ലണ്ടന്‍: ഇന്ത്യയുടെ അഭിമാനപുരുഷനായിരുന്ന വി.കെ. കൃഷ്ണമേനോന്റെ അനുസ്മരണം പതിവുപോലെ വിപുലമായി നടത്തുന്നു. ഇന്ത്യന്‍ ഹൈക്കമ്മീഷന്റെ സാംസ്‌കാരിക വിഭാഗമായ നെഹ്‌റുസെന്ററും വി.കെ.കൃഷ്ണമേനോന്‍ ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. നെഹ്‌റുസെന്ററിന്റെ ഔദ്യോഗിക ഫേ്‌സ്ബുക്ക് പേജിലും യു.ട്യൂബ് ചാനലിലും തല്‍സമയം പരിപാടി സംപ്രേഷണം ചെയ്യും.
ഓണ്‍ലൈന്‍വഴിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. എല്ലാവര്‍ഷവും ലണ്ടനിലെ നെഹ്‌റു സെന്ററില്‍ വച്ച് നടത്തിയിരുന്ന ചടങ്ങ് കോവിഡിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍വഴി സംഘടിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് വി.കെ.കൃഷ്ണമേനോന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. സിറിയക്ക് മാപ്രയില്‍ പറഞ്ഞു. ബാങ്ക് ഹോളിഡേ ദിനമായ മേയ് മൂന്നിന് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ചടങ്ങ് ആരംഭിക്കും. ഡാ. സിറിയക്ക് മാപ്രയില്‍ ആമുഖ പ്രഭാഷണം നടത്തും. മൂന്‍ മന്ത്രി പീറ്റര്‍ ലോയിഡ് ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തും. ഡോ. മോഹന്‍ കോള്‍, പ്രസംഗിക്കും.
കൃഷ്ണമേനോന്റെ ജീവിചരിത്രത്തെ ആസ്പദമാക്കിയുള്ള ഡോക്കുമെന്ററി ചടങ്ങില്‍ പ്രദര്‍ശിപ്പിക്കും.
ഇന്ത്യയുടെ പ്രതിരോധമന്ത്രിയായിരുന്ന വി.കെ.കൃഷ്ണമേനോന്‍, ലണ്ടനിലെ ആദ്യ ഇന്ത്യന്‍ ഹൈക്കമ്മീഷണറായിരുന്നു. സ്വാതന്ത്ര്യസമര കാലത്ത് ലണ്ടനില്‍ ഇന്ത്യലീഗ് ആരംഭിച്ചുകൊണ്ട് ലണ്ടനില്‍ ഇന്ത്യന്‍ സ്വാതന്ത്രത്തിന് വേണ്ടിയുടെ പോരാട്ടം നയിച്ചു. ലേബര്‍ പാര്‍ട്ടി അംഗമായിരുന്നു കൃഷ്ണമേനോന്‍. 125 ാം ജന്‍മദിനമാണ് ഈവര്‍ഷം. ലണ്ടന്‍ സമയം മൂന്നിനും ഇന്ത്യന്‍ സമയം ഏഴരക്കുമാണ് ചടങ്ങ്.