Don't Miss

ഫ്രാങ്കോ കലണ്ടറിന് മറുപടിയുമായി അഭയ കലണ്ടര്‍ പുറത്തിറക്കി വിശ്വാസികള്‍


കോഴിക്കോട്: ലൈംഗികാതിക്രമക്കേസില്‍ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ചിത്രം വെച്ച് കലണ്ടര്‍ പുറത്തിറക്കിയ തൃശൂര്‍ അതിരൂപതയ്ക്ക് മറുപടിയുമായി സിസ്റ്റര്‍ അഭയയുടെ കലണ്ടര്‍ പുറത്തിറക്കി വിശ്വാസികള്‍.

അഭയ കേസിലെ വിധിക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് കേരള കത്തോലിക്ക സഭ നവീകരണ പ്രസ്ഥാനം (കെ.സി.ആര്‍.എം) കോട്ടയം ഗാന്ധിപ്രതിമയ്ക്കു മുന്നില്‍ നടത്തിയ പരിപാടിയിലാണു കലണ്ടര്‍ പ്രകാശനം ചെയ്തത്.

ചടങ്ങില്‍ അഭയ കേസിലെ മുഖ്യസാക്ഷി രാജുവിനെ അനുമോദിക്കുകയും ചെയ്തു. ഫ്രാങ്കോയുടെ ചിത്രമുള്ള കലണ്ടര്‍ കെ.സി.ആര്‍.എം പ്രവര്‍ത്തകര്‍ കഴിഞ്ഞയാഴ്ച കത്തിച്ചിരുന്നു.

തൃശൂര്‍ രൂപതയാണ് 2021 വര്‍ഷത്തെ കലണ്ടറില്‍ രൂപത ബിഷപ്പിന്റെ ചിത്രവും ഉള്‍പ്പെടുത്തിയത്. ഫ്രാങ്കോയുടെ ജന്‍മദിനം അടയാളപ്പെടുത്തുന്നതിനായിരുന്നു അത്.
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ തടവില്‍ കഴിഞ്ഞ വ്യക്തിയാണ് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍. ഇപ്പോള്‍ ബിഷപ്പ് ജാമ്യത്തിലാണെങ്കിലും കേസ് വിചാരണയുടെ ഘട്ടത്തിലാണ്.

  • കൊടി സുനിയ്ക്കും പള്‍സര്‍ സുനിയ്ക്കും നടുവില്‍ കേരളം
  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  • ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുമായി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ കാര്‍ മ​റി​ഞ്ഞു; പെ​ണ്‍കു​ട്ടി മ​രി​ച്ചു
  • സ്വര്‍ണം ചെമ്പാകുന്ന 'മായാവിദ്യ'
  • ബിന്ദു പത്മനാഭന്‍ കൊലക്കേസ്; അസ്ഥികള്‍ തണ്ണീര്‍മുക്കം ബണ്ടില്‍!
  • ബ്രിട്ടനില്‍ ബലാത്സംഗ ഇരകള്‍ കേസുകളില്‍ നിന്ന് പിന്‍വാങ്ങുന്നു
  • ഇ സിഗരറ്റുകള്‍ ഉപയോഗിക്കുന്നവര്‍ കടുത്ത പുകവലിക്കാരാകാനുള്ള സാധ്യത മൂന്നിരട്ടി!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions