മെല്‍ബണിലെ ഫെഡറല്‍ സ്‌ക്വയര്‍ നടത്തിയ സംഗീത പരിപാടിയില്‍ ഒന്നാം സ്ഥാനം നേടി മലയാളി പെണ്‍കുട്ടി . 19 കാരിയായ ജെസി ഹില്ലേലാണ് അയ്യായിരം പേരോളം പങ്കെടുത്ത മത്സരത്തില്‍ ഒന്നാം സമ്മാനം കരസ്ഥമാക്കിയത്. ഒരു ലക്ഷം ഡോളറിനടുത്താണ് സമ്മാന തുക. മെല്‍ബണില്‍ സംഗീത വിദ്യാര്‍ത്ഥി കൂടിയാണ് ജെസി ഹില്ലേല്‍.
കോവിഡ് പ്രതിസന്ധിയിലായ സംഗീത മേഖലയെ വീണ്ടെടുക്കാനുള്ള ഉദ്ദേശത്തിലായിരുന്നു മത്സരം. സോഷ്യല്‍മീഡിയയിലൂടെ നല്‍കിയ പരസ്യം നൈജീരിയയില്‍ നിന്നുള്ള വ്യക്തി സ്‌പോണ്‍സര്‍ ചെയ്യാനെത്തിയതോടെയാണ് ജെസി മത്സരത്തിന് പാട്ടെഴുതാന്‍ തുടങ്ങിയത്. ദി റെയിന്‍ എന്ന പാട്ടിന് വന്‍ സ്വീകാര്യത ലഭിച്ചു. പാട്ടില്‍ മനുഷ്യരുടെ ശബ്ദമാണ് സംഗീത ഉപകരണങ്ങള്‍ക്ക് പകരം നല്‍കിയത്. സോഷ്യല്‍മീഡിയയിലൂടെ ലഭിക്കുന്ന വോട്ടില്‍ നിന്നാണ് വിജയിയെ തെരഞ്ഞെടുത്തത്.
വിജയിയായ സന്തോഷം ജെസി പങ്കുവച്ചു. ഡിസംബര്‍ 19ന് നടക്കുന്ന സംഗീത നിശയില്‍ ജെസി ദി റെയിന്‍ പാടുന്നുണ്ട്. മൊണാര്‍ഷ് സര്‍വകലാശാലയിലെ സംഗീത വിദ്യാര്‍ത്ഥിയാണ് ജെസി. മെല്‍ബണില്‍ ജോലി ചെയ്യുന്ന റബി ബ്രിഗു ഹില്ലേലിന്റെയും സിഗി സൂസന്‍ ജോര്‍ജ്ജിന്റെയും മകളാണ് .