Don't Miss

40 വര്‍ഷത്തിനുശേഷം ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ വെടിവെയ്പ്പ്

ന്യൂഡല്‍ഹി: ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം. ഇന്ത്യന്‍ സൈന്യം നിയന്ത്രണ രേഖ (എല്‍.എസി) മറികടന്ന് കിഴക്കന്‍ ലഡാക്കിലെ പാംഗോങ് തടാകത്തിന് സമീപം വെടിയുതിര്‍ത്തുവെന്ന് ചൈന ആരോപിച്ചു. തങ്ങള്‍ പ്രത്യാക്രമണം നടത്തി എന്നും ചൈന അറിയിച്ചു. എന്നാല്‍ ഇന്ത്യയുടെ ഭാഗത്തുനിന്ന് അതിര്‍ത്തിയില്‍ വെടിവെപ്പുണ്ടായിട്ടില്ലെന്ന് സേനാവൃത്തങ്ങള്‍ അറിയിച്ചു. ചൈനയാണ് ആദ്യം വെടിവെച്ചതെന്നും ചൈനീസ് പട്ടാളം നിയന്ത്രണ രേഖ ലംഘിക്കാന്‍ ശ്രമിച്ചപ്പോള്‍ തടയുക മാത്രമാണ് ചെയ്തതെന്നുമാണ് പുറത്തുവരുന്ന വിവരം.

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ നാല് പതിറ്റാണ്ടിനിടയില്‍ ആദ്യമായാണ് വെടിവെപ്പുണ്ടായതായി ആരോപണം ഉയരുന്നത്. ഇന്ത്യന്‍ സൈന്യത്തിന്റെയും പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെയും സാന്നിധ്യത്തില്‍ വെടിവയ്പ് നടന്നതായി ചൈനീസ് പ്രതിരോധ മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി. തിങ്കളാഴ്ച പാംഗോങ് തടാകത്തിന്റെ തെക്കന്‍ തീരത്തുള്ള ഷെന്‍പാനോ പര്‍വ്വതത്തില്‍ ഇന്ത്യ നിയന്ത്രണ രേഖ ലംഘിച്ചതായി പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി പടിഞ്ഞാറന്‍ മേഖലാ കമാന്‍ഡിന്റെ വക്താവ് കേണല്‍ ഷാങ് ഷൂയി ആരോപണം ഉന്നയിക്കുകയും ചെയ്തു.

പാംഗോങ്ങിന് തെക്കുള്ള ഉയരംകൂടിയ ബ്ലാക്ക് ടോപ്പ് കുന്നില്‍ നിന്നും മറ്റൊരു തന്ത്രപ്രധാന കുന്നായ ഹെല്‍മെറ്റ് ടോപ്പില്‍ നിന്നും ഇന്ത്യ പിന്മാറണമെന്നും ചൈന ആവശ്യപ്പെട്ടിരുന്നു. ബ്ലാക്ക് ടോപ്പിലെ ഇന്ത്യയുടെ സാന്നിധ്യം ചൈനയുടെ ഫിംഗര്‍ നാല്, സ്പങ്കൂര്‍, മോള്‍ഡോ പോസ്റ്റുകള്‍ക്ക് ഭീഷണിയാണ്.

സാധാരണയായി ചൈനീസ് സൈന്യം കടന്നുകയറുമ്പോള്‍ ഇന്ത്യ പ്രതികരിക്കുകമാത്രമാണ് പതിവ്. ഓഗസ്റ്റ് 29, 30 തീയതികളില്‍ ചൈനയുടെ നീക്കം മുന്‍കൂട്ടി മനസ്സിലാക്കി ഇന്ത്യ അവരെ തുരത്തുകയായിരുന്നു. ഇത് ചൈനീസ് പ്രസിഡന്റും കമ്യൂണിസ്റ്റ് പാര്‍ട്ടി തലവനുമായ ഷി ജിന്‍പിങ്ങിനെതന്നെ അസ്വസ്ഥതപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്.
അതിനിടെ, അരുണാചല്‍ പ്രദേശിലെ അതിര്‍ത്തി ഗ്രാമത്തില്‍നിന്ന് ചൈനീസ് സൈന്യം പിടിച്ചുകൊണ്ടുപോയ അഞ്ചുപേരെ വിട്ടുകിട്ടാനുള്ള ശ്രമം ഇന്ത്യ തുടരുകയാണ്. ഹോട്ട്‌ലൈന്‍ വഴി ഇന്ത്യന്‍ സേന ചൈനീസ് സൈന്യത്തെ ബന്ധപ്പെടുന്നുണ്ടെങ്കിലും ഫലമുണ്ടായിട്ടില്ല.

  • കൊടി സുനിയ്ക്കും പള്‍സര്‍ സുനിയ്ക്കും നടുവില്‍ കേരളം
  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  • ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുമായി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ കാര്‍ മ​റി​ഞ്ഞു; പെ​ണ്‍കു​ട്ടി മ​രി​ച്ചു
  • സ്വര്‍ണം ചെമ്പാകുന്ന 'മായാവിദ്യ'
  • ബിന്ദു പത്മനാഭന്‍ കൊലക്കേസ്; അസ്ഥികള്‍ തണ്ണീര്‍മുക്കം ബണ്ടില്‍!
  • ബ്രിട്ടനില്‍ ബലാത്സംഗ ഇരകള്‍ കേസുകളില്‍ നിന്ന് പിന്‍വാങ്ങുന്നു
  • ഇ സിഗരറ്റുകള്‍ ഉപയോഗിക്കുന്നവര്‍ കടുത്ത പുകവലിക്കാരാകാനുള്ള സാധ്യത മൂന്നിരട്ടി!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions