ലണ്ടന്‍ : കോവിഡ് ലോക് ഡൗണ്‍ മൂലം ഇന്ത്യക്കാരടക്കം രാജ്യത്തു കുടുങ്ങിയ ആയിരക്കണക്കിന് വിദേശീയരുടെ വിസ കാലാവധി നീട്ടി നല്‍കി ബോറിസ് ഭരണകൂടം. ജൂലൈ 31വരെയാണ് സന്ദര്‍ശന വിസാ കാലാവധി നീട്ടി നല്‍കിയത്. ഹോം സെക്രട്ടറി പ്രീതി പട്ടേല്‍ ആണ് വിവരം അറിയിച്ചത്. നേരത്തെ, മെയ് 31 വരെ വിസാ കാലാവധി ദീര്‍ഘിപ്പിച്ചിരുന്നു. ജനുവരി 24 നുശേഷം കാലാവധി അവസാനിച്ച വിസകളാണ് നീട്ടി നല്‍കുക
ലണ്ടനില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് എയര്‍ ഇന്ത്യ പ്രത്യേക സര്‍വീസ് വഴി ഗര്‍ഭിണികള്‍ വിദ്യാര്‍ത്ഥികള്‍, രോഗികള്‍ ,പ്രായമായവര്‍ എന്നിവരെ മുന്‍ഗണനാ ക്രമത്തില്‍ നാട്ടിലെത്തിക്കുന്നുണ്ട്. ടൂറിസ്റ്റ് വിസയിലും മറ്റും എത്തി കുടുങ്ങിയവര്‍ വിസാ കാലാവധി കഴിഞ്ഞതോടെ ആശങ്കയിലായിരുന്നു. ഇവര്‍ നാട്ടിലേക്കുള്ള വിമാനത്തില്‍ കയറാനുള്ള ശ്രമം നടത്തിയെങ്കിലും ലക്‌ഷ്യം കണ്ടിരുന്നില്ല.
ഇത് കൂടാതെ യുകെയില്‍ എത്തുന്നവര്‍ 14 ദിവസം ഹോം ക്വാറന്റീനില്‍ കഴിയണമെന്നും ആഭ്യന്തര വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. ഇവര്‍ ബന്ധുക്കള്‍, പൊതുസ്ഥലം സന്ദര്‍ശിക്കാനോ പൊതു ഗതാഗത സംവിധാനം ഉപയോഗിക്കാനോ സാധനങ്ങള്‍ വാങ്ങുന്നതിനോ പുറത്തുപോകാനും പാടില്ല.
ക്വാറന്റൈനില്‍ കഴിയേണ്ടവര്‍ അത് ലംഘിച്ചുവെന്ന് പരിശോധനകളിലൂടെ വ്യക്തമായാല്‍ അവര്‍ക്ക് മേല്‍ പിഴ ചുമത്തുകയും ചെയ്യും. വിദേശത്ത് നിന്നും കൂടുതല്‍ പേര്‍ തിരിച്ചെത്തുന്നതോടെ രാജ്യത്ത് രണ്ടാം കൊറോണ തരംഗമുണ്ടാകുന്ന സാഹചര്യം ഒഴിവാക്കുന്നതിനാണ് കര്‍ക്കശമായ നീക്കങ്ങള്‍ക്ക് സര്‍ക്കാര്‍ ഒരുങ്ങുന്നത്.
വിദേശത്ത് നിന്നും ഇനി യുകെയില്‍ വിമാനമിറങ്ങുന്നവരെല്ലാം ഒരു ഫോം പൂരിപ്പിച്ച് നല്‍കേണ്ടതുണ്ട്. ഇതില്‍ അവരുടെ ഫോണ്‍ നമ്പര്‍, മേല്‍വിലാസം തുടങ്ങിയ കോണ്‍ടാക്ട് വിവരങ്ങളെല്ലാം നിര്‍ബന്ധമായും വെളിപ്പെടുത്തിയിരിക്കണം. തുടര്‍ന്ന് ഹെല്‍ത്ത് ഒഫീഷ്യലുകള്‍ ഇവയിലൂടെ അവരുമായി നിരന്തരം ബന്ധപ്പെടുകയും അവര്‍ ക്വാറന്റൈന്‍ നിയമങ്ങള്‍ അനുസരിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയും ചെയ്യും. എന്നാല്‍ മെഡിക്കല്‍ ഒഫീഷ്യലുകളെ പോലുളളവരെ ഈ നിയമങ്ങളില്‍ നിന്നും ഒഴിവാക്കുന്നതായിരിക്കും.