വാഷിങ്ടണ്‍ : കൊറോണ വൈറസ് മഹാമാരിയില്‍ ലോക ആരോഗ്യ സംഘടനയ്ക്ക് (ഡബ്ല്യു.എച്ച്.ഒ) ചൈനയോട് പക്ഷപാതമുണ്ടെന്നും ഡബ്ല്യു.എച്ച്.ഒ ക്കു ഫണ്ട് നല്‍കില്ലെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി. ലോകാരോഗ്യസംഘടന ചൈനക്ക് അനുകൂലമായാണ് പ്രവര്‍ത്തിക്കുന്നത്. ഫണ്ടിംഗ് അവസാനിപ്പിക്കുന്നത് ഞങ്ങള്‍ പരിശോധിക്കും. ഡബ്ല്യു.എച്ച്.ഒ. ചൈനയോട് വളരെ പക്ഷപാതപരമായി കാണപ്പെടുന്നു. അത് ശരിയല്ല- ട്രംപ് പറഞ്ഞു. 'അവരുടെ പ്രധാന ധനസഹായം അമേരിക്കയാണ്. എന്നിട്ടും അത് ചൈന കേന്ദ്രീകൃതമാണ്. ഞങ്ങള്‍ക്ക് അത് ഒരു നല്ലരൂപം നല്‍കും. ഭാഗ്യവശാല്‍ ഞങ്ങളുടെ അതിര്‍ത്തികള്‍ ചൈനക്ക് തുറന്നിടണമെന്ന അവരുടെ ഉപദേശം ഞാന്‍ നേരത്തെ തള്ളി. എന്തുക്കൊണ്ടാണ് അവര്‍ ഞങ്ങള്‍ക്ക് തെറ്റായ ഉപദേശം നല്‍കിയത്?'- ട്രംപ് ട്വിറ്ററില്‍ കുറിച്ചു.
ഐക്യരാഷ്ട്രസഭക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ലോക ആരോഗ്യ സംഘടനയുടെ പ്രധാന ഫണ്ട് ഉറവിടം യുഎസാണ്. ലോക ആരോഗ്യ സംഘടനക്ക് ധനസഹായം നല്‍കുന്നത് നിര്‍ത്തിവെക്കാന്‍ പോകുന്നുവെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ഡബ്ല്യു.എച്ച്.ഒക്ക് നല്‍കുന്ന ഫണ്ട് എത്രയാണ് വെട്ടിക്കുറയ്ക്കുകയെന്ന് ട്രംപ് പറഞ്ഞില്ല. ഡബ്ല്യു.എച്ച്.ഒ. ചൈനയോട് വളരെ പക്ഷപാതപരമായി കാണപ്പെടുന്നു. അത് ശരിയല്ല' യുഎസ് പ്രസിഡന്റ് പറഞ്ഞു.
അതേസമയം, അമേരിക്കയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം നാല് ലക്ഷത്തോളമായി. 12841പേര്‍ മരിക്കുകയും ചെയ്തു. റെക്കോര്‍ഡ് മരണ നിരക്കാണ് 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത്. 1,970 ജീവനുകള്‍ യുഎസില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊറോണ കവര്‍ന്നു. ഒരു ദിവസത്തിനിടെ മരിക്കുന്നവരുടെ എണ്ണത്തില്‍ ഇത് റെക്കോര്‍ഡാണ്. ന്യൂയോര്‍ക്കില്‍ മാത്രം 731 മരണമുണ്ടായിട്ടുണ്ട്. 33,331 പേരില്‍ 24 മണിക്കൂറിനിടെ രോഗം എത്തിയിട്ടുണ്ട്. ഇതോടെ യുഎസിലെ മൊത്തം രോഗികളുടെ എണ്ണം നാല് ലക്ഷംകടന്നു.