മൂന്നാര്‍ : രാജമല പെട്ടിമുടിയില്‍ ഈ മാസം ഏഴിനുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ മൂന്നു പേരുടെ മൃതദേഹങ്ങള്‍ കൂടി ചൊവ്വാഴ്ച കണ്ടെത്തി. ഒരു കുട്ടിയുടെയും സ്ത്രീയുടെയും പുരുഷന്റെയും മൃതദേഹങ്ങളാണ് ലഭിച്ചത്. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 61 ആയി. ഇനി ഒമ്പത് പേരെ കൂടിയാണ് ദുരന്ത ഭൂമിയില്‍ നിന്ന് കണ്ടെത്താനുള്ളത്.
പെട്ടിമുടിയില്‍ ദുരന്തം നടന്ന സ്ഥലത്തുനിന്നും നാലു കിലോമീറ്റര്‍ അകലെ പുഴയില്‍ നിന്നാണ് മൃതദേഹങ്ങള്‍ ലഭിച്ചത്. മണ്ണിടിച്ചിലില്‍ കൂടുതല്‍ പേര്‍ പുഴയില്‍ വീണിരിക്കാമെന്ന ധാരണയില്‍ പുഴ കേന്ദ്രീകരിച്ചാണ് തിരച്ചില്‍ പുരോഗമിക്കുന്നത്. ലയങ്ങള്‍ നിലനിന്നിരുന്ന സ്ഥലത്തു അടിഞ്ഞുകൂടിയ മണ്ണും വലിയ പാറകളും നീക്കിയും തിരച്ചില്‍ നടക്കുന്നുണ്ട്.
തിരച്ചില്‍ 12ാം ദിവസവും തുടരുകയാണ്. മുഴുവന്‍ പേരെയും കണ്ടെത്തുന്നത് വരെ തിരച്ചില്‍ നടത്താനാണ് തീരുമാനം.