Don't Miss

കോവിഡ്: ദുബായില്‍ നിന്നെത്തിയ വയനാട് സ്വദേശിയുടെ നില അതീവ ഗുരുതരം


കോഴിക്കോട്: ദുബായില്‍ നിന്ന് എത്തിയ വയനാട് സ്വദേശിയുടെ നില അതീവ ഗുരതരമെന്ന് റിപ്പോര്‍ട്ട്. കോവിഡ് ചികിത്സയിലുള്ള ഇവര്‍ കാന്‍സര്‍ രോഗികൂടിയാണ്. നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണിവര്‍.

അതേസമയം, ദുബായില്‍ നിന്ന് കേരളത്തിലെത്തിയ രണ്ടു പേര്‍ക്ക് രോഗ ലക്ഷണം കണ്ടെത്തിയതിനെതുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ട്രെയിനില്‍ കേരളത്തിലേക്കെത്തിയ രണ്ടു പേര്‍ക്കും പനിയുടെ ലക്ഷണം കണ്ടെത്തിയിട്ടുണ്ട്. ഇപ്പോള്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പകുതിയിലേറെ കോവിഡ് കേസുകള്‍ വിദേശത്തു നിന്നെത്തുന്ന മലയാളികള്‍ക്കാണ്.

വയനാട്ടില്‍ കോവിഡ് സ്ഥിരീകരിച്ച അഞ്ചുപേര്‍ക്ക് കൊവിഡ് നെഗറ്റീവ് ആയതിനെ തുടര്‍ന്ന് ആശുപത്രി വിട്ടിരുന്നു. മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രണ്ട് പൊലീസുകാര്‍, ട്രക്ക് ഡ്രൈവറുടെ മകന്‍(29), മരുമകന്‍(35), വിദേശത്ത് നിന്നെത്തിയ 29 വയസ്സുകാരനേയുമാണ് സാമ്പിള്‍ ഫലം നെഗറ്റീവായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നിന്ന് ഡിസ്ച്ചാര്‍ജ് ചെയ്തത്.

രോഗം സ്ഥിരീകരിച്ച 18 പേര്‍ വയനാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  • കൊടി സുനിയ്ക്കും പള്‍സര്‍ സുനിയ്ക്കും നടുവില്‍ കേരളം
  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  • ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുമായി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ കാര്‍ മ​റി​ഞ്ഞു; പെ​ണ്‍കു​ട്ടി മ​രി​ച്ചു
  • സ്വര്‍ണം ചെമ്പാകുന്ന 'മായാവിദ്യ'
  • ബിന്ദു പത്മനാഭന്‍ കൊലക്കേസ്; അസ്ഥികള്‍ തണ്ണീര്‍മുക്കം ബണ്ടില്‍!
  • ബ്രിട്ടനില്‍ ബലാത്സംഗ ഇരകള്‍ കേസുകളില്‍ നിന്ന് പിന്‍വാങ്ങുന്നു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions