കോട്ടയം: ജോസ് കെ. മാണിയുടെ ഇടതുമുന്നണി പ്രവേശനത്തിനെതിരെ കെ.എം മാണിയുടെ മകളുടെ ഭര്‍ത്താവ് എം.പി ജോസഫ്. സി.പി.എം സഹകരണം കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഉള്‍ക്കൊള്ളാനാവില്ലെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടാല്‍ പാലായില്‍ മത്സരിക്കാന്‍ തയ്യാറാണെന്നും ജോസഫ് പറഞ്ഞു.
ജോസ് കെ. മാണിക്ക് എല്‍.ഡി.എഫില്‍ ഭാവിയില്ലെന്നും അധികം വൈകാതെ തന്നെ മുന്നണി വിടേണ്ടി വരുമെന്നും ജോസഫ് പറഞ്ഞു. മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കൂടിയാണ് ജോസഫ്.
കോണ്‍ഗ്രസ് മനോഭാവമുള്ള ഒരു വ്യക്തിക്ക് വളരെ ബുദ്ധിമുട്ടായിരിക്കും ഇടത് പ്രവര്‍ത്തകന് വോട്ട് ചെയ്യാന്‍. മാണി സാറിന് പോലും അവിടെ പിടിച്ചുനില്‍ക്കാന്‍ പറ്റിയില്ല. ആ ഭീഷ്മാചാര്യന് പോലും അവിടെ മൂന്ന് വര്‍ഷത്തില്‍ താഴെയെ നില്‍ക്കാന്‍ പറ്റിയുള്ളൂ. അദ്ദേഹം തിരിച്ചുവന്നു. കഴിഞ്ഞ തവണ പോലും കുറച്ചുനാള്‍ യു.ഡി.എഫില്‍ നിന്നും മാറി നിന്നെങ്കിലും അദ്ദേഹം തിരിച്ചുവരികയായിരുന്നെന്നും ജോസഫ് പറഞ്ഞു.