Don't Miss

അമേരിക്കയില്‍ കോവിഡ് പാര്‍ട്ടികള്‍; ആദ്യം രോഗിയാകുന്നവര്‍ക്ക് സമ്മാനം!

ലോകം കോവിഡിനെ പ്രതിരോധിക്കാന്‍ പരക്കം പായുമ്പോള്‍, കോവിഡ് അതിരൂക്ഷമായ അമേരിക്കയില്‍ ഒരു കൂട്ടം ആളുകള്‍ വൈറസിനെ ക്ഷണിച്ചുവരുത്തിക്കൊണ്ട് കോവിഡ് പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നു. യുഎസിലെ അലബാമ സംസ്ഥാനത്താണ് കോവിഡ്19 പാര്‍ട്ടികള്‍ നടത്തുന്നത്. പാര്‍ട്ടിയില്‍ പങ്കെടുക്കുന്നവരില്‍ ആര്‍ക്കാണ് ആദ്യം രോഗം ബാധിക്കുന്നതെന്നു കണ്ടെത്തി രോഗം സ്ഥിരീകരിക്കുന്നവര്‍ക്കു പാരിതോഷികങ്ങളും നല്‍കുന്നുണ്ട്.

പാര്‍ട്ടിയില്‍ പങ്കെടുക്കുന്നവര്‍ ഇവിടെ വച്ചിരിക്കുന്ന പാത്രത്തില്‍ ഇഷ്ടമുള്ള തുക നിക്ഷേപിക്കുക. അതിനുശേഷം ആദ്യം കോവിഡ് സ്ഥിരീകരിക്കുന്ന ആള്‍ക്ക് പണം സ്വന്തമാക്കാം എന്ന വിചിത്രമായ രീതിയാണ് പാര്‍ട്ടികളില്‍ നടന്നത്. കിംവദന്തിയാണിതെന്നാണ് ആദ്യം കരുതിയെങ്കിലും അന്വേഷണങ്ങളില്‍ സംഭവം സത്യമാണെന്നു കണ്ടെത്തുകയായിരുന്നുവെന്നും സിറ്റി കൗണ്‍സില്‍ മെംബര്‍ സോണിയ മകിന്‍സ്ട്രി പറയുന്നു

മറ്റുള്ളവര്‍ക്കു വൈറസ് ബാധിക്കുന്നതിനു അറിഞ്ഞുകൊണ്ട് തന്നെ നടത്തുന്നതാണ് ഇത്തരം പാര്‍ട്ടികളെന്ന് മകിന്‍സ്ട്രി പറയുന്നു. കോവിഡ് ബാധിതര്‍ക്കു വേണ്ടി ടസ്‌കാലൂസയിലാണ് ഇത്തരം പാര്‍ട്ടി നടത്തിയത്. അസുഖബാധിതരെയാണ് പാര്‍ട്ടി സ്വാഗതം ചെയ്തത്.
ലോകത്ത് ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് യുഎസിലാണ്. അമേരിക്കയില്‍ ഇതുവരെ 2,735,554 ആണ് സ്ഥിരീകരിച്ച കേസുകള്‍. 1,28,684 മരണവും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അലബാമയില്‍ മാത്രം 39,000 കോവിഡ് ബാധിതരാണുള്ളത്. 1000 പേര്‍ മരിച്ചു.

  • കൊടി സുനിയ്ക്കും പള്‍സര്‍ സുനിയ്ക്കും നടുവില്‍ കേരളം
  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  • ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുമായി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ കാര്‍ മ​റി​ഞ്ഞു; പെ​ണ്‍കു​ട്ടി മ​രി​ച്ചു
  • സ്വര്‍ണം ചെമ്പാകുന്ന 'മായാവിദ്യ'
  • ബിന്ദു പത്മനാഭന്‍ കൊലക്കേസ്; അസ്ഥികള്‍ തണ്ണീര്‍മുക്കം ബണ്ടില്‍!
  • ബ്രിട്ടനില്‍ ബലാത്സംഗ ഇരകള്‍ കേസുകളില്‍ നിന്ന് പിന്‍വാങ്ങുന്നു
  • ഇ സിഗരറ്റുകള്‍ ഉപയോഗിക്കുന്നവര്‍ കടുത്ത പുകവലിക്കാരാകാനുള്ള സാധ്യത മൂന്നിരട്ടി!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions