Don't Miss

അരിവാള്‍ ചുറ്റിക നക്ഷത്രത്തിന്റെ നിര്‍മാണവും വില്‍പനയും നടത്തുന്നവര്‍ക്ക് ജയില്‍ശിക്ഷ ആവശ്യപ്പെട്ട് ബ്രസീല്‍ പാര്‍ലമെന്റില്‍ ബില്‍



റിയോ ഡി ജനീറോ: കമ്യൂണിസ്റ്റ് ചിഹ്നമായ അരിവാള്‍ ചുറ്റിക നക്ഷത്രം വിദ്വേഷത്തിന്റെ ചിഹ്നമാണെന്നും അതിന്റെ നിര്‍മാണവും വില്‍പനയും നടത്തുന്നവര്‍ക്ക് ജയില്‍ശിക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ബ്രസീല്‍ പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിച്ചു. അരിവാള്‍ ചുറ്റിക നക്ഷത്രം എന്ന ചിഹ്നത്തെ പ്രചരിപ്പിക്കാനും മഹത്വവത്കരിക്കാനും ശ്രമിക്കുന്നവര്‍ക്ക് ഒമ്പത് മുതല്‍ പതിനഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന തരത്തിലുള്ള നിയമനിര്‍മാണത്തിനുള്ള ബില്‍ ആണ് ബ്രസീല്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ബ്രസീല്‍ പ്രസിഡന്റ് ജയിര്‍ ബൊല്‍സൊനാരോയുടെ മകന്‍ എഡ്വോര്‍ഡോ ബോള്‍സോനാരോയാണ് ഇത്തരമൊരു ആവശ്യം ഉന്നയിച്ചു കൊണ്ട് ബില്‍ അവതരിപ്പിച്ചത്.

കമ്മ്യൂണിസത്തിന്റെ കടുത്ത വിമര്‍ശകനാണ് ബ്രസീലിയന്‍ പ്രസിഡന്റ് ജയിര്‍ ബൊല്‍സൊനാരോയുടെ മകന്‍. പ്രസിഡന്റിന്റെയും മകന്റെയും രാഷ്ട്രീയ നിലപാടുകളെ തുടര്‍ന്ന് ചൈനയുമായി നയതന്ത്ര തലത്തില്‍ അകന്നിരിക്കുകയാണ് ബ്രസീല്‍. കമ്മ്യൂണിസ്റ്റ് സംവിധാനം പിന്തുടരുന്ന ക്യൂബയും വെനസ്വേലയും ആയും ബ്രസീല്‍ അകല്‍ച്ചയിലാണ്. കമ്മ്യൂണിസവുമായി ബന്ധപ്പെട്ട വ്യക്തികളുടെയും സംഭവങ്ങളുടേയും ആശയങ്ങളുടേയും പേരില്‍ ഏതെങ്കിലും പൊതുസ്ഥലങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും പേരുകളുണ്ടെങ്കില്‍ അവ മാറ്റണമെന്നും ബോള്‍സോനാരോ ജൂനിയര്‍ അവതരിപ്പിച്ച ബില്ലില്‍ വ്യക്തമാക്കുന്നു. 'നാസിസവും കമ്മ്യൂണിസവും സമാനമാണ്. നാസികളും കമ്മ്യൂണിസ്റ്റുകാരും വംശഹത്യയുടെ പ്രയോക്താക്കളാണ്. ഒരു വ്യക്തി കൊല്ലപ്പെടുന്നത് എങ്ങനെ കുറ്റകരമാകുന്നോ അത് പോലെ കണക്കാക്കിയുള്ള ശിക്ഷ ഈ ചിഹ്നങ്ങള്‍ക്കെതിരെയും വേണം.' ജൂനിയര്‍ ബൊല്‍സൊനാരൊ പറഞ്ഞു. നാസികളും പിന്നീട് കമ്മ്യൂണിസ്റ്റുകളും പോളണ്ട് അക്രമിച്ചതിന്റെ സ്മരണക്കായിട്ടാണ് ബില്‍ അവതരിപ്പിക്കുന്നതെന്നും ജൂനിയര്‍ ബൊല്‍സൊനാരോ അഭിപ്രായപ്പെട്ടു.


  • കൊടി സുനിയ്ക്കും പള്‍സര്‍ സുനിയ്ക്കും നടുവില്‍ കേരളം
  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  • ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുമായി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ കാര്‍ മ​റി​ഞ്ഞു; പെ​ണ്‍കു​ട്ടി മ​രി​ച്ചു
  • സ്വര്‍ണം ചെമ്പാകുന്ന 'മായാവിദ്യ'
  • ബിന്ദു പത്മനാഭന്‍ കൊലക്കേസ്; അസ്ഥികള്‍ തണ്ണീര്‍മുക്കം ബണ്ടില്‍!
  • ബ്രിട്ടനില്‍ ബലാത്സംഗ ഇരകള്‍ കേസുകളില്‍ നിന്ന് പിന്‍വാങ്ങുന്നു
  • ഇ സിഗരറ്റുകള്‍ ഉപയോഗിക്കുന്നവര്‍ കടുത്ത പുകവലിക്കാരാകാനുള്ള സാധ്യത മൂന്നിരട്ടി!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions