യുകെയില്‍ 70 വയസിന് മേല്‍ പ്രായമുള്ളവരടക്കം നാല് മുന്‍ഗണനാ ഗ്രൂപ്പുകളിലുളളവരും കോവിഡ് വാക്‌സിന്‍ ഉറപ്പായും എടുക്കണമെന്ന് മന്ത്രിമാര്‍. കോവിഡിന് വള്‍നറബിളായിട്ടുള്ള 15 മില്യണ്‍ പേര്‍ക്ക് ഫെബ്രുവരി 15 ഓടെ വാക്‌സിന്‍ ലഭ്യമാക്കാനുള്ള സര്‍ക്കാരിന്റെ ലക്ഷ്യം ഏതാണ്ട് വിജയത്തിലേക്കെത്തിക്കൊണ്ടിരിക്കുന്നതിനിടെയാണ് ഈ നിര്‍ദേശവുമായി മന്ത്രിമാര്‍ രംഗത്തെത്തിയിരിക്കുന്നത്.
ഇതുവരെ രാജ്യത്ത് 14 മില്യണിലധികം പേര്‍ക്കാണ് വാക്‌സിന്‍ ഡോസുകള്‍ നല്‍കിയിരിക്കുന്നത്. ഈ വര്‍ഷം ഫ്‌ലൂ വാക്‌സിനൊപ്പം കോവിഡ് ജാബുകളും വിതരണം ചെയ്യുമെന്നാണ് ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് പറയുന്നത്. ഈ വര്‍ഷം അവസാനത്തോടെ കോവിഡ് 19 ചികിത്സിച്ച് മാറ്റാവുന്ന ഒരു അസുഖമായിത്തീരുമെന്നാണ് ഹെല്‍ത്ത് സെക്രട്ടറി പ്രതീക്ഷ പ്രകടിപ്പിച്ചിരിക്കുന്നത്. നാല് മുന്‍ഗണനാഗ്രൂപ്പുകളിലുള്ളവരെയെല്ലാം വാക്‌സിനെടുപ്പിക്കുന്നതിന് അവസാന ശ്രമങ്ങളാണ് വീക്കെന്‍ഡില്‍ മന്ത്രിമാര്‍ ആരംഭിച്ചിരിക്കുന്നത്. 70 വയസിന് മേല്‍ പ്രായമുള്ളവര്‍, ഫ്രന്റ് ലൈന്‍ ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ വര്‍ക്കര്‍മാര്‍, കെയര്‍ഹോം അന്തേവാസികള്‍, ക്ലിനിക്കലി അങ്ങേയറ്റം വള്‍നറബിളായവര്‍ എന്നിവരാണീ നാല് മുന്‍ഗണനാഗ്രൂപ്പുകളിലുള്‍പ്പെടുന്നവര്‍.
70 വയസിന് മേല്‍ പ്രായമുള്ളവര്‍, ഫ്രന്റ് ലൈന്‍ ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ വര്‍ക്കര്‍മാര്‍, കെയര്‍ഹോം അന്തേവാസികള്‍, ക്ലിനിക്കലി അങ്ങേയറ്റം വള്‍നറബിളായവര്‍ എന്നിവരാണീ നാല് മുന്‍ഗണനാഗ്രൂപ്പുകളിലുള്‍പ്പെടുന്നവര്‍. ഫെബ്രുവരി 15ഓടെ ഈ നാല് പ്രയോറിറ്റി ഗ്രൂപ്പുകളിലുള്ള 15 മില്യണ്‍ പേര്‍ക്ക് കോവിഡ് 19 വാക്‌സിന്‍ ലഭ്യമാക്കാനുള്ള ടാര്‍ജറ്റ് പാലിക്കാനുളള ത്വരിത യജ്ഞത്തിലാണ് സര്‍ക്കാരിപ്പോള്‍.
ഇക്കാര്യത്തില്‍ നിലവില്‍ 88 ശതമാനം വിജയം നേടിയെന്നും വരും ദിവസങ്ങളിലെ വാക്‌സിനേഷന്‍ കൂടി പിന്നിടുമ്പോള്‍ ഫെബ്രുവരി 15 ആകുമ്പോഴേക്കും ലക്ഷ്യത്തിലെത്താന്‍ സാധിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. കോവിഡ് വാക്സിനേഷന്റെ കാര്യത്തില്‍ ടാര്‍ജറ്റിലെത്തിയ ആദ്യത്തെ യുകെ നേഷന്‍ തങ്ങളാണെന്ന അവകാശവാദവുമായി വെയില്‍സ് വെള്ളിയാഴ്ച രംഗത്തെത്തിയിരുന്നു.യുകെയിലാകമാനം മുതിര്‍ന്നവരില്‍ 25 ശതമാനത്തോളം പേര്‍ കോവിഡ് വാക്‌സിന്റെ ഒരു ഡോസെങ്കിലും സ്വീകരിച്ചിട്ടുണ്ട്.