Don't Miss

ഐഎഫ്എഫ്‌കെ ഫെബ്രുവരി 10ന്; നാല് മേഖലകളിലായി; കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 25-ാം പതിപ്പ് ഫെബ്രുവരി 10ന് ഉദ്ഘാടനം ചെയ്യുമെന്ന് സിനിമാ-സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍. കേരളത്തിലെ നാല് മേഖലകളിലായാണ് ചലച്ചിത്രമേള സംഘടിപ്പിക്കുക. തിരുവനന്തപുരത്തിന് പുറമെ എറണാകുളം, പാലക്കാട്, തലശ്ശേരി എന്നിവിടങ്ങള്‍ ഫിലിം ഫെസ്റ്റിവലിന് വേദിയാകും. ഡെലഗേറ്റ് ഫീസ് കുറച്ച് 750 രൂപയാക്കിയെന്നും മന്ത്രി ബാലന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാകും ചലച്ചിത്ര മേള സംഘടിപ്പിക്കുന്നത്. ഡെലിഗേറ്റുകളുടെ എണ്ണം ഒരു സ്ഥലത്ത് 1500 ആയി ചുരുക്കും. ഡെലഗേറ്റുകള്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. മേള തുടങ്ങുന്നതിന് 48 മണിക്കൂര്‍ മുന്‍പ് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ മാത്രമേ മേളയിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂയെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി കൂട്ടിച്ചേര്‍ത്തു.

25-ാമത് ഐഎഫ്എഫ്‌കെയില്‍ നിരവധി മലയാള സിനിമകള്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇന്റര്‍നാഷണല്‍ മത്സരത്തിലേക്ക് ലിജോ ജോസ് പല്ലിശ്ശേരിയുടെ 'ചുരുളി', ജയരാജിന്റെ 'ഹാസ്യം' എന്നീ ചിത്രങ്ങളാണ് തിരഞ്ഞെടുത്തിട്ടുള്ളത്. ഇന്നത്തെ മലയാള സിനിമ എന്ന വിഭാഗത്തിലാണ് 'ലൗ', 'സീ യൂ സൂണ്‍', 'വാങ്ക്', 'പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ', 'ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍' തുടങ്ങി 12 ചിത്രങ്ങളാണ് തിരഞ്ഞെടുത്തിട്ടുള്ളത്.

  • കൊടി സുനിയ്ക്കും പള്‍സര്‍ സുനിയ്ക്കും നടുവില്‍ കേരളം
  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  • ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുമായി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ കാര്‍ മ​റി​ഞ്ഞു; പെ​ണ്‍കു​ട്ടി മ​രി​ച്ചു
  • സ്വര്‍ണം ചെമ്പാകുന്ന 'മായാവിദ്യ'
  • ബിന്ദു പത്മനാഭന്‍ കൊലക്കേസ്; അസ്ഥികള്‍ തണ്ണീര്‍മുക്കം ബണ്ടില്‍!
  • ബ്രിട്ടനില്‍ ബലാത്സംഗ ഇരകള്‍ കേസുകളില്‍ നിന്ന് പിന്‍വാങ്ങുന്നു
  • ഇ സിഗരറ്റുകള്‍ ഉപയോഗിക്കുന്നവര്‍ കടുത്ത പുകവലിക്കാരാകാനുള്ള സാധ്യത മൂന്നിരട്ടി!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions