ന്യൂഡല്‍ഹി: ബോളിവുഡ് നടി അനുഷ്‌ക ശര്‍മ്മയ്ക്കും ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിക്കും പെണ്‍കുഞ്ഞ് പിറന്നു. കുഞ്ഞ് ജനിച്ച വിവരം വിരാട് ട്വിറ്ററിലുടെയാണ് അറിയിച്ചത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായും കോലി ട്വീറ്റില്‍ കുറിച്ചു.
മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് കുഞ്ഞ് പിറന്നത്. എല്ലാവരുടെയും സ്‌നേഹത്തിനും, പ്രാര്‍ത്ഥനയ്ക്കും നന്ദി പറഞ്ഞ കോലി തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും ട്വീറ്റില്‍ അഭ്യര്‍ത്ഥിച്ചു.
ഇരുവരും തമ്മിലുള്ള വിവാഹം 2017 ലാണ് നടന്നത്. തുടര്‍ന്ന് ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് കുഞ്ഞ് പിറക്കാന്‍ പോകുന്ന കാര്യം വെളിപ്പെടുത്തിയത്. ഓസ്‌ട്രേലിയയില്‍ നടക്കുന്ന ഇന്ത്യന്‍ പര്യടനത്തിനിടെ വിരാട് കോലി അവധിയെടുത്ത് നാട്ടിലേക്ക് തിരിച്ചെത്തിയിരുന്നു.