Don't Miss

മാറിട നഗ്നത; പൃഥ്വിരാജിനെതിരെ എന്തുകൊണ്ടാണ് കേസില്ലാത്തതെന്ന് അഡ്വ രശ്മിത രാമചന്ദ്രന്‍

തിരുവനന്തപുരം: നീതിയും ന്യായവും കടുകിടെ വ്യത്യാസമില്ലാതെ നിക്ഷ്പക്ഷമായി നടപ്പാക്കുന്ന മാവേലി നാട്ടില്‍ എന്തുകൊണ്ടാണ് മുലക്കണ്ണുകള്‍ കാട്ടി നില്‍ക്കുന്ന പൃഥ്വിരാജിനെതിരെ കേസില്ലാത്തതെന്ന് അഡ്വ രശ്മിത രാമചന്ദ്രന്‍. നടന്‍ പൃഥ്വിരാജിന്റെ പുതിയ ചിത്രം ചര്‍ച്ചയായതിനെ കുറിച്ചാണ് രശ്മിതയുടെ ചോദ്യം. ഫേസ്ബുക്കിലൂടെയാണ് രശ്മിതയുടെ പ്രതികരണം.

രഹ്ന ഫാത്തിമ എന്ന സ്ത്രീ സ്വന്തം കുഞ്ഞുങ്ങളെക്കൊണ്ട് ഉടലില്‍ പെയ്ന്റ് ചെയ്യിച്ചപ്പോള്‍ സദാചാരം തകര്‍ന്ന സകല മനുഷ്യരും ഏജന്‍സികളും പോലീസും ജാമ്യം നിഷേധിച്ച കോടതിയും ഒരു സംശയം തീര്‍ത്തു തരണം. നീതിയും ന്യായവും കടുകിടെ വ്യത്യാസമില്ലാതെ നിക്ഷ്പക്ഷമായി നടപ്പാക്കുന്ന മാവേലി നാട്ടില്‍ എന്തുകൊണ്ടാണ് മുലക്കണ്ണുകള്‍ കാട്ടി നില്‍ക്കുന്ന പൃഥ്വിരാജിനെതിരെ കേസില്ലാത്തതെന്ന് രശ്മിത ചോദിച്ചു.

പൃഥ്വിരാജ് സുകുമാരന്‍ എന്ന സുന്ദരനായ നടന്‍ സ്വന്തം മുലക്കണ്ണുകള്‍ കാണിച്ചു നില്‍ക്കുന്ന ചിത്രം പൊതുവിടത്തില്‍ പ്രകാശിതമായിട്ട് രണ്ടു ദിവസങ്ങളായി! അതീവ സുന്ദരനും യൂത്ത് ഐക്കണും പ്രഗത്ഭ നടനുമായ ഇദ്ദേഹത്തിന്റെ കാമോദ്ദീപകമായ ഈ ചിത്രം പൊതു വിടത്തില്‍ ഒരുപാടു സ്ത്രീകളില്‍ / പുരുഷന്മാരില്‍/ ഭിന്ന ലൈംഗിക താത്പര്യക്കാരില്‍ ലൈംഗിക വികാരം ഉണര്‍ത്തുവാനുള്ള സാധ്യതയുണ്ട്. പെയ്ന്റു കൊണ്ടു മറച്ച മുലയിടം പൊതുവിടത്തില്‍ പ്രദര്‍ശിപ്പിച്ച രഹ്ന ഫാത്തിമയേക്കാള്‍ പെയിന്റിന്റെ മറ പോലുമില്ലാതെ നഗ്‌നത പ്രദര്‍ശിപ്പിച്ച പൃഥ്വിരാജ് സുകുമാരന്‍ കുറ്റക്കാരനാണെന്നും രശ്മിത പറഞ്ഞു.

ധനാഢ്യതയിലും ലോക പരിചയത്തിലും വന്‍ സ്വാധീനവും ആള്‍ബലവുമുള്ള ആളുകളുടെ സമ്പത്തിലും രഹ്‌ന ഫാത്തിമയേക്കാള്‍ ഒരുപാടു മുകളില്‍ നില്‍ക്കുന്ന പൃഥ്വിരാജ് ജാമ്യം കൊടുത്താല്‍ നാടു വിടാനുള്ള സാധ്യതയും രഹ്ന ഫാത്തിമയേക്കാള്‍ അധികമാണെന്ന കാര്യം ബഹുമാനപ്പെട്ട കോടതിയും പരിഗണിയ്ക്കണം. കേരളത്തിലെ ഉത്സാഹമുള്ള പോലീസ് ഈ നഗ്‌ന ചിത്രത്തിന് കാരണമായവര്‍ക്കെതിരെ രഹ്നാ ഫാത്തിമയുടെ നഗ്‌നതയ്‌ക്കെതിരെ കേസെടുത്ത ഉത്സാഹത്തോടെ പൃഥ്വിരാജ് സുകുമാരനെതിരെയും കേസെടുത്ത് സ്വന്തം നിക്ഷ്പക്ഷതയും നീതിബോധവും തെളിയിയ്ക്കണമെന്ന അഭ്യര്‍ത്ഥനയോടെ എന്ന് പറഞ്ഞാണ് രശ്മിതയുടെ കുറിപ്പ് അവസാനിക്കുന്നത്.

  • കൊടി സുനിയ്ക്കും പള്‍സര്‍ സുനിയ്ക്കും നടുവില്‍ കേരളം
  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  • ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുമായി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ കാര്‍ മ​റി​ഞ്ഞു; പെ​ണ്‍കു​ട്ടി മ​രി​ച്ചു
  • സ്വര്‍ണം ചെമ്പാകുന്ന 'മായാവിദ്യ'
  • ബിന്ദു പത്മനാഭന്‍ കൊലക്കേസ്; അസ്ഥികള്‍ തണ്ണീര്‍മുക്കം ബണ്ടില്‍!
  • ബ്രിട്ടനില്‍ ബലാത്സംഗ ഇരകള്‍ കേസുകളില്‍ നിന്ന് പിന്‍വാങ്ങുന്നു
  • ഇ സിഗരറ്റുകള്‍ ഉപയോഗിക്കുന്നവര്‍ കടുത്ത പുകവലിക്കാരാകാനുള്ള സാധ്യത മൂന്നിരട്ടി!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions