സ്വര്‍ണക്കടത്ത് കേസില്‍ മറഞ്ഞിരിക്കുന്ന സ്വപ്‌ന സുരേഷിനെ നിയന്ത്രിക്കുന്നതാരാണ്? അവര്‍ ആരൊക്കെയായാലും ചില്ലറക്കാരല്ല. കാരണം ഒളിവിലിരിക്കുന്ന സ്വപ്നയ്‌ക്കു വേണ്ടി വലിയ 'കളികളാണ്' ക്രിമിനല്‍ അഭിഭാഷകരും ഉന്നതരും ചേര്‍ന്ന് നടത്തുന്നത്. കേസില്‍ നിന്ന് ഊരാനും അന്വേഷണം ദുര്‍ബലപ്പെടുത്താനും ലക്ഷ്യമിട്ടുള്ള പോയിന്റുകളാണ് മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ സ്വപ്‍നയ്ക്കുവേണ്ടി നിരത്തിയിരിക്കുന്നത്. മാത്രമല്ല, മാധ്യമങ്ങള്‍ക്കു വിട്ട ഓഡിയോയിലും ഈ ക്രിമിനല്‍ ബുദ്ധി കാണാം.
കേസില്‍ യുഎഇ കോണ്‍സുലേറ്റിന് മേല്‍ കുറ്റം ചാര്‍ത്തി രക്ഷപ്പെടാനുള്ള ശ്രമമാണ് ജാമ്യഹര്‍ജിയില്‍ സ്വപ്നയുടെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നത്. 1961 ലെ വിയന്ന കണ്വന്ഷന് നയതന്ത്ര പ്രതിനിധികള്‍ക്ക് ഉറപ്പു നല്കുന്ന പരിരക്ഷ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഹര്‍ജിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. താനല്ല കോണ്‍സുലേറ്റാണ് സ്വര്‍ണം കടത്തലിന് ഉത്തരവാദിയെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് ജാമ്യഹര്‍ജിയിലൂടെ സ്വപ്ന ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അതുവഴി അന്വേഷണം അട്ടിമറിക്കുകയാണ് ലക്‌ഷ്യം. കോണ്‍സുലേറ്റിലെ ജീവനക്കാരെ ചോദ്യം ചെയ്യുന്നതിനും നയതന്ത്രപരമായ ഒട്ടേറെ തടസങ്ങളുണ്ട്. ഇതു മനസിലാക്കിക്കൊണ്ടു തന്നെയാണ് സ്വപ്നയുടെ ജാമ്യഹര്‍ജിയില്‍ കോണ്‍സുല്‍ ജനറല്‍ പറഞ്ഞപ്രകാരമുള്ള കാര്യങ്ങള്‍ മാത്രമാണ് ചെയ്തിട്ടുള്ളതെന്ന് പറയുന്നത്.
കോണ്‍സുലേറ്റ് ജനറല്‍ ഓഫീസില്‍ നിന്ന് രാജിവച്ചെങ്കിലും അവര്‍ ആവശ്യപ്പെടുമ്പോഴൊക്കെ ജോലി ചെയ്തു സഹായിക്കാറുണ്ട്. ഇതും അത്തരത്തിലൊന്നാണ് എന്നാണു സ്വപ്ന പറഞ്ഞിരിക്കുന്നത്. ഡിപ്ലോമാറ്റിക് ബാഗ് ഏറ്റുവാങ്ങാന്‍ പിആര്‍ഒയാണ് പോകുന്നത്. തനിക്ക് കാര്‍ഗോ കോംപ്ലക്സിലോ കസ്റ്റംസ് ഓഫീസിലോ പോകേണ്ടതില്ല. ഈ സാഹചര്യത്തില്‍ സംഭവവുമായി ബന്ധമില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. ഡിപ്ലോമാറ്റിക് ബാഗിന്റെ കസ്റ്റംസ് ക്ലിയറന്‍സ് വൈകുന്നതിനെക്കുറിച്ച് പരിശോധിച്ച് അറിയാന്‍ റാഷിദ് ഖാമിസ് അല്‍ ഷിമേലി ആവശ്യപ്പെട്ടതനുസരിച്ചാണ് ജൂലൈ ഒന്നിന് കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണറെ ഫോണില്‍ വിളിച്ചത് എന്നും സ്വപ്ന പറഞ്ഞിട്ടുണ്ട്. പിന്നീട് ബാഗ് യുഎഇയിലേക്ക് തിരിച്ചയക്കാന്‍ നിര്‍ദേശിച്ച് അസി. കമ്മിഷണര്‍ക്ക് കത്തു തയാറാക്കാന്‍ കോണ്‍സുലേറ്റ് ജനറല്‍ നിര്‍ദേശിച്ചു എന്നും ഇതു കോണ്‍സുലിന്റെ ഔദ്യോഗിക മെയില്‍ വഴി തയാറാക്കി അയച്ചു എന്നുമാണ് പറഞ്ഞിരിക്കുന്നത്. എന്നാല്‍ ബാഗ് തുറന്നു പരിശോധിക്കാന്‍ കോണ്‍സുല്‍ ജനറല്‍ ജൂലൈ അഞ്ചിന് ഹാജരാകണമെന്നുമുള്ള നോട്ടീസാണ് മറുപടിയായി ലഭിച്ചത്. തുടര്‍ന്നുള്ള പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത് എന്നാണു വാദം. കുറ്റം കോണ്‍സുലേറ്റിലെ ജീവനക്കാരിലേയ്ക്ക് ആരോപിക്കുക വഴി രക്ഷപ്പെടുകയാണ് തന്ത്രം. സ്വപ്നയുടെ ഈ ഒളിവു തന്നെ ഈ നീക്കത്തിനായിരുന്നു.
സ്വപ്നയുടെ ഈ പ്രതിരോധ പൂട്ട് പൊളിക്കുക എന്നതിലാവും എന്‍ഐഎയുടെ മിടുക്ക്. കേസ് ഉയര്‍ന്നു ഒരാഴ്ചയ്ക്കകം എന്‍ഐഎ എത്തിയത് നേട്ടമാണ്. സിബിഐക്കു വിടാതെ എന്‍ഐഎക്കു വിട്ടത് രാജ്യാന്തര ബന്ധം കണക്കിലെടുത്തുകൊണ്ട് കൂടിയാണ്. ദേശവിരുദ്ധ പ്രവര്‍ത്തിയായതിനാല്‍ യുഎപിഎ ചുമത്താനും ആവും. എന്‍ഐഎ ഇത്രപെട്ടെന്ന് എത്തുമെന്ന് സ്വപ്നയോ സ്വപ്നയെ പിന്തുണയ്ക്കുന്നവരോ കരുതിയില്ല . യുഎഇ കോണ്‍സുലേറ്റിന്റെ കൂടി പിന്തുണ ഈ കേസന്വേഷണത്തില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. എന്‍ഐഎ നിയമത്തില്‍ കള്ളക്കടത്ത് അന്വേഷിക്കാന്‍ അനുവാദമുണ്ട്. വിദേശത്തേക്ക് പോയി അന്വേഷണം നടത്താനും എന്‍ഐഎക്ക് അനുമതിയുണ്ട്. സ്വര്‍ണക്കടത്തില്‍ മാത്രം എന്‍ഐഎയുടെ അന്വേഷണം ഒതുങ്ങില്ല എന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.