തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് സംസ്ഥാന കേണ്‍ഗ്രസിനു മേല്‍ ഹൈക്കമാന്‍ഡ് പിടിമുറുക്കി. തദ്ദേശ തിരഞ്ഞെടുപ്പിനു പിന്നാലെ നേതാക്കളുടെ ചെളിവാരിയെറിയലും ഗ്രൂപ്പുകളിയും ശക്തമായതോടെ കടുത്ത നിലപാടാണ് ഹൈക്കമാന്‍ഡ് സ്വീകരിക്കുക. ഗ്രൂപ്പ് കളിച്ചുള്ള വീതം വയ്ക്കലും വയസന്‍ പടയും പരമാവധി ഒഴിവാക്കി വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥികള്‍കാവും മുന്‍ഗണന. യുവാക്കള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കും.
ഉദാസീനത കാണിച്ചാല്‍ ഭരണം കിട്ടില്ലെന്ന ബോധ്യം ഹൈക്കമാന്‍ഡിനുണ്ട്.
അതിനാള്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ ഹൈക്കമാന്‍ഡ് നേരിട്ട് നിയന്ത്രിക്കും. ഇത് സംബന്ധിച്ചുള്ള രണ്ടാം ഘട്ട ചര്‍ച്ചകള്‍ തുടങ്ങി. ഗ്രൂപ്പ് ആധിപത്യമാണ് പാര്‍ട്ടിയുടെ ദയനീയ തോല്‍വിക്ക് കാരണമെന്ന് രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍ പരാതിപ്പെട്ട സാഹചര്യത്തിലാണ് ഹൈക്കമാന്‍ഡ് നിയന്ത്രണം ഏറ്റെടുത്തത്.
നിയമസഭാ മണ്ഡലങ്ങളിലെ ഭാരവാഹികളെ നേതാക്കള്‍ ഏഴാം തിയതി മുതല്‍ കാണും. പരസ്യപ്പോരിനെതിരെ ഘടകകക്ഷികള്‍ ശക്തമായ നിലപാട് സ്വീകരിച്ചതോടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പ്രാഥമിക ഘട്ടം മുതല്‍ ഹൈക്കമാന്‍ഡിന്റെ നിയന്ത്രണത്തിലാണ് നടക്കുക. കഴിഞ്ഞ ദിവസങ്ങളില്‍ ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യത്തില്‍ പുതുപ്പള്ളിയില്‍ നടന്ന യോഗത്തില്‍പ്പോലും കൈയാങ്കളി നടന്നിരുന്നു. മുന്നണി വിപുലീകരണത്തിലും തര്‍ക്കമുണ്ട്. കോണ്‍ഗ്രസിനെ ലീഗ് ഹൈജാക്ക് ചെയ്യുകയാണെന്ന ആരോപണം കത്തോലിക്കാ സഭ തന്നെ പരസ്യമായി ഉന്നയിച്ചിരുന്നു.
അതിനിടെ, ഘടകകക്ഷികളില്‍ നിന്ന് വരെ ഉമ്മന്‍ചാണ്ടി നേതൃനിരയില്‍ കൂടുതല്‍ സജീവമാകണമെന്ന് അഭിപ്രായം ശക്തമായിട്ടുണ്ട്. ഇതോടെ ഉമ്മന്‍ചാണ്ടിയെ ഏത് പദവിയിലേക്കും സ്വാഗതം ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പറഞ്ഞു.
നിയമസഭ തിരഞ്ഞെടുപ്പില്‍ ആര് നയിക്കണമെന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും തിരഞ്ഞെടുപ്പിനെ കൂട്ടായി നേരിടുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.