ബിസിനസ്‌

ബ്രിട്ടന്‍ തുറന്നുകൊടുക്കലിലേയ്ക്ക്; പൗണ്ട് മികച്ച നിലയില്‍, ഡോളറിനെതിരെ വന്‍ മുന്നേറ്റം

ലണ്ടന്‍: മാസങ്ങള്‍ നീണ്ട അടച്ചിടലുകള്‍ക്കും നിയന്ത്രണങ്ങള്‍ക്കും ശേഷം 17 മുതല്‍ ബ്രിട്ടന്‍ തുറന്നുകൊടുക്കലിലേയ്ക്ക് നീങ്ങുമ്പോള്‍ കരുത്താര്‍ജ്ജിച്ചു പൗണ്ട്. എല്ലാ പ്രധാന കറന്‍സികള്‍ക്കുമെതിരെ മികച്ച നിലയിലാണ് പൗണ്ട്. രൂപയ്‌ക്കെതിരെ 103 നു മുകളില്‍ സ്ഥിരതയോടെ നില്‍ക്കുന്നത് ഇന്ത്യന്‍ സമൂഹത്തിന് നേട്ടമാണ്. തിങ്കളാഴ്ച മുതല്‍ ഷോപ്പുകളും സ്ഥാപനങ്ങളും തുറക്കുന്നതോടെ സമ്പദ്‌വ്യവസ്ഥയ്ക്കും ഉണര്‍വേകും. ബ്രിട്ടീഷ് സമ്പദ്‌വ്യവസ്ഥ വളര്‍ച്ചയിലേയ്ക്കാന്നെന്ന പ്രവചനവും വിനിമയ രംഗത്തു പൗണ്ടിന് നേട്ടമാകും.

ബ്രക്‌സിറ്റ് ഹിതപരിശോധനയ്ക്കു ശേഷം ആദ്യമായി പൗണ്ട് ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ രൂപ ക്കെതിരെമൂന്നക്കം കടന്നിരുന്നു. പിന്നീട് മൂന്നക്കത്തില്‍ തന്നെ തുടരുകയാണ്. യുകെ മലയാളികള്‍ അടക്കമുള്ള പ്രവാസികളെ സംബന്ധിച്ചിടത്തോളം നാട്ടിലേക്ക് പണമയക്കാന്‍ പറ്റിയ ഏറ്റവും നല്ല അവസരമാണ്. യുകെ ബാങ്കുകളില്‍ നിക്ഷേപിച്ച പണം പലരും നാട്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു. കടംവാങ്ങിയും ലോണെടുത്തും ഇപ്പോള്‍ നാട്ടിലേക്ക് പണമയക്കാനുള്ള തത്രപ്പാടിലാണ് പ്രവാസികള്‍.യൂറോയ്‌ക്കെതിരെ പൗണ്ട് നില 1.16 ആണ്. പൗണ്ട് ഡോളറിനെതിരെ 1.40 ന് മുകളിലേക്ക് ഉയര്‍ന്നു.1.42 വരെ വന്നു. ഇപ്പോഴത്തെ നിലയില്‍ ഇത് 1.45 വരെ എത്താമെന്നാണ് പ്രവചനം.

അതേസമയം, രൂപയുടെ തകര്‍ച്ച, യുകെയില്‍ പഠിക്കാനെത്തിയ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കു തിരിച്ചടിയാണ്. ലോണെടുത്ത പണം ഫീസടയ്ക്കുന്നതിനും യുകെയിലെ ജീവിതച്ചിലവുകള്‍ക്കും തികയാതെ വരുമെന്നതാണ് കാരണം.

കോവിഡിന്റെ രണ്ടാം തരംഗത്തിനെതിരെ വാക്‌സിനും കര്‍ശന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളും ഉപയോഗിച്ചുള്ള യുകെ സര്‍ക്കാരിന്റെ പ്രതിരോധ പോരാട്ടമാണ് കാര്യങ്ങള്‍ അനുകൂലമാക്കിയത്. വാക്‌സിന്‍ വിതരണം വിജയമായതോടെ ഏപ്രിലോടെ യുകെ കോവിഡില്‍ നിന്നും മുക്തി നേടിത്തുടങ്ങുമെന്നും അടുത്തവര്‍ഷത്തോടെ യുകെ സാമ്പത്തിക മേഖല ഉയര്‍ത്തെഴുന്നേല്‍ക്കുമെന്നും സാമ്പത്തിക വിദഗ്ദ്ധര്‍ നേരത്തെ പറഞ്ഞിരുന്നു. അത് ശരിവയ്ക്കുന്ന രീതിയിലാണ് ഇപ്പോഴത്തെ സ്ഥിതി. പൗണ്ടിന്റെ കുതിപ്പ് യുകെ ഓഹരി വിപണികള്‍ക്കും നേട്ടമായി. .

ബ്രക്‌സിറ്റ് ഫലം വന്ന 2016 ജൂണ്‍ 23നു ശേഷം ശേഷം പൗണ്ട് 25 ശതമാനത്തോളം ആണ് ഇടിഞ്ഞത്. പൗണ്ടിന്റെ മൂല്യം 79 രൂപ വരെയെത്തിയിരുന്നു. 78 പോലും കിട്ടിയിരുന്നില്ല. ഒരു പൗണ്ടിന് 25 രൂപയിലേറെ നഷ്ടമാണ് അന്ന് യുകെയിലെ ഇന്ത്യന്‍ സമൂഹത്തിനുണ്ടായത്. 104 -105 രൂപ ലഭിച്ചിരുന്ന സ്ഥാനത്തായിരുന്നു അത്. എന്നാല്‍ ബ്രക്‌സിറ്റ്‌ മൂലമുണ്ടായ ഇടിവ് നാല് വര്‍ഷത്തിന് ശേഷം പരിഹരിക്കപ്പെടുകയാണ്. പഴയ പ്രതാപത്തിലേയ്ക്ക് പൗണ്ട് എത്തിയിരിക്കുന്നു. വാക്സിനേഷന്‍ പൂര്‍ത്തിയാവുകയും രാജ്യം തുറന്നു കൊടുക്കലിലേയ്ക്ക് നീങ്ങുകയും ചെയ്യുന്നത് ഭാവിയില്‍ സമ്പദ്‌വ്യവസ്ഥയ്ക്കു കരുത്തേകും.

  • പലിശ നിരക്കുകള്‍ 3 ശതമാനത്തില്‍ താഴേക്ക്! സമ്പദ് വ്യവസ്ഥയെ രക്ഷിക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ രക്ഷാപ്രവര്‍ത്തനം
  • ജിഡിപി വളര്‍ന്നത് വെറും 0.1%; പലിശ നിരക്കുകള്‍ കുറയ്ക്കാതെ മറ്റ് വഴിയില്ലാതെ ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് വിപണിയില്‍ ഇനി വിലയുദ്ധം
  • പലിശ നിരക്കുകള്‍ 3.75 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • പൗണ്ടിനെതിരെ രൂപ 125 ലേയ്ക്ക് വീണു; നേട്ടം കൊയ്ത് പ്രവാസികള്‍
  • പലിശ നിരക്കുകള്‍ പ്രതീക്ഷിച്ച തോതില്‍ കുറയ്ക്കാനാവില്ല; തിരിച്ചടിയായത് വേതന വളര്‍ച്ച, മോര്‍ട്ട്‌ഗേജ് വിപണിക്ക് നിരാശ
  • അഞ്ചു മാസത്തിന് ശേഷം യുകെയില്‍ പണപ്പെരുപ്പം ഉയര്‍ന്നു; സര്‍ക്കാരിനെതിരെ വിമര്‍ശനം
  • ലക്ഷം കടന്നു കുതിച്ച് പൊന്ന്; ചരിത്രത്തിലാദ്യമായി പവന് ഒരു ലക്ഷം കടന്നു
  • ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശ നിരക്ക് 3.75 ശതമാനമായി കുറച്ചു; 2023 ശേഷമുള്ള ഏറ്റവും താഴ്ന്ന നില
  • പണപ്പെരുപ്പം കുത്തനെ ഇടിഞ്ഞു, പലിശ നിരക്ക് കുറയാന്‍ വഴിയൊരുങ്ങി
  • ഞെട്ടിച്ചു സ്വര്‍ണവില; പവന് 97,000 കടന്നു, വെള്ളി വിലയിലും കുതിപ്പ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions