യുഡിഎഫിനെ കടന്നാക്രമിക്കുന്ന വീഡിയോ പങ്കുവെച്ച് നിഷാ ജോസ് കെ മാണി
യുഡിഎഫിനും കോണ്‍ഗ്രസ് നേതാക്കള്‍ക്കും പി ജെ ജോസഫിനുമെതിരെ രൂക്ഷ വിമര്‍ശനമുന്നയിക്കുന്ന വീഡിയോ പങ്കുവെച്ച് നിഷ് ജോസ് കെ മാണി. കേരള കോണ്‍ഗ്രസ് എം സൈബര്‍ വിങ്ങിന്റെ വീഡിയോ 'ഇത് സത്യം' എന്ന തലവാചകത്തോടെയാണ് നിഷ ഫേസ്ബുക്ക് പ്രൊഫൈലില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ഹിറ്റ് ചിത്രമായ 'ദ ഗോഡ് ഫാദറില്‍' അഞ്ഞൂറാന്‍ കഥാപാത്രം പറയുന്ന 'എല്ലാം മറക്കണോ?' എന്ന ഡയലോഗിനോട് ചേര്‍ത്താണ് ഒരു മിനുട്ട് 41 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ തയാറായിരിക്കുന്നത്.
വീഡിയോയില്‍ പറയുന്നത്
'മറക്കണോ? പഴയതൊക്കെ ഞാന്‍ മറക്കണോ? എന്തൊക്കെയാടോ ഞാന്‍ മറക്കേണ്ടത്?
റബ്ബര്‍ കര്‍ഷകരെ ചിദംബരം ചതിച്ചത് മറക്കണോ?
പാലായില്‍ ചിഹ്നം തരാതെ തോല്‍പിച്ചത് ഞങ്ങള്‍ മറക്കണോ?