ഇവ കിട്ടാനില്ല. നിലവിലെ സാഹചര്യത്തില്‍ ഏറ്റവും അനിവാര്യമായവയാണ് സാനിറ്റൈസറുകള്‍ . ഇത് മനസിലാക്കി യുകെയിലെയിലെയും യൂറോപ്പിലെയും മദ്യനിര്‍മാണശാലകളില്‍ മദ്യത്തിനുപകരം സാനിറ്റൈസറുകള്‍ നിര്‍മിക്കാനാരംഭിച്ചു . കൈകള്‍ ശുചീകരിക്കുന്നതിന് ആവശ്യമായ സാനിറ്റൈസറുകളുടെ ആവശ്യം വര്‍ധിക്കുകയും അവ ലഭ്യമല്ലാതാകുകയും ചെയ്തതോടെയാണ് കമ്പനികള്‍ ഇതിലേയ്ക്ക് തിരിഞ്ഞത്.

ബ്ര്യൂഡോഗ്, ലെയ്ത്ത് ജിന്‍, വെര്‍ഡന്റ് സ്പിരിറ്റ്‌സ്, പെര്‍നോഡ് റിക്കാര്‍ഡ് തുടങ്ങിയ പ്രശസ്ത മദ്യനിര്‍മാണക്കമ്പനികളൊക്കെ ഹാന്‍ഡ് സാനിറ്റൈസറുകളുടെ നിര്‍മാണം വന്‍തോതില്‍ നടത്തുന്നതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്‌കോട്ട്‌ലന്‍ഡിലെ തങ്ങളുടെ ബ്ര്യൂവറിയില്‍ സാനിറ്റൈസര്‍ നിര്‍മാണം ആരംഭിച്ചതായി ബ്ര്യൂഡോഗ് കഴിഞ്ഞദിവസം ട്വീറ്റ് ചെയ്തിരുന്നു. വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കഴിയുന്നത്ര ജനങ്ങളെ സുരക്ഷിതരാക്കാനുള്ള ശ്രമമാണ് തങ്ങള്‍ നടത്തുന്നതെന്നും കമ്പനി ട്വീറ്റില്‍ പറയുന്നു.

മറ്റൊരു സ്‌കോട്ട്‌ലന്‍ഡ് കമ്പനിയായ ലെയ്ത്ത് ജിന്‍ മദ്യനിര്‍മാണം നിര്‍ത്തുകയും ശക്തിയേറിയ ഹാന്‍ഡ് സാനിറ്റൈസറുകളുടെ നിര്‍മാണത്തിലേക്ക് കടക്കുകയും ചെയ്തതായി ട്വിറ്ററില്‍ പ്രസ്താവിച്ചിരുന്നു. സാനിറ്റൈസറുകള്‍ നിറയ്ക്കുന്നതിനുള്ള കുപ്പികള്‍ സംഭാവനയായി നല്‍കാനും കമ്പനി പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. ഫ്രാന്‍സിലെ പെര്‍നോഡ് റിക്കാര്‍ഡ് എന്ന കമ്പനി സാനിറ്റൈസര്‍ നിര്‍മാണത്തിനായി 70,000 ലിറ്റര്‍ ആല്‍ക്കഹോള്‍ സംഭാവന നല്‍കി. ബ്ര്യൂവറികള്‍ കൂടാതെ സൗന്ദര്യവര്‍ധക വസ്തുക്കള്‍ നിര്‍മിക്കുന്ന കമ്പനികളും ശുചീകരണത്തിനാവശ്യമായ വസ്തുക്കളുടെ നിര്‍മാണത്തിലേയ്ക്ക് തിരിഞ്ഞിട്ടുള്ളതായാണ് റിപ്പോര്‍ട്ട്.

ഫ്രഞ്ച്‌ കമ്പനിയായ എല്‍വിഎംഎച്ച് തങ്ങളുടെ കമ്പനിയില്‍ വന്‍തോതില്‍ ഹൈഡ്രോക്ലോറിക് ജെല്‍ നിര്‍മാണത്തിലേയ്ക്ക് കടന്നതായി പ്രഖ്യാപിച്ചിരുന്നു. പെര്‍ഫ്യൂമുകളും മേക്ക് അപ് വസ്തുക്കളും നിര്‍മിക്കുന്ന ക്രിസ്റ്റ്യന്‍ ഡോയര്‍ ജിവെന്‍ചി തുടങ്ങിയ കമ്പനികളും തിങ്കളാഴ്ച മുതല്‍ സാനിറ്റൈസര്‍ നിര്‍മാണം ആരംഭിച്ചിട്ടുണ്ട്.

  • കൊടി സുനിയ്ക്കും പള്‍സര്‍ സുനിയ്ക്കും നടുവില്‍ കേരളം
  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  • ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുമായി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ കാര്‍ മ​റി​ഞ്ഞു; പെ​ണ്‍കു​ട്ടി മ​രി​ച്ചു
  • സ്വര്‍ണം ചെമ്പാകുന്ന 'മായാവിദ്യ'
  • ബിന്ദു പത്മനാഭന്‍ കൊലക്കേസ്; അസ്ഥികള്‍ തണ്ണീര്‍മുക്കം ബണ്ടില്‍!
  • ബ്രിട്ടനില്‍ ബലാത്സംഗ ഇരകള്‍ കേസുകളില്‍ നിന്ന് പിന്‍വാങ്ങുന്നു
  • ഇ സിഗരറ്റുകള്‍ ഉപയോഗിക്കുന്നവര്‍ കടുത്ത പുകവലിക്കാരാകാനുള്ള സാധ്യത മൂന്നിരട്ടി!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions