Don't Miss

മരണത്തിന് മുമ്പ് ബാലഭാസ്‌കറിന്റെ പേരില്‍ വന്‍ ഇന്‍ഷുറന്‍സ് പോളിസിയെടുത്തു; ദുരൂഹത

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെയും കുഞ്ഞിന്റെയും മരണത്തിനു ഇടയാക്കിയ അപകടത്തെക്കുറിച്ചുള്ള സിബിഐ അന്വേഷണം പുതിയ ദിശയില്‍. ബാലഭാസ്‌കര്‍ മരിക്കുന്നതിന് മാസങ്ങള്‍ക്കു മുമ്പ് എടുത്ത ഇന്‍ഷുറന്‍സ് പോളിസിയെക്കുറിച്ച് സിബിഐ അന്വേഷണം ഊര്‍ജ്ജിതമാക്കി. അന്വേഷണത്തിന്റെ ഭാഗമായി സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍, ഇന്‍ഷൂറന്‍സ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെ സിബിഐ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു.

പോളിസി രേഖകളിലെ ബാലഭാസ്‌കറിന്റെ കയ്യൊപ്പ് വ്യാജമാണെന്ന ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. കയ്യൊപ്പ് വ്യാജമാണെന്നും വിവരങ്ങള്‍ തെറ്റായി നല്‍കിയെന്നും ഇതില്‍ ദുരൂഹതയുണ്ടെന്നുമുള്ള ബന്ധുക്കളുടെ പരാതി സിബിഐ ഗൗരവത്തോടെയാണ് കാണുന്നത്. ഈ വിഷയം വിശദമായി അന്വേഷിക്കാനാണ് സിബിഐ തീരുമാനം. മരിക്കുന്നതിന് ഏട്ടുമാസം മുമ്പാണ് 82 ലക്ഷം രൂപ ഇന്‍ഷുറന്‍സ് കവറേജുള്ള പോളിസി ബാലഭാസ്‌ക്കറിന്റെ പേരില്‍ എടുക്കുന്നത്. പോളിസി രേഖകളില്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി വിഷ്ണു സോമസുന്ദരത്തിന്റെ മൊബൈല്‍ നമ്പരും ഇമെയില്‍ വിലാസവുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇതിനൊപ്പം ഐആര്‍ഡിഎ ചട്ടങ്ങള്‍ ലംഘിച്ച് ഇന്‍ഷുറന്‍സ് ഡവലപ്പ്മെന്റ് ഓഫീസറുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും പ്രീമിയം അടച്ചതും ദുരൂഹത വര്‍ദ്ധിപ്പിക്കുന്നുണ്ട്. വിഷ്ണു സോമസുന്ദരത്തിന്റെ അടുത്ത സുഹൃത്തായ ഡെവലപ്മെന്റ് ഓഫീസര്‍ വഴിയാണ് ഈ ഇന്‍ഷുറന്‍സ് പോളിസി എടുത്തിരിക്കുന്നത്. ബാലഭാസ്‌കറിന്റെ മരണത്തില്‍ എല്ലാവശങ്ങളും പരിശോധിച്ച് അന്വേഷണം നടത്താനാണ് സിബിഐ സംഘത്തിന്റെ തീരുമാനം.

ബാലഭാസ്കറിന്റെയും മകളുടെയും മരണത്തിനു കാരണമായ അപകടത്തിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘങ്ങള്‍ ഉണ്ടെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.

ബാലഭാസ്‌കറിന്റെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണു ബാലഭാസ്‌കറും മകളും മരിച്ച കേസിന്റെ അന്വേഷണം സംസ്ഥാന സര്‍ക്കാര്‍ സിബിഐക്കു വിട്ടത്.

കഴക്കൂട്ടത്ത് വച്ച് കാര്‍ മരിത്തിലിടിച്ചാണ് ബാലഭാസ്‌കറും മകളും മരിച്ചത് എന്നായിരുന്നു ആദ്യ അന്വേഷണ സംഘം പറഞ്ഞിരുന്നത് .

  • കൊടി സുനിയ്ക്കും പള്‍സര്‍ സുനിയ്ക്കും നടുവില്‍ കേരളം
  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  • ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുമായി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ കാര്‍ മ​റി​ഞ്ഞു; പെ​ണ്‍കു​ട്ടി മ​രി​ച്ചു
  • സ്വര്‍ണം ചെമ്പാകുന്ന 'മായാവിദ്യ'
  • ബിന്ദു പത്മനാഭന്‍ കൊലക്കേസ്; അസ്ഥികള്‍ തണ്ണീര്‍മുക്കം ബണ്ടില്‍!
  • ബ്രിട്ടനില്‍ ബലാത്സംഗ ഇരകള്‍ കേസുകളില്‍ നിന്ന് പിന്‍വാങ്ങുന്നു
  • ഇ സിഗരറ്റുകള്‍ ഉപയോഗിക്കുന്നവര്‍ കടുത്ത പുകവലിക്കാരാകാനുള്ള സാധ്യത മൂന്നിരട്ടി!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions