Don't Miss

കേരളത്തിലേക്ക് മടങ്ങുന്ന മലയാളികള്‍ക്ക് കൈത്താങ്ങാകാന്‍ ' സേവ് പ്രവാസി' എന്ന ആശയവുമായി ഫാ ഡേവിസ് ചിറമേല്‍

വൃക്കദാനത്തിലൂടെ മലയാളികള്‍ക്ക് മാതൃകയായി മാറുകയും ലോകം മുഴുവന്‍ വൃക്കദാനത്തിന്റെ മാഹാത്മ്യം പ്രഘോഷിക്കുകയും ചെയ്ത ആളാണ് ഫാ ഡേവിസ് ചിറമേല്‍ . കൊറോണ മൂലം എല്ലാം നഷ്ടപ്പെട്ടു വിദേശത്തുനിന്നും കേരളത്തിലേക്ക് മടങ്ങുന്ന മലയാളികള്‍ക്ക് ഒരു കൈത്താങ്ങാകുന്നതിനുവേണ്ടി അദ്ദേഹം നടത്തുന്ന ' സേവ് പ്രവാസി' എന്ന ആശയം ഇന്നു ലോക മലയാളികള്‍ ഏറ്റെടുത്തു കഴിഞ്ഞു. ലോകം മുഴുവന്‍ പോയി ജോലിചെയ്തു കേരളത്തിലെ പട്ടിണിയകറ്റാന്‍ കഷ്ടപ്പെട്ടു പണിചെയ്തവന്‍ പട്ടിണിക്കാരനായി തിരിച്ചുവരുമ്പോള്‍ ഒരു കൈത്താങ്ങാകാന്‍ ലോകത്തെ മുഴുവന്‍ മലയാളിക്കും ബാധ്യതയുണ്ട് ആ ബാധ്യതയാണ് അച്ചന്‍ ഏറ്റെടുത്തിരിക്കുന്നത്. ഇതിലേക്ക് നമ്മള്‍ അദ്ദേഹത്തെ സഹായിക്കേണ്ടതുണ്ട് .

'സേവ് പ്രവാസി' എന്ന ആശയത്തില്‍ നിന്ന് രൂപം കൊണ്ട രണ്ടാമത്തെ ആശയമാണ് 'ഹൃദയപൂര്‍വം പ്രവാസി' ഇതില്‍ മടങ്ങിവരുന്ന/ മടങ്ങിവന്ന പ്രവാസികളുടെ കുടുംബങ്ങളിലെ ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കാന്‍ തയാറാക്കിയ ഒരു പദ്ധതിയാണ്.

ഒരു കുടുംബത്തിന് ഒരു വര്‍ഷം 90000 രൂപ എന്ന കണക്കില്‍ അതായത് 30000 രൂപ വീതമുള്ള നാല് ഗഡുക്കളായി നല്‍കുന്നു. നാട്ടിലെത്തിയാല്‍ എന്തുചെയ്യും എന്ന് ആശങ്കപ്പെടുന്നവര്‍ക്ക്, അവരുടെ ജീവിതത്തില്‍ വീണ്ടും പ്രത്യാശയുടെ കിരണങ്ങള്‍ ചൊരിയാന്‍, കുടുംബത്തിന്റെ അത്യാവശ്യ ചിലവുകള്‍ ഒരു വര്‍ഷം നടക്കുമല്ലോ എന്ന് ആശ്വസിച്ചു കൊണ്ട് പുതിയ ജീവിതം ആരംഭിക്കാന്‍ വേണ്ടി ഒരു കൈത്താങ്ങാണിത്‌.
ഇപ്പോള്‍ത്തന്നെ 178 കുടുംബങ്ങളെ ഒരുവര്‍ഷം സംരക്ഷിക്കാന്‍ യുകെ അടക്കമുള്ള പലരാജ്യങ്ങളില്‍ ജോലിചെയ്യുന്ന പ്രവാസികളായ ചില സുമനസ്സുകളുടെ കാരുണ്യം മൂലം അതിലേക്ക് ഏറ്റെടുത്തിട്ടുണ്ട്. ആദ്യത്തെ ആളായി മലേഷ്യയില്‍ നിന്ന് എത്തി കോവിഡ് ബാധിച്ച പുരുഷോത്തമന്‍ എന്നയാളെ തിരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട്

ഈ പരിപാടിയുടെ പ്രവര്‍ത്തനത്തേങ്ങളെപ്പറ്റി സംസാരിച്ചപ്പോള്‍ കേരളത്തിലെ എല്ലാ ജില്ലകളിലുമുള്ള കുറഞ്ഞത് പത്തു കുടുംബങ്ങള്‍ക്ക് എങ്കിലും സഹായം എത്തിക്കാന്‍ നിലവില്‍ ആളുകള്‍ സഹായിക്കാമെന്ന് അറിയിച്ചിട്ടുണ്ട് എന്നാണ് പറഞ്ഞത്, എന്നാല്‍ അതുപോര, കൂടുതല്‍ ആളുകളെ സഹായിക്കേണ്ടതുണ്ട് .

അതാത് സ്ഥലങ്ങളിലെ സാമൂഹ്യ, സര്‍വീസ് സംഘടനകള്‍ക്കും കൂട്ടായ്മകള്‍ക്കും അര്‍ഹരായവരെ കണ്ടെത്തി നല്‍കാന്‍ സഹായിക്കാനാകും. ഒരു സംഘടനക്ക് രണ്ടുപേര്‍ എന്ന നിലയില്‍ നിര്‍ദ്ദേശിക്കാം. ചിറമേലച്ചന്‍ നേരിട്ട് ആ വീടുകള്‍ സന്ദര്‍ശിച്ച് അര്‍ഹത ഉറപ്പാക്കി സ്പോണ്‍സേഴ്‌സിനെ അറിയിച്ചുകൊണ്ട് സഹായം കൊടുക്കാന്‍ തുടങ്ങും. നമ്മള്‍ ഒന്നിച്ചുനിന്നാല്‍ നടക്കാത്തതായി ഒന്നുമില്ലല്ലോ.

ഫാ ഡേവിസ് ചിറമേല്‍ നേതൃത്വം നല്‍കുന്ന ഈ ജീവകാരുണ്യദ്ധതിയില്‍ പങ്കാളികളായി, മടങ്ങിയെത്തിയാല്‍ ജീവിതം വഴിമുട്ടുന്ന കുടുംബങ്ങളെ രക്ഷിക്കാന്‍ നമുക്കൊരുമിക്കാം. 500 കുടുംബങ്ങളെ എങ്കിലും കുറഞ്ഞത് ഏറ്റെടുക്കണം എന്നാണ് അച്ചന്‍ ആഗ്രഹിക്കുന്നത്. കഴിയുന്ന എല്ലാവരും സഹകരിക്കണം എന്നാണ് അഭ്യര്‍ത്ഥന. അച്ചന്റെ വാട്സാപ്പ് നമ്പര്‍ ഇതോടൊപ്പം ചേര്‍ക്കുന്നു. ഓരോ സന്ദേശവും ഓരോ കുടുംബങ്ങളെ ഏറ്റെടുക്കാന്‍ ഉതകുന്നതാകട്ടെ.

ഒരാള്‍ക്ക് ഒറ്റക്ക് കഴിയില്ലെങ്കില്‍ ഒന്നോ രണ്ടോ പേര് ചേര്‍ന്നും ഉത്തരവാദിത്തം ഏറ്റെടുത്താലും ഒരുപക്ഷെ ഓരോ കുടുംബങ്ങളെ വീതം സഹായിക്കാനായേക്കും .

ഫാ ഡേവിസ് ചിറമേലിന്റെ ഫോണ്‍ നമ്പര്‍ Fr. Davis Chiramel : 0091 92073 03131

(ഫോട്ടോ- അച്ചനെ മാഞ്ചസ്റ്ററില്‍ വച്ച് കണ്ടപ്പോള്‍)

  • കൊടി സുനിയ്ക്കും പള്‍സര്‍ സുനിയ്ക്കും നടുവില്‍ കേരളം
  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  • ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുമായി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ കാര്‍ മ​റി​ഞ്ഞു; പെ​ണ്‍കു​ട്ടി മ​രി​ച്ചു
  • സ്വര്‍ണം ചെമ്പാകുന്ന 'മായാവിദ്യ'
  • ബിന്ദു പത്മനാഭന്‍ കൊലക്കേസ്; അസ്ഥികള്‍ തണ്ണീര്‍മുക്കം ബണ്ടില്‍!
  • ബ്രിട്ടനില്‍ ബലാത്സംഗ ഇരകള്‍ കേസുകളില്‍ നിന്ന് പിന്‍വാങ്ങുന്നു
  • ഇ സിഗരറ്റുകള്‍ ഉപയോഗിക്കുന്നവര്‍ കടുത്ത പുകവലിക്കാരാകാനുള്ള സാധ്യത മൂന്നിരട്ടി!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions