Don't Miss

70 ദിവസം, 18 രാജ്യങ്ങള്‍; ഡല്‍ഹി-ലണ്ടന്‍ ബസ് യാത്രയ്ക്ക് അവസരം

റോഡ് മാര്‍ഗം ഡല്‍ഹിയില്‍ നിന്ന് ലണ്ടനിലേക്കുള്ള ബസ് യാത്ര എങ്ങനെയുണ്ടാവും? 70 ദിവസം കൊണ്ട് 18 രാജ്യങ്ങള്‍ കടന്ന് ഡല്‍ഹിയില്‍ നിന്നും ലണ്ടനിലേക്കെത്താന്‍ ഇതാ അവസരം. ഹരിയാനയിലെ ഗുരുഗ്രാമം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഡ്വഞ്ചേഴ്‌സ് ഓവര്‍ലാന്‍ഡെന്ന കമ്പനിയാണ് ഈ അവിസ്മരണീയ യാത്ര ഒരുക്കുന്നത്. യാത്ര ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഇതൊരു പ്രത്യേക അനുഭവമായിരിക്കും. ബസ് ടു ലണ്ടന്‍ എന്നു പേരിട്ടിരിക്കുന്ന യാത്രാപരിപാടിയില്‍ ഏകദേശം 20000കിലോമീറ്ററോളം യാത്രം ചെയ്യണം.

18 രാജ്യങ്ങളിലൂടെയാണ് ബസ് കടന്നുപോകുന്നത്. ഇന്ത്യ, മ്യാന്‍മാര്‍, തായ്‌ലാന്‍ഡ്, ലാവോസ്, ചൈന, കിര്‍ഗിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍, കസാക്കിസ്ഥാന്‍ ,റഷ്യ, ലാറ്റ്വിയ, ലിത്വാനിയ, പോളണ്ട്, ചെക്ക് റിപ്പബ്ലിക്, ജര്‍മനി, നെതര്‍ലാന്റ്‌സ്, ബെല്‍ജിയം, ഫ്രാന്‍സ് അവസാനം ഇംഗ്ലണ്ട് എന്നിവയാണ് യാത്രയില്‍ ഉള്‍പ്പെടുന്നത്. അടുത്ത മേയിലാണ് യാത്ര തുടങ്ങുക. 70 ദിവസത്തെ യാത്രയ്ക്കായി 15 ലക്ഷം രൂപയാണ് ചിലവ് കണക്കാക്കുന്നത്. ഇത്രയും പണം ചിലവാക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കും 70 ദിവസം യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കും കമ്പനി ചില സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. നാലു പാദങ്ങളില്‍ ഏതെങ്കിലും തിരഞ്ഞെടുക്കാം. ഓരോ പാദങ്ങളനുസരിച്ച് മൂന്നര ലക്ഷം മുതല്‍ 15 ലക്ഷം വരെയാണ് ചിലവു വരിക.

ഒന്നാം പാദത്തില്‍ ഇന്ത്യയില്‍ നിന്ന് മൂന്നു രാജ്യങ്ങളിലൂടെ യാത്ര ചെയ്യാം. ഇന്ത്യ, മ്യാന്‍മാര്‍, തായ്‌ലാന്‍ഡ് എന്നിവയടങ്ങിയ ഈ ട്രിപ്പില്‍ 12 ദിവസമാണ് യാത്ര. 350000 രൂപയാണ് ചിലവ്.

രണ്ടാം പാദത്തില്‍ തായ്‌ലന്‍ഡില്‍ നിന്നു തുടങ്ങും. ഇവിടന്ന് ലാവോസ് വഴി 16 ദിവസം കൊണ്ട് ചൈനയിലെത്തും 425000 രൂപയാണ് ചിലവ്.

മൂന്നാം പാദം ചൈനയില്‍ നിന്നും തുടങ്ങി കിര്‍ഗിസ്താന്‍, ഉസ്‌ബെക്കിസ്താന്‍, കസാക്കിസ്ഥാന്‍, റഷ്യ എന്നീ രാജ്യങ്ങളാണ് സന്ദര്‍ശിക്കാനാകുക. ഈ പാദത്തില്‍ യാത്ര 22 ദിവസം നീളും. 495000 രൂപയാണ് ചിലവ്. അടുത്തപാദത്തില്‍ റഷ്യയില്‍ നിന്ന് പത്തു രാജ്യങ്ങള്‍ 16 ദിവസം കൊണ്ട് സഞ്ചരിച്ച് ബസ് യൂറോപ്പിലെത്തും. ഈ പാദത്തിന്റെ ചെലവ് 425000 രൂപയാണ്.

ഡല്‍ഹിയില്‍ നിന്ന് ലണ്ടന്‍ വരെയുള്ള യാത്രക്കാര്‍ക്കാണ് മുന്‍ഗണന. ലോകത്തിലെ തന്നെ ഏറ്റവും വലിയ ബസ് യാത്രയാണിത്. പ്രമുഖ സ്ഥലങ്ങളെല്ലാം കടന്നുപോകുന്ന യാത്ര.

20 പേര്‍ക്ക് സഞ്ചരിക്കാനാകുന്ന രീതിയിലാണ് യാത്ര പ്ലാന്‍ ചെയ്യുന്നത്. ബിസിനസ് ക്ലാസ് സീറ്റുകളാണ് ബസിലുള്ളത്. ഡ്രൈവര്‍, അസിസ്റ്റന്റ് ഡ്രൈവര്‍, ഗൈഡ്, സഹായി എന്നിവരും യാത്രക്കാര്‍ക്കൊപ്പമുണ്ടാകും. 4 സ്റ്റാര്‍ അല്ലെങ്കില്‍ 5 സ്റ്റാര്‍ ഹോട്ടലുകളില്‍ താമസം ഒരുക്കും. തിരിച്ചുവരാന്‍ ഇതേ റൂട്ടില്‍ ബസ് സര്‍വ്വീസ് ഉണ്ട്. എന്നാല്‍ ഇതിന് ഇത്രയും തന്നെ പണം മുടക്കേണ്ടിവരും.

കോവിഡ് പ്രതിസന്ധികള്‍ക്ക് ശേഷമേ യാത്രയ്ക്ക് ആവശ്യമായ രജിസ്‌ട്രേഷനും പേപ്പര്‍ വര്‍ക്കുകളും തുടങ്ങു. യാത്രയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നവര്‍

https://bustolondon.in/ ല്‍ സന്ദര്‍ശിക്കുക.

  • കൊടി സുനിയ്ക്കും പള്‍സര്‍ സുനിയ്ക്കും നടുവില്‍ കേരളം
  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  • ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുമായി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ കാര്‍ മ​റി​ഞ്ഞു; പെ​ണ്‍കു​ട്ടി മ​രി​ച്ചു
  • സ്വര്‍ണം ചെമ്പാകുന്ന 'മായാവിദ്യ'
  • ബിന്ദു പത്മനാഭന്‍ കൊലക്കേസ്; അസ്ഥികള്‍ തണ്ണീര്‍മുക്കം ബണ്ടില്‍!
  • ബ്രിട്ടനില്‍ ബലാത്സംഗ ഇരകള്‍ കേസുകളില്‍ നിന്ന് പിന്‍വാങ്ങുന്നു
  • ഇ സിഗരറ്റുകള്‍ ഉപയോഗിക്കുന്നവര്‍ കടുത്ത പുകവലിക്കാരാകാനുള്ള സാധ്യത മൂന്നിരട്ടി!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions