മുംബൈ: പ്രായപൂര്‍ത്തിയായ ഒരു സ്ത്രീയ്ക്ക് എതു തൊഴില്‍ ചെയ്ത് ജീവിക്കാനുള്ള അവകാശമുണ്ടെന്നും ലൈംഗിക തൊഴിലാളികളാകുന്നത് നിയമപ്രകാരം തെറ്റല്ലെന്നും ബോംബെ ഹൈക്കോടതി. ലൈംഗിക തൊഴിലാളികളായ മൂന്ന് സ്ത്രീകളെ കുറ്റവിമുക്തരാക്കിയാണ് കോടതിയുടെ പരാമര്‍ശം. ഇമ്മോറല്‍ ട്രാഫിക്ക്(പ്രിവന്‍ഷന്‍) ആക്ട് 1956, ലൈംഗികവൃത്തി തടയുന്നതിനുള്ളതല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി ആ തൊഴില്‍ ഒരു നിയമത്തിന് കീഴിലും തെറ്റല്ലെന്നും തൊഴിലിലേര്‍പ്പെടുന്നത് ഒരാളെയും കുറ്റവാളിയാക്കില്ലെന്നും വ്യക്തമാക്കി.
ഒരു വ്യക്തിയെ അയാളുടെ അനുവാദപ്രകാരമല്ലാതെ ചൂഷണം ചെയ്യുകയോ ദുരുപയോഗം ചെയ്യുകയോ പൊതുസ്ഥലങ്ങളില്‍ അത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നതാണ് കുറ്റകരമെന്ന് ജസ്റ്റിസ് പൃത്വിരാജ് ചവാന്‍ കോടതിയില്‍ പറഞ്ഞു.
ഒരു വ്യക്തിയെ അയാളുടെ അനുവാദപ്രകാരമല്ലാതെ ചൂഷണം ചെയ്യുകയോ ദുരുപയോഗം ചെയ്യുകയോ പൊതുസ്ഥലങ്ങളില്‍ അത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നതാണ് കുറ്റകരമെന്ന് ജസ്റ്റിസ് പൃത്വിരാജ് ചവാന്‍ പറഞ്ഞു.
2019 സെപ്റ്റംബറിലാണ് 20,22,23 വയസുള്ള യുവതികളെ മുംബൈ പോലീസിന്റെ സാമൂഹിക സേവന വിഭാഗം ബിന്ദാര്‍ മേഖലയില്‍ നിന്ന് പിടികൂടുന്നത്. മെട്രോ പൊളിറ്റന്‍ മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കിയ യുവതികളെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ഒരു ഹോസ്റ്റലേക്ക് മാറ്റുകയും വിഷയത്തില്‍ പ്രൊബേഷന്‍ ഓഫീസറോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തു. അന്വേഷണത്തില്‍ ഇവര്‍ പരമ്പരാഗതമായി ലൈംഗികവൃത്തി തൊഴിലായി പിന്തുടരുന്ന ഒരു ഗ്രാമത്തില്‍ നിന്നുള്ളവരാണെന്നു കണ്ടെത്തി.
തുടര്‍ന്ന് യുവതികള്‍ 2019 നവംബറില്‍ അഭിഭാഷകന്‍ അശോക് സരോഗി വഴി ഹൈക്കോടതിയെ സമീപിച്ചു. ഈ കേസില്‍ വ്യാഴാഴ്ച പുറത്തുവന്ന രണ്ട് ഉത്തരവുകളിലാണ് ഹൈക്കോടതി വിധിയില്‍ അപേക്ഷകര്‍ / ഇരകള്‍ പ്രായപൂര്‍ത്തിയായവരാണെന്നുംഅതിനാല്‍ ഇന്ത്യന്‍ ഭരണഘടനയനുസരിച്ച് അവര്‍ക്ക് ഇഷ്ടമുള്ള സ്ഥലത്ത് താമസിക്കാനും ഇന്ത്യയിലുടനീളം സ്വതന്ത്രമായി സഞ്ചരിക്കാനും സ്വന്തം തൊഴില്‍ തിരഞ്ഞെടുക്കാനും അവകാശമുണ്ടെന്നും പറയുന്നത്.