തിരുവല്ല: മൂന്നു മക്കളുടെ അമ്മയായ യുവതിയും കാമുകനും വിഷം കഴിച്ചശേഷം തിരുവല്ല പോലീസ് സ്‌റ്റേഷനിലെത്തി. ഗുരുതരാവസ്‌ഥയിലായ ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെങ്ങേലില്‍ ലക്ഷംവീട് കോളനിയില്‍ ജയന്തി(24), സമീപവാസിയായ വിഷ്‌ണു (22) എന്നിവരാണ് ഇന്നലെ വൈകിട്ട് 5.30നു തിരുവല്ല പോലീസ് സ്‌റ്റേഷനിലെത്തിയത്.
യുവതിയെ കാണുന്നില്ലെന്നു ഭര്‍ത്താവ് രാവിലെ സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് യുവതിയും കാമുകനും വൈകിട്ട് സ്‌റ്റേഷനില്‍ ഹാജരായത്. മൊഴിയെടുത്തശേഷം മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കാനുള്ള നടപടിക്രമങ്ങള്‍ നടക്കുന്നതിനിെടയാണ് ഇരുവരും വിഷം കഴിച്ചിട്ടുണ്ടെന്നു വെളിപ്പെടുത്തിയത്.
ഉടന്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ഇരുവര്‍ക്കുമെതിരേ കേസെടുത്തു.