Don't Miss

ഇംഗ്ലണ്ടില്‍ കോവിഡ് വാക്സിന്‍ വിതരണത്തിനായി പുതിയ മന്ത്രി

യുകെയില്‍ കോവിഡ് വാക്സിന്‍ വിതരണം പത്തു ദിവസത്തിനകം ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ വാക്സിന്‍ വിതരണത്തിനായി പുതിയ മന്ത്രിയെ നിയമിച്ചു പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ . വാക്സിന്‍ വിതരണം ത്വരിതഗതിയിലാക്കാനും മേല്‍നോട്ടം വഹിക്കാനുമായിമാത്രമാണ് പുതിയ മന്ത്രിയായി നാദിം സഹാവിയെ നിയമിച്ചത് . സ്ട്രാറ്റ്‌ഫോര്‍ഡ്-ഓണ്‍-അവോണിലെ എംപിയായ സഹാവി അടുത്ത വേനല്‍ക്കാലം വരെ വാക്സിന്‍ വിതരണത്തിന് മേല്‍നോട്ടം വഹിക്കും. നിലവില്‍ ഇംഗ്ലണ്ടിലെ വാക്സിന്‍ വിതരണത്തിലെ ചുമതല മാത്രമേ സഹാവിക്കുള്ളൂ. സ്കോട്ട്‌ലന്‍ഡ്,വെയില്‍സ്, വടക്കന്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളിലെ വാക്സിന്‍ വിതരണം അവിടങ്ങളിലെ അതാത് ഭരണസംവിധാനത്തിന് കീഴിലായിരിക്കും.

ഇറാക്കില്‍ നിന്ന് കുടുംബത്തോടൊപ്പം ഒമ്പതാം വയസിലാണ് നാദിം സഹാവി യുകെയിലേക്ക് കുടിയേറിയത്. 2010ലാണ് അദ്ദേഹം ആദ്യമായി സ്ട്രാറ്റ്‌ഫോര്‍ഡ്-ഓണ്‍-അവോനില്‍ നിന്ന് പാര്‍ലമെന്റിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടത്. തെരേസ മേ മന്ത്രിസഭയില്‍ 2018 മുതല്‍ വിദ്യാഭ്യാസ മന്ത്രി ആയിരുന്നു.

വാക്‌സിന്‍ വിതരണത്തിനായി ഒരുങ്ങിയിരിക്കാന്‍ ഇംഗ്ലണ്ടിലെ ആശുപത്രികള്‍ക്ക് നിര്‍ദ്ദേശം ലഭിച്ചു. ആദ്യ ഘട്ടത്തിലെത്തുന്ന വാക്‌സിനുകള്‍ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് പ്രഥമ പരിഗണന നല്‍കി കൊടുക്കും. ഫിസര്‍, ബയോഎന്‍ടെക് വികസിപ്പിച്ച വാക്‌സിന്റെ ആദ്യ ഡെലിവെറി ഡിസംബര്‍ 7നും, ഡിസംബര്‍ 9നും ഇടയില്‍ ആശുപത്രികള്‍ക്ക് ലഭിക്കുമെന്നാണ് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഡിസംബര്‍ 7ന് ആദ്യ വാക്‌സിനുകള്‍ പ്രതീക്ഷിക്കുന്നതായും എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് ഇതിന്റെ അടുത്ത ആഴ്ച മുതല്‍ കുത്തിവെയ്പ്പ് നല്‍കാന്‍ സാധിക്കുമെന്നും പത്രം വ്യക്തമാക്കുന്നു. എന്നാല്‍ ഇതിന് മുന്നോടിയായി മെഡിസിന്‍സ് & ഹെല്‍ത്ത് കെയര്‍ പ്രൊഡക്ട്‌സ് റെഗുലേറ്ററി ഏജന്‍സിയുടെ അംഗീകാരം വാക്‌സിന് ലഭിക്കുമോയെന്ന സംശയം ബാക്കിയാണ്.

എന്‍എച്ച്എസ് ഇംഗ്ലണ്ട് ഇതുവരെ ഇക്കാര്യത്തില്‍ തീയതി സ്ഥിരീകരിച്ചിട്ടില്ല. എംഎച്ച്ആര്‍എ അംഗീകാരം ഉള്‍പ്പെടെ പല നടപടിക്രമങ്ങളും ബാക്കിയുള്ളതാണ് കാരണം. പത്ത് ദിവസം കൊണ്ട് വാക്‌സിന് അംഗീകാരം ലഭിക്കാനും സാധ്യത ഉണ്ട്. 95 ശതമാനം ഫലപ്രദമാണെന്ന് സ്ഥിരീകരിച്ച ഫിസര്‍ വാക്‌സിന്‍ ഏറ്റവും താഴ്ന്ന താപനിലയില്‍ ശീതീകരിച്ച് സൂക്ഷിക്കേണ്ടതുണ്ട്.

വാക്‌സിന്റെ ഗുണമേന്മ പരിശോധിക്കാനുള്ള ഡാറ്റ തങ്ങള്‍ക്ക് ലഭിച്ചതായി എംഎച്ച്ആര്‍എ സ്ഥിരീകരിച്ചിരുന്നു. ബെല്‍ജിയത്തിലെ ഫാക്ടറിയില്‍ നിന്നും പുറത്തിറങ്ങുന്ന ഫിസര്‍ വാക്‌സിന്‍ -70 സെല്‍ഷ്യസില്‍ നിന്ന് രോഗിയുടെ കൈകളില്‍ കുത്തിവെയ്ക്കുന്നത് വരെ നാല് തവണ മാത്രമാണ് പുറത്തിറക്കാന്‍ കഴിയുക.

ഫിസര്‍-ബയോഎന്‍ടെക് വാക്സിന്‍ വിലയിരുത്താന്‍ സര്‍ക്കാര്‍ മെഡിക്കല്‍ റെഗുലേറ്ററോട് ഔദ്യോഗികമായി ആവശ്യപ്പെട്ടതായി ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് നേരത്തെ വ്യക്തമാക്കിയിരുന്നു. ഫിസര്‍ വാക്‌സിന്റെ 40 മില്ല്യണ്‍ ഡോസുകളാണ് ബ്രിട്ടന്‍ ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്.

പ്രമുഖ അമേരിക്കന്‍ കമ്പനിയായ മോഡേര്‍ണ വികസിപ്പിച്ച കോവിഡ് വാക്സിനും 95 ശതമാനം ഫലപ്രദമാണെന്ന റിസള്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മോഡേര്‍ണ വാക്സിന്റെ 5 മില്യണ്‍ ഡോസുകള്‍ ബ്രിട്ടന്‍ ഓര്‍ഡര്‍ ചെയ്തതായി ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് പറഞ്ഞിരുന്നു. 2.5 മില്യണാളുകള്‍ക്ക് വാക്സിന്‍ നല്കാന്‍ ഇതു പ്രയോജനപ്പെടും. ഓക്സ് ഫോര്‍ഡ് വാക്സിനും അനുകൂല ഫലമാണ് നല്‍കിയിരിക്കുന്നത്.

  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  • കൊടി സുനിയ്ക്കും പള്‍സര്‍ സുനിയ്ക്കും നടുവില്‍ കേരളം
  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  • ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുമായി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ കാര്‍ മ​റി​ഞ്ഞു; പെ​ണ്‍കു​ട്ടി മ​രി​ച്ചു
  • സ്വര്‍ണം ചെമ്പാകുന്ന 'മായാവിദ്യ'
  • ബിന്ദു പത്മനാഭന്‍ കൊലക്കേസ്; അസ്ഥികള്‍ തണ്ണീര്‍മുക്കം ബണ്ടില്‍!
  • ബ്രിട്ടനില്‍ ബലാത്സംഗ ഇരകള്‍ കേസുകളില്‍ നിന്ന് പിന്‍വാങ്ങുന്നു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions