Don't Miss

15 ദിവസം 12 ലക്ഷണങ്ങള്‍, യുകെയില്‍ കോവിഡിനെ അതിജീവിച്ച മലയാളി നഴ്‌സിന്റെ കൊറോണ അനുഭവകുറിപ്പ്

കോവിഡ് വലിയ ദുരിതം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന രാജ്യമാണ് യുകെ. ആയിരക്കണക്കിന് മലയാളി നഴ്‌സുമാരും മറ്റു മെഡിക്കല്‍ പ്രൊഫഷണല്‍സുമാണ് സ്വന്തം ജീവന്‍ പോലും അപകടത്തിലാക്കി ജോലി ചെയ്യുന്നത്. കോവിഡ് ആണോയെന്നു സ്ഥിരീകരിക്കാത്ത, എന്നാല്‍ 15 ദിവസവും പനിയും ചുമയും ഉള്‍പ്പടെയുള്ള 12 ലക്ഷണങ്ങള്‍ അനുഭവപ്പെട്ട യുകെയിലെ മലയാളി നഴ്‌സ് സോന സജയ് തന്റെ അനുഭവം കുറിയ്ക്കുന്നു. സോന സജയ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ;

'എന്റെ കൊറോണകുറിപ്പ്..
ഞാന്‍ യുകെ യിലെ ഒരു റജിസ്റ്റേഡ് നഴ്‌സ് ആണ്. എനിക്ക് കോവിഡ് ഉണ്ടായിരുന്നോ എന്നറിയില്ല. ബട്ട് ഒരു പോസിറ്റീവ് രോഗിയോട് exposure ആയതിനു ശേഷം എനിക്ക് ഉണ്ടായ പ്രോബ്ലെംസ് ഞാന്‍ ഷെയര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു. ആര്‍ക്കെങ്കിലും ഇതേ പോലെ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഒരു സഹായം ആകുമെന്ന തോന്നലില്‍ ആണ് ഇത് പോസ്റ്റ് ചെയ്യുന്നത്. എന്റെ ഐസൊലേഷന്‍ 14 ദിവസം ആയിരുന്നു.
രണ്ടു ദിവസം ഓഫ് കഴിഞ്ഞു ഒരു ചൊവ്വാഴ്ച രാത്രിയാണ് ഡ്യൂട്ടിക്ക് പോയത്. എന്റെ വാര്‍ഡില്‍ കോവിഡ് രോഗികള്‍ ഇല്ലായിരുന്നു. ഹാന്‍ഡോവര്‍ എടുത്തപ്പോള്‍ എന്റെ മലയാളി സുഹൃത് പറഞ്ഞു ഒരു രോഗിക്ക് പനി ഉണ്ട് സൂക്ഷിക്കണം ടെസ്റ്റ് ചെയ്തിട്ടില്ല എന്ന്. എനിക്ക് കിട്ടിയത് ആ രോഗിയുടെതന്നെ വാര്‍ഡ് ആയിരുന്നു. രാത്രിയില്‍ ആ രോഗിക്ക് പനിച്ചില്ല, പക്ഷേ നല്ല ചുമ ഉണ്ടായിരുന്നു. ഇടയ്ക്ക് ഒന്നു രണ്ടു തവണ ഛര്‍ദിച്ചപ്പോള്‍ anti emetics കൊടുക്കുകയും ഡ്രസ് മറ്റേണ്ടിയും വന്നു. രോഗി ഞങ്ങളുടെ മുഖത്തേക്ക് ആണ് ചുമയ്ക്കുന്നത്. ഏപ്രണും ഗ്ലൗസും യൂസ് ചെയ്ത്താണ് കെയര്‍ കൊടുത്തത്. ശേഷം സോപ്പ് വാട്ടര്‍ ഉപയോഗിച്ച് ഹാന്‍ഡ്‌വാഷ് ചെയ്തു.

വെള്ളിയാഴ്ച ആണ് രോഗി കോവിഡ് പോസിറ്റീവ് ആണെന്നു റിസല്‍ട്ട് വന്നത്.
ചൊവ്വാഴ്ച രാത്രിക്കു ശേഷം എനിക് ശനിയാഴ്ചയാണ് ഡ്യൂട്ടിക്ക് പോകേണ്ടിയിരുന്നത്. എന്നാല്‍ വെള്ളിയാഴ്ച മുതല്‍ രോഗലക്ഷണങ്ങള്‍ കാണിച്ചതു കൊണ്ടു പോയില്ല.
എനിക്ക് ഉണ്ടായിരുന്ന ലക്ഷണങ്ങള്‍ :
രോഗിയോട് direct exposure ആയതിനു ശേഷം 3–ാമത്തെ ദിവസമാണ് എനിക്കും എന്റെ സുഹൃത്തിനും ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്.
1st day : തലവേദന (എന്റെ കൂടിപ്പിറപ്പായ മൈഗ്രേന്‍ ആണെന്ന് കരുതി) ജലദോഷം.
2nd day :തൊണ്ട വേദന, ജലദോഷം, ഇടയ്ക്കിടെ വരണ്ട ചുമ, ശരീരവേദന, 2 തോളെല്ലിന്റെ താഴെയും വേദന, മണവും രുചിയും നഷ്ട്ടപ്പെട്ടു, പനി
3rd day: Calf muscles, Thigh muscles ല്‍ രാത്രി വേദന. ആഹാരം ഇറക്കുമ്പോള്‍ വേദന, പനി
4th day : തുടര്‍ച്ചയായി തലവേദന, കണ്ണുകളില്‍ ഭാരം. നെഞ്ചില്‍ ഒരു ഭാരം പോലെ, ശ്വാസം എടുക്കുമ്പോള്‍ ഒരു എക്‌സ്ട്രാ സൗണ്ട് കേള്‍ക്കാം, പനി
5th day : നല്ല ആശ്വാസം തോന്നിയ ദിവസം. എല്ലാം മാറി എന്നു വിശ്വസിച്ചു
6th day: പനി വീണ്ടും വന്നു. തല പൊളിക്കുന്ന വേദന, ചുമയും ജലദോഷവും
7th day: : തലകറക്കം , തലവേദന, നെഞ്ചിന്റെ വലതുവശത്ത് വേദന, ഒരു ശ്വാസം മുഴുവന്‍ എടുക്കാന്‍ പറ്റുന്നില്ല, ചുമക്കുമ്പോള്‍ നല്ല വേദന
ഐസോലാഷന്‍ 7 ദിവസം കൂടി നീട്ടി എടുത്തു.
8 thday : മലര്‍ന്നു കിടന്നാല്‍ ശ്വാസം എടുക്കാന്‍ പറ്റില്ല, ചുമ വരും, കമിഴ്ന്നു കിടന്നാല്‍ കുറച്ച് ആശ്വാസം കിട്ടും. രാത്രി പനിച്ചു വിയര്‍ത്ത് എഴുന്നേല്‍ക്കും.
9th day: ശരീരവേദന കുറഞ്ഞ പോലെ തോന്നി. തലവേദന മാറി.
10th day : ശ്വാസം മുട്ടല്‍ കുറഞ്ഞു. ഡീപ് ബ്രീതിങ് ചെയ്യാന്‍ പറ്റി. വിശപ്പ് ആയി. മണവും രുചിയും തിരിച്ചു കിട്ടി.
11th day : ശബ്ദം അടഞ്ഞതും ജലദോഷവും മാറി.
12 th day : LIFE..!!
My home remedise
വിറ്റമിന്‍ സി അടങ്ങിയ ഫുഡ്‌സ്: നാരങ്ങ, ഓറഞ്ച്, ബ്രക്കോളി, സ്പ്രൗട്ട്‌സ്, കാപ്‌സിക്കം പിന്നെ ചെറുപയറും കഞ്ഞിയും , കറികളില്‍ ഇഞ്ചി കൂടുതല്‍ ചേര്‍ത്തു. സൂപ്പ് ഉണ്ടാക്കി അതില്‍ കുരുമുളകും മഞ്ഞളും കൂടുതല്‍ ചേര്‍ത്തു. Do not skip ഫുഡ്.
Pletny ഓഫ് ലിക്വിഡ് : ദിവസവും നാലു ലീറ്റര്‍ ( ഹോട് വാട്ടര്‍ ഞാന്‍ ചത്താലും കുടിക്കില്ല. അതുകൊണ്ടുതന്നെ നോര്‍മല്‍ ഡ്രിങ്കിങ് വാട്ടര്‍ നാരങ്ങാ പിഴിഞ്ഞു കുടിച്ചു.)
Adequate rest : അതായത് കിടന്ന കിടപ്പ് തന്നെ.
പാരസെറ്റമോള്‍ (SOS): ഞാന്‍ ടോട്ടല്‍ ഒരു 25 ഗ്രാമിന് അടുത്ത് പാരസെറ്റമോള്‍ 14 ദിവസം കൊണ്ട് കഴിച്ചിട്ടുണ്ട്.
Deep breathing exercise: ചെയ്യാന്‍ ഒറ്റ ശ്വാസത്തില്‍ പാട്ടു പാടി പരീക്ഷിക്കുക
Confidence and prayer: നമ്മുടെ ആത്മവിശ്വാസത്തിനും പ്രാര്‍ഥനക്കും വലിയ പങ്കുണ്ട്. സന്തോഷമായിട്ടിരിക്കുക.
ഒരു കോറോണയും നമ്മളെ ഒന്നും ചെയ്യില്ല..
വീട്ടിലുള്ളവരെ ടെന്‍ഷന്‍ അടിപ്പിക്കാന്‍ ഇഷ്ടം ഇല്ലാത്തതിനാല്‍ ആരോടും പറഞ്ഞില്ല. ഒരു വേള മമ്മിക്ക് എന്തോ സംശയം തോന്നി എങ്കിലും വഴി മാറ്റിവിട്ടു.
സൂര്യന്‍ അസ്തമിക്കാത്ത ഈ സാമ്രാജ്യത്തില്‍ :
ഫ്രീ ട്രീട്‌മെന്റ് ആന്‍ഡ് പെയ്ഡ് സിക്ക് ലീവ് കിട്ടും ( നല്ലൊരു കാര്യം)
ജീവനെക്കാളും ജീവിതത്തെക്കാളും വ്യക്തി സ്വാതന്ത്ര്യം ആണ് വലുത്. ബെന്യാമിന്റെ 'ആടുജീവിതം 'ത്തില്‍ പറയുന്ന പോലെ..''നാം അനുഭവിക്കാത്ത ജീവിതങ്ങള്‍ എല്ലാം നമുക്കു വെറും കെട്ടുകഥകള്‍ മാത്രമാണ്..''

സ്വന്തം വീട്ടില്‍ ഒരു കൊറോണ മരണം ഉണ്ടാകുന്നത് വരെ ഓരോരുത്തര്‍ക്കും ലോക്ഡൗണ്‍ എന്നത് ഇവിടെ വെക്കേഷന്റെ വേറൊരു പേരാണ്.
ഒരു രാജ്യത്തെ നിയമം അനുസരിച്ചു കൊണ്ടാണ് അവിടുത്തെ ഓരോ പൗരനും ഐക്യദാര്‍ഢ്യം കാണിക്കേണ്ടത്, മറിച്ച് കയ്യടികള്‍ കൊണ്ടല്ല..
ഭയമല്ല ജാഗ്രത മാത്രം മതി
മാസ്‌ക് മുഖ്യം ബിഗിലെ

അതിമോഹം ആണ് മോനെ കൊറോണ അതിമോഹം. 14 ദിവസം കൊണ്ട് എന്നെ തീര്‍ക്കാമെന്ന നിന്റെ അതിമോഹം. നിനക്കു എന്റെ കാലിലെ രണ്ടോ മൂന്നോ നഖം വെട്ടിത്തരാം..കൊണ്ട് പോയി ചന്ദനമുട്ടിയില്‍ വച്ചു ആശ തീര്‍ക്ക്...
My sincere thanks and gratitude to @Shinu Koshy @Balaji Rajendran @Aan Rachel Jobin @Nisha Joseph for helping me during ma isolation.. @Deepa Cruz and Dr. @Bobby Hariharadas for support.. and all my friends n colleagues
15 th day: Your Nurse Sona reporting back to dtuy'

  • കൊടി സുനിയ്ക്കും പള്‍സര്‍ സുനിയ്ക്കും നടുവില്‍ കേരളം
  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  • ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുമായി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ കാര്‍ മ​റി​ഞ്ഞു; പെ​ണ്‍കു​ട്ടി മ​രി​ച്ചു
  • സ്വര്‍ണം ചെമ്പാകുന്ന 'മായാവിദ്യ'
  • ബിന്ദു പത്മനാഭന്‍ കൊലക്കേസ്; അസ്ഥികള്‍ തണ്ണീര്‍മുക്കം ബണ്ടില്‍!
  • ബ്രിട്ടനില്‍ ബലാത്സംഗ ഇരകള്‍ കേസുകളില്‍ നിന്ന് പിന്‍വാങ്ങുന്നു
  • ഇ സിഗരറ്റുകള്‍ ഉപയോഗിക്കുന്നവര്‍ കടുത്ത പുകവലിക്കാരാകാനുള്ള സാധ്യത മൂന്നിരട്ടി!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions