Don't Miss

മാണിഗ്രൂപ്പിന് സിപിഎമ്മിന്റെ കൂടുതല്‍ സീറ്റുകള്‍ വിട്ടുനല്‍കും


തിരുവനന്തപുരം: തുടര്‍ഭരണ സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പതിവിനു വിപരീതമായി സിപിഎം സീറ്റുകളുടെ കാര്യത്തില്‍ മുന്നണിയില്‍ ഉദാര സമീപനം സ്വീകരിക്കുന്നു. പുതുതായി എത്തിയ ജോസ് കെ മാണി വിഭാഗത്തെ വാരിപ്പുണര്‍ന്നും മറ്റു പാര്‍ട്ടികളെ പിണക്കാതെയുമുള്ള സമീപനമാണ് സ്വീകരിക്കുക. സിപിഐ ഒഴിച്ചുള്ള മറ്റു കുഞ്ഞന്‍ പാര്‍ട്ടികളൊക്കെ എന്തെങ്കിലും കിട്ടിയാലും മതി എന്ന് ചിന്തിക്കുന്നവരാണ്. മധ്യ കേരളത്തിലെ വോട്ടു ലക്ഷ്യമിട്ടു മാണിഗ്രൂപ്പിന് വലിയ പ്രാധാന്യമാണ്‌ സിപിഎം നല്‍കുന്നത്. ഇതിനായി സിപിഎം തങ്ങളുടെ കൂടുതല്‍ സീറ്റുകള്‍ വിട്ടു നല്‍കും. മാത്രമല്ല ഘടകക്ഷികളില്‍ നിന്ന് കൂടുതല്‍ സീറ്റ് ഏറ്റെടുക്കേണ്ടതില്ലെന്നും തീരുമാനമായി. ഭൂരിപക്ഷം സീറ്റുകളും സിപിഎമ്മിന്റെ അക്കൗണ്ടില്‍ നിന്ന് വിട്ടുനല്‍കാനാണ് തീരുമാനം. ഇതനുസരിച്ച് എട്ടോ ഒമ്പതോ സീറ്റുകളില്‍ സിപിഎമ്മിന് വിട്ടുവീഴ്ച ചെയ്യേണ്ടി വരുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ തവണ 92 സീറ്റില്‍ സിപിഎം മത്സരിച്ചിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് ഇത് സംബന്ധിച്ച് ധാരണ.

മാര്‍ച്ച് ഒന്നാം തിയതി മുതല്‍ സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ചയാകും. 4,5 തിയതികളിലായി സംസ്ഥാന കമ്മിറ്റി ചേരും. പത്താം തീയ്യതിക്കുള്ളില്‍ സ്ഥാനാര്‍ഥികളെ സംബന്ധിച്ച് ഏകദേശ ധാരണയുണ്ടാക്കണമെന്ന തീരുമാനത്തിലാണ് സംസ്ഥാന സെക്രട്ടറിയേറ്റ്. രണ്ടാം ഘട്ട ഉഭയകക്ഷി ചര്‍ച്ചകള്‍ ചൊവ്വാഴ്ചയോ ബുധനാഴ്ചയോ ആരംഭിക്കും. സിപിഐയില്‍ നിന്നടക്കം കൂടുതല്‍ സീറ്റുകള്‍ എടുക്കില്ല.

അതിനിടെ, നിയമസഭാ തെരഞ്ഞെുപ്പിലേക്കുള്ള സീറ്റുവിഭജനത്തില്‍ കടുംപിടുത്തം ഇല്ലെന്ന് കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി പറഞു. എല്‍ഡിഎഫില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയായിട്ടില്ല. കേരള കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളില്‍ സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജോസ് കെ മാണിപറഞ്ഞു.

കേരള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ പുതുമുഖങ്ങളും കാണും. കേരളത്തില്‍ ഇടത് തുടര്‍ഭരണം ഉറപ്പാണ്. അതില്‍ പാലായുടെ സംഭാവന ഉണ്ടാകും. സീറ്റുവിഭജന ചര്‍ച്ച പൂര്‍ത്തിയാക്കിയശേഷം സ്ഥാനാര്‍ഥിനിര്‍ണയം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇടതുമുന്നണിയോട് ജോസ് വിഭാഗം 15 സീറ്റുകള്‍ ആവശ്യപ്പെട്ടെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. സീറ്റുവിഭജന ചര്‍ച്ചയുടെ രണ്ടാംഘട്ടത്തിലേക്ക് ഇടതുമുന്നണി കടന്നതിന് പിന്നാലെയാണ് കേരള കോണ്‍ഗ്രസ് എം ആവശ്യമുന്നയിച്ചതെന്നായിരുന്നു വിവരം.

സീറ്റ് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടെന്നും ജോസ് കെ മാണി അറിയിച്ചിരുന്നു. കേരള കോണ്‍ഗ്രസിന് പരമ്പരാഗതമായി മത്സരിച്ചുവരുന്നതും പാര്‍ട്ടിയുടെ ശക്തി വര്‍ധിച്ചതുമായ സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശക്തികേന്ദ്രങ്ങളായ സീറ്റുകള്‍ ഉള്‍പ്പെടെ ആവശ്യപ്പെട്ടു. കാഞ്ഞിരപ്പള്ളി, ഇരിക്കൂര്‍ സീറ്റുകള്‍ ആവശ്യപ്പെട്ടു. നേതൃത്വം പോസിറ്റീവായ രീതിയിലാണ് പ്രതികരിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

'കേരള കോണ്‍ഗ്രസിന് അവകാശപ്പെട്ടതും ജനപിന്തുണയുള്ളതുമായ പ്രദേശങ്ങളെ കുറിച്ച് സിപിഎം നേതാക്കളുമായി ചര്‍ച്ച നടത്തി. കേരള കോണ്‍ഗ്രസിന് പരമ്പരാഗതമായിട്ടുള്ള സീറ്റുകളുണ്ട്. കൂടാതെ ഇപ്പോള്‍ ശക്തി പ്രാപിച്ച പ്രദേശങ്ങളുമുണ്ട്. വളരെ അധികം ആളുകള്‍ ഇപ്പോള്‍ പല പാര്‍ട്ടികളില്‍ നിന്നായി പ്രത്യേകിച്ച് കോണ്‍ഗ്രസില്‍ നിന്ന് കേരള കോണ്‍ഗ്രസിലേക്ക് വന്നിട്ടുണ്ട്. അതൊക്കെ കണക്കിലെടുത്ത് ചില പ്രദേശങ്ങള്‍ ഞങ്ങള്‍ സൂചിപ്പിച്ചിട്ടുണ്ട്.' ജോസ് കെ.മാണി പറഞ്ഞു.

പത്ത് സീറ്റ് ജോസ് കെ മാണിക്ക് നല്‍കാമെന്നാണ് എല്‍ഡിഎഫ് അനൗദ്യോഗിക ധാരണയിലെത്തിയിരുന്നത്. കാഞ്ഞിരപ്പള്ളിയും ഇരിക്കൂറും സിപിഐയില്‍നിന്നെടുത്ത് നല്‍കാമെന്നാണ് സിപിഎം ജോസ് കെ മാണിക്ക് നല്‍കിയിട്ടുള്ള വാഗ്ദാനം. ഇക്കാര്യം പാര്‍ട്ടി സിപിഐയോട് ആവശ്യപ്പെടുകയും സിപിഐ സമ്മതമറിയിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍, ഇക്കാര്യത്തില്‍ അന്തിമ തീരുമാനത്തില്‍ എത്തിയിട്ടില്ല.

  • കൊടി സുനിയ്ക്കും പള്‍സര്‍ സുനിയ്ക്കും നടുവില്‍ കേരളം
  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  • ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുമായി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ കാര്‍ മ​റി​ഞ്ഞു; പെ​ണ്‍കു​ട്ടി മ​രി​ച്ചു
  • സ്വര്‍ണം ചെമ്പാകുന്ന 'മായാവിദ്യ'
  • ബിന്ദു പത്മനാഭന്‍ കൊലക്കേസ്; അസ്ഥികള്‍ തണ്ണീര്‍മുക്കം ബണ്ടില്‍!
  • ബ്രിട്ടനില്‍ ബലാത്സംഗ ഇരകള്‍ കേസുകളില്‍ നിന്ന് പിന്‍വാങ്ങുന്നു
  • ഇ സിഗരറ്റുകള്‍ ഉപയോഗിക്കുന്നവര്‍ കടുത്ത പുകവലിക്കാരാകാനുള്ള സാധ്യത മൂന്നിരട്ടി!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions