Don't Miss

കോവിഡ് പ്രതിസന്ധിയ്ക്കിടെ എന്‍എച്ച്എസ് നഴ്‌സുമാരുടെ ഗ്രൂപ്പ് ഡാന്‍സ് ടിക് ടോക്കില്‍

യുകെയിലെ ആശുപത്രികളില്‍ അനുദിനം നിരവധിപ്പേര്‍ കൊറോണ ബാധിച്ച് മരിച്ച് വീഴുന്നതിനിടെ ആശുപത്രി വാര്‍ഡുകളില്‍ ഗ്രൂപ്പ് ഡാന്‍സ് ചെയ്ത് ടിക് ടോക് വീഡിയോകള്‍ വ്യാപകമായി നിര്‍മിച്ചിറക്കിയ എന്‍എച്ച്എസ് നഴ്‌സുമാര്‍ പുലിവാല്‍ പിടിച്ചു. ലണ്ടന്‍, ബക്കിംഗ്ഹാം ഷെയര്‍, ലീഡ്സ്, വോള്‍വര്‍ഹാംപ്ടണ്‍ എന്നിവിടങ്ങളിലെ എന്‍എച്ച്എസ് നഴ്‌സുമാരാണ് യൂണിഫോമില്‍ ഡ്യൂട്ടിക്കിടയില്‍ വാര്‍ഡുകളില്‍ വച്ച് നൃത്തം ചെയ്ത വീഡിയോ ഇറക്കിയത്.

നിലവില്‍ കൊറോണയുടെ പശ്ചാത്തലത്തില്‍ ആശുപത്രികളിലാകമാനം കടുത്ത സമ്മര്‍ദം നിലനില്‍ക്കുന്നതിനാല്‍ അതിനൊരു അയവ് വരുത്തുക, നഴ്‌സുമാരുടെ ആത്മവീര്യം വര്‍ധിപ്പിക്കുക എന്നീ സദുദ്ദേശ്യങ്ങളോടെയാണ് തങ്ങള്‍ ടിക് ടോകില്‍ ഡാന്‍സ് വീഡിയോ ഇറക്കിയതെന്നാണ് ഇതില്‍ പങ്കെടുത്ത നഴ്‌സുമാര്‍ ന്യായീകരിച്ചത്. എന്നാല്‍ ഇത് നീതിക്ക് നിരക്കുന്ന പ്രവര്‍ത്തിയല്ലെന്നാണ് നിരവധി പേര്‍ വിമര്‍ശിച്ചിരിക്കുന്നത്. ചികിത്സയും സ്കാനുകളും റദ്ദാക്കിയ കാന്‍സര്‍ രോഗികളുടെ കുടുംബങ്ങള്‍ ആശുപത്രികളില്‍ നൃത്തചര്യകളുടെ വീഡിയോകള്‍ പോസ്റ്റ് ചെയ്ത എന്‍എച്ച്എസ് ജീവനക്കാരെ രൂക്ഷമായി വിമര്‍ശിച്ചു.

തങ്ങളുടെ ഉറ്റവരും എന്‍എച്ച്എസില്‍ നഴ്‌സിംഗ് പോലുള്ള റോളുകളില്‍ എല്ലാം മറന്ന് ഗൗരവത്തോടെ പ്രവര്‍ത്തിക്കുന്ന സന്ദിഗ്ധ ഘട്ടമാണിതെന്നും അവര്‍ക്ക് കൂടി അപമാനമാകുന്ന വിധത്തിലാണ് ചില നഴ്‌സുമാര്‍ ടിക് ടോക് വീഡിയോകള്‍ പുറത്തിറക്കിയിരിക്കുന്നതെന്നും വിമര്‍ശകര്‍ ആരോപിക്കുന്നു.

വ്യത്യസ്തമായ എന്‍എച്ച്എസ് ഡിപ്പാര്‍ട്ട്മെന്റുകളാണ് നഴ്സുമാരുടെ ഡാന്‍സിംഗ് വീഡിയോകള്‍ ടിക് ടോകിലൂടെ ഷെയര്‍ ചെയ്തിരിക്കുന്നത്. കോവിഡ് 19 ബാധിച്ച് അനേകം എന്‍എച്ച്എസ് നഴ്സുമാരും മറ്റ് ജീവനക്കാരും ദിനംപ്രതി മരിക്കുമ്പോഴാണ് നഴ്സുമാര്‍ ഡാന്‍സ് ചെയ്ത് ആഹ്ലാദിക്കുന്നതെന്നാണ് ചിലര്‍ കുറ്റപ്പെടുത്തിയിരിക്കുന്നത്.

പക്ഷേ നഴ്‌സുമാരെ ഇക്കാര്യത്തില്‍ പിന്തുണച്ചും നിരവധി പേര്‍ മുന്നോട്ട് വന്നിട്ടുണ്ട്.അതായത് സമ്മര്‍ദം നിറഞ്ഞ നിലവിലെ ജോലി സാഹചര്യത്തില്‍ ജീവന്‍ പണയം വച്ച് ജോലി ചെയ്യുന്ന നഴ്‌സുമാര്‍ ഇതിലൂടെ അല്‍പം റിലാക്‌സേഷന്‍ കണ്ടെത്തുന്നതില്‍ എന്താണ് തെറ്റെന്നാണ് അവര്‍ ചോദിക്കുന്നത്. ഇത്തരത്തില്‍ ടിക് ടോക് വീഡിയോള്‍ നിര്‍മിച്ചതിന്റെ പേരില്‍ ഒരു പേഷ്യന്റിനും പരിചരണം ലഭിക്കാതെ പോയിട്ടില്ലെന്നാണ് ട്രസ്റ്റുകള്‍ ബോധിപ്പിക്കുന്നത്.





  • കൊടി സുനിയ്ക്കും പള്‍സര്‍ സുനിയ്ക്കും നടുവില്‍ കേരളം
  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  • ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുമായി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ കാര്‍ മ​റി​ഞ്ഞു; പെ​ണ്‍കു​ട്ടി മ​രി​ച്ചു
  • സ്വര്‍ണം ചെമ്പാകുന്ന 'മായാവിദ്യ'
  • ബിന്ദു പത്മനാഭന്‍ കൊലക്കേസ്; അസ്ഥികള്‍ തണ്ണീര്‍മുക്കം ബണ്ടില്‍!
  • ബ്രിട്ടനില്‍ ബലാത്സംഗ ഇരകള്‍ കേസുകളില്‍ നിന്ന് പിന്‍വാങ്ങുന്നു
  • ഇ സിഗരറ്റുകള്‍ ഉപയോഗിക്കുന്നവര്‍ കടുത്ത പുകവലിക്കാരാകാനുള്ള സാധ്യത മൂന്നിരട്ടി!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions