Don't Miss

പിണറായിയുടെ മരുമകന്‍ മുഹമ്മദ് റിയാസും ടി വി രാജേഷ് എംഎല്‍എയും റിമാന്‍ഡില്‍



ടി വി രാജേഷ് എംഎല്‍എയും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റും മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ ഭര്‍ത്താവുമായ മുഹമ്മദ് റിയാസും റിമാന്‍ഡില്‍. 2009ലെ എയര്‍ ഇന്ത്യ ഓഫീസ് മാര്‍ച്ചുമായി ബന്ധപ്പെട്ട കേസിലെ ജാമ്യം റദ്ദായതിനേത്തുടര്‍ന്ന് കോഴിക്കോട് കോടതിയില്‍ ഹാജരായപ്പോഴാണ് നടപടി. രണ്ടാഴ്ചത്തേക്ക് ആണ് റിമാന്‍ഡ് ചെയ്തത്. കോഴിക്കോട് സി ജെ എം കോടതി നാലിന്റെതാണ് ഉത്തരവ്.

2010ലെ എയര്‍ ഇന്ത്യ ഓഫീസ് മാര്‍ച്ചുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. 2010-ല്‍ നടക്കാവ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് വാറണ്ട് ആയെങ്കിലും ഇവര്‍ ഹാജരായിരുന്നില്ല. വേറെയും പ്രതികള്‍ ഉണ്ടായിരുന്നെങ്കിലും ഇവര്‍ മാത്രമാണ് ഹാജരാവാതിരുന്നത്. മറ്റു പ്രതികളെയെല്ലാം കേസില്‍ വെറുതെ വിട്ടിരുന്നു. കേസ് തീര്‍പ്പ് കല്‍പ്പിക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് നേതാക്കളോട് ഇന്ന് ഹാജരാവാന്‍ ആവശ്യപ്പെട്ടിരുന്നു.
ഇതിനെ തുടര്‍ന്ന് കോടതിയില്‍ എത്തിയ മൂന്നു പേരെയും റിമാന്‍ഡ് ചെയ്യുകയായിരുന്നു. എയര്‍ ഇന്ത്യ ഓഫീസ് അക്രമിച്ചു എന്നതാണ് കേസ്. ഉപരോധസമരം ഉദ്ഘാടനം ചെയ്തത് അന്ന് ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറിയായിരുന്ന ടി.വി രാജേഷായിരുന്നു. മുഹമ്മദ് റിയാസ് സംസ്ഥാന ജോയിന്റ് സെക്രട്ടറിയായിരുന്നു അക്കാലത്ത്.

നേതാക്കള്‍ക്കായി നാളെ ജാമ്യഹര്‍ജി സമര്‍പ്പിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഹമ്മദ് റിയാസ് ബേപ്പൂരില്‍ സ്ഥാനാര്‍ഥിയാകുമെന്ന് ധാരണ ആയിട്ടുണ്ട്. പി.പി. ദിനേശനും സി.പി.എം. സ്ഥാനാര്‍ഥി പട്ടികയിലുള്ള ആളാണ്.

  • കൊടി സുനിയ്ക്കും പള്‍സര്‍ സുനിയ്ക്കും നടുവില്‍ കേരളം
  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  • ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുമായി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ കാര്‍ മ​റി​ഞ്ഞു; പെ​ണ്‍കു​ട്ടി മ​രി​ച്ചു
  • സ്വര്‍ണം ചെമ്പാകുന്ന 'മായാവിദ്യ'
  • ബിന്ദു പത്മനാഭന്‍ കൊലക്കേസ്; അസ്ഥികള്‍ തണ്ണീര്‍മുക്കം ബണ്ടില്‍!
  • ബ്രിട്ടനില്‍ ബലാത്സംഗ ഇരകള്‍ കേസുകളില്‍ നിന്ന് പിന്‍വാങ്ങുന്നു
  • ഇ സിഗരറ്റുകള്‍ ഉപയോഗിക്കുന്നവര്‍ കടുത്ത പുകവലിക്കാരാകാനുള്ള സാധ്യത മൂന്നിരട്ടി!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions