Don't Miss

സ്വര്‍ണ്ണക്കള്ളക്കടത്ത്: ആത്മഹത്യാഭീഷണിയുമായി മാധ്യമങ്ങള്‍ക്ക് സ്വപ്‍നയുടെ ഓഡിയോ

തിരുവനന്തപുരം: നയതന്ത്ര ബന്ധം മറയാക്കി സ്വര്‍ണ്ണക്കള്ളക്കടത്തിന് ശ്രമിച്ച സ്വര്‍ണ്ണക്കടത്ത് കേസില്‍ യുഎഇയില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ കിട്ടാന്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ സേവനം ഉപയോഗിക്കുമെന്നു സൂചന. യു.എ.ഇയില്‍ നിന്ന് രഹസ്യാന്വേഷണ വിവരങ്ങള്‍ ശേഖരിക്കാന്‍ ഇരുരാജ്യങ്ങള്‍ക്കും ഇടയില്‍ നിലവില്‍ കരാറുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഡോവല്‍ അവിടുത്തെ ഉന്നത അധികൃതരുമായി സംസാരിക്കുമെന്നാണ് സൂചന. സ്വര്‍ണ്ണക്കടത്ത് ഉറവിടവും അതിന്റെ കണ്ണികളും എവിടേയ്ക്ക് പോകുന്നു എന്നതൊക്കെ അന്വേഷണ വിഷയമാകും.

കേസില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ഊര്‍ജിതമാക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് വിവിധ ഏജന്‍സികള്‍ യോഗം ചേര്‍ന്നു. കസ്റ്റംസിന്റെ കൈവശമുള്ള വിവരങ്ങള്‍ വച്ച് റവന്യൂ ഇന്റലിജന്‍സ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, രഹസ്യാന്വേഷണ വിഭാഗം, റോ എന്നിവയും അന്വേഷണത്തിന് മുതിരുന്നതായാണ് വിവരം. കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് വിവരം. വിദേശകാര്യമന്ത്രാലയം, ധനകാര്യമന്ത്രാലയം, ആഭ്യന്തര മന്ത്രാലയം എന്നിവ കേസ് സൂക്ഷ്‌മമായി നിരീക്ഷിക്കുകയാണ്. പഴുതടച്ച് അന്വേഷിക്കാനാണ് കേന്ദ്രം നിര്‍ദേശം നല്‍കിയിരിക്കുന്നത്. കേസ് സാമ്പത്തിക കുറ്റകൃത്യം കൂടി ആയതിനാല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണത്തിന് തയ്യാറെടുക്കുകയാണ്. ഫെമ ചട്ടപ്രകാരം അന്വേഷണം നടത്താമെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് കരുതുന്നത്.

അതിനിടെ, ആത്മഹത്യാഭീഷണിയുമായി സ്വപ്‍നയുടെ ഓഡിയോ പുറത്തുവന്നു. മാധ്യമങ്ങള്‍ക്ക് നല്‍കിയ ശബ്ദരേഖയിലാണ് സ്വപ്‌ന ഇക്കാര്യം വ്യക്തമാക്കിയത്.
സ്വപ്‌നയുടെ വാക്കുകള്‍
"എനിക്ക് ആകെക്കൂടിയുള്ള ഒരേയൊരു ഇന്‍വോള്‍വ്‌മെന്റ് ഡിപ്ലോമാറ്റിക് കാര്‍ഗോയില്‍ ആ എ.സി. അദ്ദേഹത്തെ വിളിച്ച്‌ സംസാരിച്ച് അതൊന്നു ക്ലിയര്‍ ചെയ്യണേ എന്നു പറഞ്ഞു. പിന്നീടുണ്ടായ ഒരു സംഭവത്തിനും ഞാന്‍ സാക്ഷിയല്ല. ഇത് ജനങ്ങള്‍ അറിയണം. ഇത്രയും എന്നെ, ഞാനെന്ന സ്ത്രീയെ, ഞാന്‍ എന്ന അമ്മയെ ഇത്രയും ഫ്രെയിം ചെയ്ത് മുഖ്യമന്ത്രിയും സ്പീക്കറും ബാക്കിയുള്ള പൊളിറ്റീഷ്യന്‍സിനെയും ചേര്‍ത്തുവെച്ച് എന്നെ പറഞ്ഞു. എന്നെ ഞാന്‍ അല്ലാതെ ആക്കി. എന്നെയും എന്റെ കുടുംബത്തെയും ആത്മഹത്യയുടെ വക്കില്‍ കൊണ്ടു നിര്‍ത്തി.

മീഡിയയും മറ്റുള്ളവരും ചെയ്യുന്നത് ഇനി വരാന്‍ പോകുന്ന ഇലക്ഷന് സ്വാധീനിക്കാന്‍ വേണ്ടിയിട്ടാണ്. ഞാന്‍ പ്രത്യേകം നിങ്ങള്‍ എല്ലാവരോടും പറയുകയാണ്. ഇതിലുണ്ടാവുന്ന ദ്രോഹം എനിക്കും എന്റെ കുടുംബത്തിലെ മൂന്ന് അംഗങ്ങള്‍ക്കും മാത്രമാണ്. ഒരു മുഖ്യമന്ത്രിക്കോ ഇവിടെ ഇപ്പോ ഭരിച്ചു കൊണ്ടിരിക്കുന്ന ഒരു മന്ത്രിമാര്‍ക്കോ ഒരു സ്പീക്കര്‍ക്കോ അഞ്ച് സംസ്ഥാനങ്ങളില്‍ പോലുമോ ആരെയും ബാധിക്കില്ല. നിങ്ങള്‍ വിചാരിക്കുന്നതെല്ലാം തെറ്റാണ്. ഇതൊന്നും ആരെയും ബാധിക്കാന്‍ പോകുന്നില്ല. ഇത് ബാധിക്കാന്‍ പോകുന്നത് എന്നെയും എന്റെ രണ്ടുമക്കളെയും എന്റെ ഭര്‍ത്താവിനെയുമാണ്. നിങ്ങള്‍ ഓരോരുത്തരും ഉത്തരവാദിയാകും നമ്മുടെ മരണത്തിന്. ഞാന്‍ ഇപ്പോള്‍ മാറിനില്‍ക്കുന്നത് വലിയൊരു തെറ്റു കുറ്റ സ്മഗ്ലിങ് ചെയ്തതു കൊണ്ടല്ല. ഭയം കൊണ്ടും എനിക്കും എന്റെ കുടുംബത്തിനുമുള്ള ഭീഷണി കാരണവുമാണ്. നിങ്ങള്‍ ഒരോരുത്തരും അതിന്റെ കാരണക്കാരായിരിക്കും. അറ്റകൈയ്ക്ക് ഞാന്‍ ഒന്നുമാത്രമേ എല്ലാവരോടും പറയുകയുള്ളൂ. ഞാനും എന്റെ കുടുംബവും ആത്മഹത്യ ചെയ്തിരിക്കും. അതിന് ഉത്തരവാദി നിങ്ങള്‍ ഓരോരുത്തരുമായിരിക്കും.

എന്റെ പിന്നില്‍ ഒരു മുഖ്യമന്ത്രിയോ ഒരു ഐ.ടി. സെക്രട്ടറിയോ അല്ലെങ്കില്‍ ഇപ്പറയുന്ന ഹോണറബിള്‍ സ്പീക്കറോ അല്ലെങ്കില്‍ നാളെ മന്ത്രിമാരോ.... എല്ലാ മന്ത്രിമാരുമായും ഇടപെട്ടിട്ടുണ്ട്. എല്ലാ മന്ത്രിമാരോടും ഞാന്‍ സംസാരിച്ചിട്ടുണ്ട്. ഇന്‍വൈറ്റ് ചെയ്തിട്ടുണ്ട് നമ്മുടെ ഫങ്ഷന്‍സിന്. അങ്ങനെ ഓരോദിവസവും ഓരോ മന്ത്രിമാരെ എടുത്ത് നിങ്ങള്‍ ഉപയോഗിക്കും.

ഈ പറയുന്ന എല്ലാരെയും നിങ്ങള്‍ ഡീഫെയിം ചെയ്തിട്ട് എലക്ഷന് സ്വാധീനിച്ചെന്നും പറഞ്ഞ് അവര്‍ക്കൊന്നും ഒരു ബുദ്ധിമുട്ടുമില്ല. നല്ല സ്പീഡോടെ നല്ല ധൈര്യത്തോടെ തന്നെ മുന്നോട്ടുപോകും. ബിക്കോസ് അവരെ ഇന്‍വെസ്റ്റ്‌ഗേറ്റ് ചെയ്താലും നിങ്ങള്‍ തോറ്റുപോകും. ഒരു പ്രാവശ്യം ഒന്നു കാണിച്ചു തരുമോ ഏത് മുഖ്യന്റെ കൂടെ ഞാന്‍ ഏത് നൈറ്റ് ക്ലബ്ബില്‍....ട്രിവാന്‍ഡ്രത്ത് ഏത് നൈറ്റ് ക്ലബ്ബാണുള്ളത്? ഏത് നൈറ്റ് ക്ലബ്ബില്‍ ഏത് മുഖ്യന്റെ കൂടെ ഞാന്‍ ഉണ്ടായിരുന്നുവെന്ന്.......

അതിനിടെ , സ്വര്‍ണക്കടത്തിലെ മുഖ്യആസൂത്രകയെന്ന് കരുതുന്ന സ്വപ്‌ന സുരേഷുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യും. ശിവശങ്കറിന്റെ വിദേശയാത്രകളും ഇടപാടുകളും പരിശോധിക്കും. സ്വര്‍ണക്കടത്തുമായി ശിവശങ്കറിനെതിരെ തെളിവുകള്‍ ലഭിച്ചിട്ടില്ലെങ്കിലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രതികള്‍ ദുരുപയോഗിച്ചതിനു പിന്നില്‍ ശിവശങ്കറുമായുള്ള വഴിവിട്ട ബന്ധമാണെന്ന സൂചനയാണുള്ളത്. മുഖ്യമന്ത്രിയുടെ ഓഫീസ് സെക്രട്ടറി എന്ന നിലയ്ക്ക് ശിവശങ്കറിന്റെ നില പരുങ്ങലിലായതോടെയാണ് സര്‍ക്കാര്‍ പെട്ടെന്ന് തന്നെ സ്ഥാനഭ്രഷ്ടനാക്കിയത്. സ്വപ്‌നയ്ക്ക് മുങ്ങാനും മറ്റു നിയമ സഹായവും എല്ലാം ഉന്നതരുടെ ഇടപെടലിലാണ്. ട്രിപ്പിള്‍ ലോക് ഡൗണ്‍ കാലത്തു ആംബുലന്‍സിലാണ് സ്വപ്നയ്ക്കു രക്ഷപ്പെടാന്‍ വഴിയൊരുക്കിയതെന്നാണ് സൂചന. സ്വപ്നയെയും സരിത്തിനെയും സന്ദീപിനെയും ഒരുമിച്ച് ചോദ്യം ചെയ്ത ശേഷമാകും ശിവശങ്കറിന്റെമൊഴിയെടുക്കുക.

സ്വപ്‌നയ്‌ക്കൊപ്പം ഒളിവില്‍ പോയ സന്ദീപ് നായര്‍ക്കായി കസ്റ്റംസ് തിരച്ചില്‍ നടത്തി.
സ്വര്‍ണ്ണക്കടത്തുമായി ബന്ധമുണ്ടെന്ന് ആരോപണം നേരിടുന്ന കൊടുള്ളിയിലെ സ്വര്‍ണ വ്യാപാരി നിസാറിനെ ചോദ്യം ചെയ്തു. മലപ്പുറത്തെ പ്രമുഖ ജ്വല്ലറിയുടെ മരുമകനാണ് നിസാര്‍. കസ്റ്റംസ് പിടികൂടിയപ്പോള്‍ സരിത് ആദ്യം വിളിച്ചത് നിസാറിനെയാണെന്ന് കണ്ടെത്തിയിരുന്നു. സ്വപ്‌നയും സരിത്തുമായി ഒരു ബന്ധവുമില്ല. അറിയുകയുമില്ലെന്നും കസ്റ്റംസ് ചോദ്യം ചെയ്തിട്ടില്ലെന്നുമാണ് ഇയാള്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.

  • കൊടി സുനിയ്ക്കും പള്‍സര്‍ സുനിയ്ക്കും നടുവില്‍ കേരളം
  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  • ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുമായി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ കാര്‍ മ​റി​ഞ്ഞു; പെ​ണ്‍കു​ട്ടി മ​രി​ച്ചു
  • സ്വര്‍ണം ചെമ്പാകുന്ന 'മായാവിദ്യ'
  • ബിന്ദു പത്മനാഭന്‍ കൊലക്കേസ്; അസ്ഥികള്‍ തണ്ണീര്‍മുക്കം ബണ്ടില്‍!
  • ബ്രിട്ടനില്‍ ബലാത്സംഗ ഇരകള്‍ കേസുകളില്‍ നിന്ന് പിന്‍വാങ്ങുന്നു
  • ഇ സിഗരറ്റുകള്‍ ഉപയോഗിക്കുന്നവര്‍ കടുത്ത പുകവലിക്കാരാകാനുള്ള സാധ്യത മൂന്നിരട്ടി!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions