ന്യൂഡല്‍ഹി:യുകെയില്‍ നിന്ന് ഇന്ന് തിരിച്ചെത്തിയവര്‍ക്ക് ഏഴ് ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍ നിര്‍ബന്ധമാക്കി ഡല്‍ഹി സര്‍ക്കാര്‍. കോവിഡ് പരിശോധനയില്‍ നെഗറ്റീവ് ആയിട്ടുള്ളവര്‍ക്കും ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍ നിര്‍ബന്ധമാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വ്യക്തമാക്കി. ഇതോടെ മലയാളികളടക്കം നൂറുകണക്കിന് പേര്‍ വിമാനത്താവളത്തില്‍ കുടുങ്ങി. ഇവര്‍ പ്രതിഷേധം ഉയര്‍ത്തി. പുതിയ നിബന്ധനയെക്കുറിച്ചു ഡല്‍ഹിയില്‍ എത്തിയ ശേഷമാണ് ഇവരൊക്കെ അറിയുന്നത്. തങ്ങള്‍ വീണ്ടും കോവിഡ് ടെസ്റ്റിന് തയാറാണെന്നു ഇവര്‍ പറയുന്നു.
ബ്രിട്ടനില്‍ പുതിയ കോവിഡ് വകഭേദം കണ്ടെത്തിയതിനു പിന്നാലെ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ യുകെയില്‍ നിന്നുള്ള എല്ലാ വിമാന സര്‍വീസുകളും വിലക്കിയിരുന്നു.തുടര്‍ന്ന് ഇന്ന് മുതല്‍ ഇന്ത്യ-യുകെ വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചതിനു പിന്നാലെയാണ് ഡല്‍ഹിയില്‍ ഇന്‍സ്റ്റിറ്റയൂഷണല്‍ ക്വാറന്റീന്‍ നിര്‍ബന്ധമാക്കിയത്.
കോവിഡ് പോസിറ്റീവ് ആകുന്നവരെ പ്രത്യേകം ഐസോലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റും. നെഗറ്റീവ് ആകുന്നവര്‍ക്ക് പ്രത്യേക കേന്ദ്രത്തില്‍ ഏഴ് ദിവസം ക്വാറന്റീനും തുടര്‍ന്ന് ഏഴു ദിവസം വീട്ടില്‍ ക്വാറന്റീനിലും കഴിയണമെനന് കെജ്‌രിവാള്‍ അറിയിച്ചു. ഡല്‍ഹിയില്‍ അതിതീവ്ര വൈറസ് നാല് പേര്‍ക്ക് സ്ഥിരീകരിച്ചിട്ടുണ്ട്.