കൊല്ലം : കൊല്ലം കൊട്ടിയത്തു നിന്ന് കാണാതായ ബ്യുട്ടീഷന്‍ തൃക്കോവില്‍വട്ടം മുഖത്തല നടുവിലക്കര സ്വദേശിനി സുചിത്ര(42)യെ പാലക്കാട്ടു വെച്ച് കൊലപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. വിവരം അറിഞ്ഞ് കൊട്ടിയത്തുനിന്ന് ഉന്നത പോലീസുദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പോലീസ് സംഘം പാലക്കാട്ടേക്ക് തിരിച്ചു. പാലക്കാട്ട് വാടകയ്ക്ക് താമസിച്ചിരുന്ന കോഴിക്കോട് സ്വദേശിയായ യുവാവ് കസ്റ്റഡിയിലായി. കൊലപ്പെടുത്തി കുഴിച്ചുമൂടിയതായാണ് വിവരം.
കൊല്ലത്ത് ബ്യൂട്ടീഷ്യന്‍ ട്രെയിനറായ യുവതി കഴിഞ്ഞ മാര്‍ച്ച് 17-ന് ആലപ്പുഴയില്‍ ഭര്‍ത്തൃമാതാവിന് സുഖമില്ലെന്ന് പറഞ്ഞ് ലീവെടുത്ത് സ്ഥാപനത്തില്‍ നിന്ന് പോകുകയായിരുന്നു.
രണ്ടു ദിവസം വീട്ടിലേക്ക് ഫോണില്‍ ബന്ധപ്പെട്ടിരുന്നെങ്കിലും 20-നുശേഷം ഫോണ്‍വിളി നിലച്ചു. തുടര്‍ന്ന് വീട്ടുകാര്‍ കൊട്ടിയം പോലീസില്‍ പരാതി നല്‍കി. മാര്‍ച്ച് 22-ന് കേസെടുത്ത് അന്വേഷണം നടത്തിയ പോലീസിന് കൊലപാതകത്തിലേക്ക് നയിച്ച നിര്‍ണായക തെളിവുകള്‍ ലഭിച്ചു.