തിങ്കളാഴ്ച ഉച്ചക്ക് ലണ്ടനില്‍ നിന്നും ഇന്ത്യയിലേക്ക് തിരിച്ച എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്ക് അനുമതി ലഭിച്ച, ഭക്ഷണം കഴിക്കാനും വാടകകൊടുക്കാനും ബുദ്ധിമുട്ടുന്ന വിദ്യാര്‍ത്ഥികളെയും ഗര്‍ഭിണികളെയും അവസാനനിമിഷം ഒഴിവാക്കി ആന്ധ്രാക്കാരെയും മഹാരാഷ്ട്രക്കാരെയും ഉള്‍പ്പെടുത്തിയതായി ആരോപണം.
നാട്ടിലേക്കു പോകുന്നതിനു വേണ്ടി എംബസിയുടെ സൈറ്റില്‍ ബുക്ക് ചെയ്തു കാത്തിരുന്ന പന്തളം സ്വദേശി വിഷ്ണു വിജയന്‍ കഴിഞ്ഞ പതിനാറാം തിയതി താങ്കള്‍ വരാന്‍ തയാറാണോ എങ്കില്‍ 539 പൗണ്ട് ടിക്കറ്റ് ചാര്‍ജ് ആകും എന്ന് അറിയിപ്പ് വരികയും അദ്ദേഹം അതിനു സമ്മതം അറിയിച്ചു തിരിച്ചു മെയില്‍ അയക്കുകയും അതിനു ശേഷം പതിനേഴാം തിയതി താങ്കളെ എയര്‍ ഇന്ത്യയില്‍ നിന്നും ബന്ധപ്പെടുമെന്നും അറിയിച്ചു എന്നാല്‍ വിഷ്ണു പത്തൊമ്പതാം തിയതി രാവിലെ ലഗ്ഗേജ് കെട്ടിയൊരുക്കി കാത്തിരുന്നു. എന്നാല്‍ വിളിവന്നില്ല. അതിനു ശേഷം പലപ്രാവശ്യം എബസിയുമായും ,എയര്‍ ഇന്ത്യയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചിട്ട് നടന്നില്ല. എന്നാല്‍ വേദനാജനകമായ കാര്യം പോകാന്‍ അപേക്ഷകൊടുക്കാത്ത കൂടെയുള്ള ആന്ധ്രാക്കാരന്‍ വിദ്യാര്‍ത്ഥിക്കു താങ്കള്‍ക്ക് ആഗ്രഹം ഉണ്ടെങ്കില്‍ പോകാമെന്നു പറഞ്ഞു എയര്‍ ഇന്ത്യയില്‍ നിന്ന് വിളി വന്നു ഏതു ചൂണ്ടിക്കാണിക്കപ്പെടുന്നു.
ലിവര്‍പൂളില്‍ നിന്നും ബുക്ക് ചെയ്തിരുന്ന ഒരു വിദ്യാര്‍ത്ഥിനിയോട് എയര്‍ പോര്‍ട്ടില്‍ ചെല്ലാന്‍ എയര്‍ ഇന്ത്യയില്‍ നിന്നും അറിയിച്ചതനുസരിച്ചു അവര്‍ എയര്‍പോര്‍ട്ടില്‍ ചെന്നു. എന്നാല്‍ അവര്‍ക്കു പോകാന്‍ അനുവാദം കിട്ടിയില്ല എന്ന് മാത്രമല്ല ലൈനില്‍ നിന്ന പല ആന്ധ്ര സ്വദേശികളെയും പേരുവിളിച്ചു കയറ്റിക്കൊണ്ടുപോയതായി പറയപ്പെടുന്നു. പത്തനംതിട്ട സ്വദേശിയായ ഈ പെണ്‍കുട്ടിയുടെ വീട്ടിലേക്കു രാവിലെ 'കുട്ടി എത്തിയോ സുഖമല്ലേ 'എന്ന് ചോദിച്ചുകൊണ്ട് ,പത്തനംതിട്ട കളക്ട്രേറ്റില്‍ നിന്നും വിളിവന്നിരുന്നു. അതിനര്‍ഥം ഒറിജിനല്‍ ലിസ്റ്റ് തിരുത്തി എന്നതാണ് .
യാത്ര നിഷേധിക്കപ്പെട്ടവര്‍ കേരള മുഖ്യമന്ത്രിക്കും കേന്ദ്ര മന്ത്രിക്കും പരാതികൊടുക്കാന്‍ ഒരുങ്ങുകയാണ് . ഈ വിഷയത്തില്‍ കേരള സര്‍ക്കാര്‍ ഇടപെട്ടു ശ്കതമായി അന്വേഷണം നടത്തണമെന്ന് ആവശ്യം ഉയര്‍ന്നു കഴിഞ്ഞു .