Don't Miss

ആരോഗ്യ കേരളത്തിന് നാണക്കേടായി മെഡിക്കല്‍ കോളജില്‍ നിന്ന് കോ​വി​ഡ് മുക്തനായ ആളെ വീട്ടി​ലെ​ത്തി​ച്ച​ത് പു​ഴു​വ​രി​ച്ച നി​ല​യി​ല്‍

തി​രു​വ​ന​ന്ത​പു​രം: കേരളത്തിന്റെ ആരോഗ്യ മേഖലയ്ക്ക് നാണക്കേടുണ്ടാക്കുന്ന കുറെയേറെ സംഭവങ്ങള്‍ വന്നു കൊണ്ടിരിക്കുകയാണ്. കോവിഡ് ബാധിച്ച യുവതിയെ ആംബുലന്‍സില്‍ ഡ്രൈവര്‍ പീഡിപ്പിച്ചതും കോവിഡ് മുക്തയായ പൂര്‍ണ്ണ ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ചു അവരുടെ ഇരട്ട കുഞ്ഞുങ്ങള്‍ പ്രസവത്തോടെ മരിച്ചതും മനസാക്ഷിയെ ഞെട്ടിച്ചിരുന്നു. ഇപ്പോഴിതാ ആരോഗ്യ കേരളത്തിന് നാണക്കേടായി മെഡിക്കല്‍ കോളജില്‍ നിന്ന് കോ​വി​ഡ് രോ​ഗി വീ​ട്ടി​ലെ​ത്തി​യ​ത് പു​ഴു​വ​രി​ച്ച നി​ല​യി​ല്‍ എല്ലും തോലുമായി. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യില്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​ട്ടി​യൂ​ര്‍ക്കാ​വ് സ്വ​ദേ​ശി അ​നി​ല്‍കു​മാ​റി​നാ​ണ് ദു​ര​നു​ഭ​വം നേ​രി​ട്ട​ത്.

വീ​ഴ്ച​യി​ലേ​റ്റ പ​രി​ക്കു​ക​ളെ തു​ടര്‍​ന്നാ​ണ് ഓ​ഗ​സ്റ്റ് 21ന് ​അ​നി​ല്‍കു​മാ​റി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ചി​കി​ത്സ​യി​ല്‍ ക​ഴി​യ​വെ കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​തേ തു​ട​ര്‍ന്ന് ബ​ന്ധു​ക്ക​ളോ​ട് നി​രീ​ക്ഷ​ണ​ത്തില്‍ പോ​കാ​നും അ​ധി​കൃ​ത​ര്‍ നി​ര്‍ദേ​ശി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് അ​നി​ല്‍​കു​മാ​റി​ന് കോ​വി​ഡ് നെ​ഗ​റ്റീ​വാ​യ​ത്. ഇ​തേ തു​ട​ര്‍ന്ന് അ​ദ്ദേ​ഹ​ത്തെ ഡി​സ്ചാ​ര്‍ജ് ചെ​യ്തു. വീ​ട്ടി​ലെ​ത്തി​ച്ച അ​നി​ല്‍കു​മാ​റിന്റെ ശ​രീ​ര​ത്തി​ല്‍ ​നി​ന്നും ദു​ര്‍​ഗ​ന്ധം ഉ​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ദേ​ഹ​മാ​സ​ക​ലം പു​ഴു​വ​രി​ക്കു​ന്ന​ത് ക​ണ്ട​ത്.

ക്ഷീ​ണി​ച്ച് അ​വ​ശ​നാ​യി എ​ല്ലു​ക​ള്‍ പു​റ​ത്തേ​ക്ക് ത​ള്ളി​യ നി​ല​യി​ലാ​ണ് അ​നി​ല്‍​കു​മാ​റി​നെ ഒ​രു മാ​സ​ശേ​ഷം ത​ങ്ങ​ള്‍ കാ​ണു​ന്ന​തെ​ന്ന് ബ​ന്ധു​ക്കള്‍ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ല്‍​ അ​നി​ല്‍​കു​മാ​റി​ന്‍റെ കു​ടും​ബം ആ​രോ​ഗ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ല്‍​കിയിട്ടുണ്ട്.

  • കൊടി സുനിയ്ക്കും പള്‍സര്‍ സുനിയ്ക്കും നടുവില്‍ കേരളം
  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  • ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുമായി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ കാര്‍ മ​റി​ഞ്ഞു; പെ​ണ്‍കു​ട്ടി മ​രി​ച്ചു
  • സ്വര്‍ണം ചെമ്പാകുന്ന 'മായാവിദ്യ'
  • ബിന്ദു പത്മനാഭന്‍ കൊലക്കേസ്; അസ്ഥികള്‍ തണ്ണീര്‍മുക്കം ബണ്ടില്‍!
  • ബ്രിട്ടനില്‍ ബലാത്സംഗ ഇരകള്‍ കേസുകളില്‍ നിന്ന് പിന്‍വാങ്ങുന്നു
  • ഇ സിഗരറ്റുകള്‍ ഉപയോഗിക്കുന്നവര്‍ കടുത്ത പുകവലിക്കാരാകാനുള്ള സാധ്യത മൂന്നിരട്ടി!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions