Don't Miss

ഇസ്രയേലി ഇന്റലിജന്‍സ് ഏജന്‍സി മുന്‍ ഉദ്യോഗസ്ഥനെ സോഷ്യല്‍ മീഡിയ മാനേജരാക്കി: ലേബര്‍ പാര്‍ട്ടിയില്‍ പൊട്ടിത്തെറി

ലണ്ടന്‍ : മുന്‍ ഇസ്രയേലി ഇന്റലിജന്‍സ് ഉദ്യോഗസ്ഥനെ പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ മാനേജറായി നിയമിച്ചതില്‍ ലേബര്‍ പാര്‍ട്ടിയില്‍ പൊട്ടിത്തെറി. ലേബര്‍ പാര്‍ട്ടി നേതാവായ കെയര്‍ സ്റ്റാര്‍മറുടെ ഓഫീസിലാണ് ഇസ്രായെലി ആര്‍മിയുടെ സിഗ്നല്‍സ് ഇന്റലിജന്‍സ് ആന്റ് സര്‍വൈലന്‍സ് ഏജന്‍സിയായ യൂണിറ്റ് 8200ല്‍ സേവനം അനുഷ്ഠിച്ചിരുന്ന അസ്സഫ് കപ്ലാനെ നിയമിച്ചത്. സോഷ്യല്‍ മീഡിയ മാനേജരായാണ് അസ്സഫ് കപ്ലാനെ തെരഞ്ഞെടുത്തത്. ഇതിനെതിരെ ലേബര്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളടക്കം നിരവധി പേര്‍ നേതൃത്വത്തിനെതിരെ രോഷം പ്രകടിപ്പിച്ച് രംഗത്തെത്തി.

പലസ്തീനിയന്‍ പൗരന്മാരെ കര്‍ശന നിരീക്ഷണത്തിന് വിധേയമാക്കുന്നതിന്റെ പേരില്‍ വ്യാപക പരാതികള്‍ ഉയര്‍ന്ന സുരക്ഷാ എജന്‍സിയാണ് യൂണിറ്റ് 8200. പലസ്തീനില്‍ പൗരന്മാരുടെ ഫോണ്‍കോളുകള്‍ ടാപ്പ് ചെയ്യുന്നതടക്കം സ്വകാര്യതനിയമങ്ങളെല്ലാം ലംഘിക്കുന്ന തരത്തിലുള്ള സര്‍വൈലന്‍സാണ് ഈ ഏജന്‍സി നടപ്പിലാക്കിയിരുന്നതെന്നാണ് ഈ വിമര്‍ശനങ്ങളില്‍ പറയുന്നത്.

പലസ്തീനിയന്‍ പൗരന്മാര്‍ക്കിടയില്‍ ഭിന്നത സൃഷ്ടിക്കാനും ചാരന്മാരെ റിക്രൂട്ട് ചെയ്യാനും ഏജന്‍സി സഹായിച്ചിരുന്നു. ഇസ്രയേലി മിലിട്ടറി ഉദ്യോഗസ്ഥര്‍ക്കെതിരെ വിചാരണ നടക്കുമ്പോള്‍ അവര്‍ക്കെതിരെ നടപടികളുണ്ടാകാതിരിക്കാനും യൂണിറ്റ് 8200 ശ്രമിച്ചിരുന്നു. കര്‍ശന നിരീക്ഷണത്തിലൂടെ കണ്ടെത്തുന്ന സ്വകാര്യവിവരങ്ങള്‍ ഉപയോഗിച്ച് പരാതിക്കാരെയോ ബന്ധപ്പെട്ടവരെയോ ഭീഷണിപ്പെടുത്തിയായിരുന്നു ഏജന്‍സി ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടപ്പില്‍ വരുത്തുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ഇത്തരം ഒരു ഏജന്‍സിയില്‍ പ്രവര്‍ത്തിച്ച ഒരാളെ ഉപയോഗിക്കുന്നത് ലേബര്‍ പാര്‍ട്ടി മുന്നോട്ടുവെക്കുന്ന ആശയങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് നേതാക്കള്‍ പറയുന്നത്.

'സോഷ്യല്‍ മീഡിയ രംഗത്ത് പാര്‍ട്ടിക്ക് എത്ര തന്നെ ഗുണമുണ്ടെന്ന് പറഞ്ഞാലും, പലസ്തീനിയന്‍ പൗരന്മാരുടെ മനുഷ്യാവകാശങ്ങള്‍ ഹനിക്കുന്നതില്‍ പ്രധാന പങ്കുള്ള ഏജന്‍സിയില്‍ പ്രവര്‍ത്തിച്ച ഒരാളെ നിയമിക്കുന്ന തീരുമാനത്തെ ആരും അംഗീകരിക്കുമെന്ന് തോന്നുന്നില്ല.' ലേബര്‍ പാര്‍ട്ടി മുന്‍ കൗണ്‍സിലറായ ജോണ്‍ മക്‌ഡോണല്‍ പറഞ്ഞു.

അസ്സാഫ് കപ്ലാന്‍ ഇസ്രായെലിന് വേണ്ടിയാണോ ലേബര്‍ പാര്‍ട്ടിക്ക് വേണ്ടിയാണോ പ്രവര്‍ത്തിക്കുക എന്ന കാര്യത്തില്‍ പോലും സംശയമുണ്ടെന്നാണ് മുതിര്‍ന്ന നേതാവായ ക്രിസ് മുള്ളിന്‍ പ്രതികരിച്ചത്.

ലേബര്‍ പാര്‍ട്ടി തീരുമാനത്തോട് രൂക്ഷ ഭാഷയിലാണ് പലസ്തീനിലെ മനുഷ്യാവകാശ സംഘടനകള്‍ പ്രതികരിച്ചത്. സെക്ഷ്വല്‍ ഓറിയന്റേഷന്റെ പേരില്‍ നിരവധി പലസ്തീനിയന്‍ പൗരന്മാരെ നിരന്തരം വേട്ടയാടുന്ന യൂണിറ്റ് 8200 ഉദ്യോഗസ്ഥനെ ലേബര്‍ പാര്‍ട്ടി മാധ്യമ ചുമതല നല്‍കുന്നത് നാണക്കേടിനേക്കാള്‍ അപ്പുറമാണെന്നാണ് സാമൂഹ്യപ്രവര്‍ത്തകയായ ഗദീര്‍ അല്‍-ഷാഫി പറഞ്ഞത്.

ജെറമി കോര്‍ബിനില്‍ നിന്ന് ലേബര്‍ നേതൃസ്ഥാനത്ത് എത്തിയ കെയര്‍ സ്റ്റാര്‍മര്‍ നേരിടുന്ന വലിയ വിമര്‍ശനമാണിത്.

  • കൊടി സുനിയ്ക്കും പള്‍സര്‍ സുനിയ്ക്കും നടുവില്‍ കേരളം
  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  • ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുമായി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ കാര്‍ മ​റി​ഞ്ഞു; പെ​ണ്‍കു​ട്ടി മ​രി​ച്ചു
  • സ്വര്‍ണം ചെമ്പാകുന്ന 'മായാവിദ്യ'
  • ബിന്ദു പത്മനാഭന്‍ കൊലക്കേസ്; അസ്ഥികള്‍ തണ്ണീര്‍മുക്കം ബണ്ടില്‍!
  • ബ്രിട്ടനില്‍ ബലാത്സംഗ ഇരകള്‍ കേസുകളില്‍ നിന്ന് പിന്‍വാങ്ങുന്നു
  • ഇ സിഗരറ്റുകള്‍ ഉപയോഗിക്കുന്നവര്‍ കടുത്ത പുകവലിക്കാരാകാനുള്ള സാധ്യത മൂന്നിരട്ടി!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions