Don't Miss

വാളയാറില്‍ സമരം: കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ക്ക് ക്വാറന്റൈന്‍


പാലക്കാട്: വാളയാര്‍ ചെക്ക് പോസ്റ്റ് വഴി വന്നയാള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ വാളയാറില്‍ സമരത്തിന് പോയി കോവിഡ് ബാധിതനുമായി അടുത്തിടപഴകിയ കോണ്‍ഗ്രസ് എംപിമാരും എംഎല്‍എമാരും ഉള്‍പ്പെടെയുള്ളവര്‍ ക്വാറന്റീനില്‍ പോകണമെന്ന് മെഡിക്കല്‍ ബോര്‍ഡും ഡിഎംഒയും . ഇവിടെയെത്തിയ മൂന്ന് എംപിമാരും രണ്ട് എംഎല്‍എ മാരും 14 ദിവസത്തേക്ക് ഹോം ക്വാറന്റൈനില്‍ കഴിയാനാണ് നിര്‍ദേശം.

വികെ ശ്രീകണ്ഠന്‍, രമ്യാ ഹരിദാസ്, ടി എന്‍ പ്രതാപന്‍ എന്നിവരാണ് എംപിമാര്‍. അനില്‍ അക്കര, ഷാഫി പറമ്പില്‍ എന്നിവരാണ് കോവിഡ് സ്ഥിരീകരിച്ചയാളുമായി അടുത്ത് ഇടപഴകിയ എംഎല്‍എ മാര്‍. ഇവര്‍ക്കൊപ്പം ഇവിടെ ഉണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരും പോലീസുകാരും വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ ഇന്ന് ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് യോഗത്തിന് പിന്നാലെയാണ് തീരുമാനം വന്നത്. ജനപ്രതിനിധികളും സിപിഎം പ്രാദേശിക നേതാക്കളും ഉള്‍പ്പെടെ രോഗബാധിതനുമായി സെക്കണ്ടറി പട്ടികയില്‍ വിവിധ ജില്ലകളില്‍ നിന്നുള്ള 139 പേരുണ്ടെന്നാണ് വിവരം.

മെയ് 9 ാം തീയതി ഇവിടെ ഉണ്ടായിരുന്ന മലപ്പുറം ബി.പി അങ്ങാടി സ്വദേശിയ്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ചെന്നൈ കൊട്ടിപ്പാക്കത്ത് ജ്യൂസ് കട നടത്തുന്നയാളാണ് രോഗം സ്ഥിരീകരിച്ച മലപ്പുറത്തെ നാല്‍പ്പതുകാരന്‍. കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ പ്രതിഷേധ സമരം നടത്തുന്നതിന് സമീപത്ത് ഇയാളുണ്ടായിരുന്നുവെന്നാണ് വിവരം. സമരത്തിനിടയില്‍ ദേഹാസ്വാസ്ഥ്യം തോന്നി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാള്‍ക്ക് ​പരിശോധനയില്‍ പോസിറ്റീവാണെന്ന് കണ്ടെത്തുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ജനപ്രതിനിധികള്‍ക്കും ഹോം ക്വാറന്റൈന്‍ നിര്‍ദേശം വന്നത്.
അതിര്‍ത്തി കടത്തി വിടുന്ന കാര്യത്തില്‍ പാസുമായി ബന്ധപ്പെട്ട് ഇവിടെ അനേകര്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. രാവിലെ 8 മണി മുതല്‍ വിവിധ ജില്ലകളില്‍ നിന്നുമായി കൈക്കുഞ്ഞുങ്ങളും സ്ത്രീകളും പ്രായമായവരും ഉള്‍പ്പെടെ 170 ലേറെയാളുകള്‍ ഇവിടെയുണ്ടായിരുന്നു. ഇവര്‍ക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഹാരവും വെള്ളവും നല്‍കിയിരുന്നു. ഇവിടേയ്ക്ക് പിന്നീട് വൈകിട്ട് 5 മണിക്കാണ് എംപിമാരും എംഎല്‍എമാരും ഉള്‍പ്പെടെയുള്ള സംഘം എത്തിയത്.

എന്നാല്‍ സാമൂഹിക അകലം പാലിച്ചാണ് തങ്ങള്‍ വാളയാര്‍ വഴി എത്തിയവരോട് സംസാരിച്ചതെന്നും സിപിഎമ്മിന്റെ രാഷ്ട്രീയ പക പോക്കലാണ് ഇതിന് പിന്നിലെന്നുമാണ് കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായം. വി.കെ ശ്രീകണ്ഠനും ഷാഫി പറമ്പിലും തങ്ങള്‍ ക്വാറന്റീനില്‍ സ്വയമേധയാ പോകാന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  • കൊടി സുനിയ്ക്കും പള്‍സര്‍ സുനിയ്ക്കും നടുവില്‍ കേരളം
  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  • ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുമായി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ കാര്‍ മ​റി​ഞ്ഞു; പെ​ണ്‍കു​ട്ടി മ​രി​ച്ചു
  • സ്വര്‍ണം ചെമ്പാകുന്ന 'മായാവിദ്യ'
  • ബിന്ദു പത്മനാഭന്‍ കൊലക്കേസ്; അസ്ഥികള്‍ തണ്ണീര്‍മുക്കം ബണ്ടില്‍!
  • ബ്രിട്ടനില്‍ ബലാത്സംഗ ഇരകള്‍ കേസുകളില്‍ നിന്ന് പിന്‍വാങ്ങുന്നു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions