ഹൈദാരാബാദ്: വിരമിക്കാന്‍ നാല് ദിവസം മാത്രം ശേഷിക്കെ നഴ്‌സ് കോവിഡ് ബാധിച്ച് മരിച്ചു. ഹൈദരാബാദില്‍ സര്‍ക്കാര്‍ മേഖലയിലെ ജനറല്‍ ആന്‍ഡ് ചെസ്റ്റ് ആശുപത്രിയിലെ സീനിയര്‍ നഴ്‌സ് മരിച്ചത്. ഗുരുതരാവസ്ഥയില്‍ ഗാന്ധി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.
നഴ്‌സിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചതെന്ന് ഗാന്ധി ആശുപത്രിയിലെ ഡോക്ടര്‍ പ്രഭാകര്‍ റെഡ്ഡി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. പ്രമേഹ രോഗിയായിരുന്നു. വെന്റിലേറ്റര്‍ സഹായം നല്‍കിയെങ്കിലും രക്ഷപെടുത്താനായില്ലെന്നും വെള്ളിയാഴ്ച രാവിലെ അവര്‍ മരണമടഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. മെഡിക്കല്‍ ലീവിലായിരുന്ന നഴ്‌സ് ജീവനക്കാരുടെ കുറവിനെ തുടര്‍ന്നാണ് തിരികെ ജോലിയില്‍ പ്രവേശിച്ചത്.
കടുത്ത പനി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോവിഡ് പരിശോധനയ്ക്ക് വിധേയയാകുകയായിരുന്നു. കോവിഡ് വാര്‍ഡില്‍ ഡ്യൂട്ടി ചെയ്തപ്പോഴായിരിക്കാം ഇവര്‍ക്ക് രോഗം ബാധിച്ചതെന്നാണ് കരുതുന്നത്.