Don't Miss

വാക്സിന്‍ സ്വീകരിച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും വാക്സിനേഷന്‍ വേണമെന്ന് അമേരിക്കന്‍ കോളജുകള്‍

വാഷിംഗ്ടണ്‍ : വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ അംഗീകാരം ലഭിക്കാത്ത ഇന്ത്യയുടെ കോവാക്സിന്‍, റഷ്യയുടെ സ്പുട്നിക്ക് എന്നീ വാക്സിനുകള്‍ സ്വീകരിച്ച വിദ്യാര്‍ഥികള്‍ പഠനത്തിനായി ഇന്ത്യയില്‍ നിന്ന് അമേരിക്കയിലെത്തുമ്പോള്‍ വീണ്ടും വാക്സീന്‍ സ്വീകരിക്കണമെന്ന് അമേരിക്കയിലെ 400 കോളജുകളും യൂണിവേഴ്സിറ്റികളും കര്‍ശന നിര്‍ദേശം നല്‍കി. കൊളംബിയ യൂണിവേഴ്സിറ്റി സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ ആന്റ് പബ്ലിക്ക് അഫയേഴ്സില്‍ മാസ്റ്റേഴ്സ് ഡിഗ്രിക്കായി ഇന്ത്യയില്‍ നിന്നെത്തിയ മില്ലനി ദോഷി എന്ന വിദ്യാര്‍ഥി കോവാക്സീന്റെ രണ്ടു ഡോസ് ഇന്ത്യയില്‍ നിന്നും സ്വീകരിച്ചിരുന്നുവെങ്കിലും, യൂണിവേഴ്സിറ്റി ക്യാംപസിലെത്തുമ്പോള്‍ ഇവിടെ അംഗീകാരമുള്ള മറ്റേതെങ്കിലും വാക്സീന്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല, മറ്റു വിദേശ രാജ്യങ്ങളിലെ കോളേജുകളും യൂണിവേഴ്സിറ്റികളും ഈ നിബന്ധന കൊണ്ടുവരുമെന്ന ആശങ്കയും ശക്തമാണ്.

രണ്ടു ഡോസ് കോവിഡ് വാക്സീന്‍ സ്വീകരിച്ചവര്‍ വീണ്ടും കോവിഡ് വാക്സീന്‍ സ്വീകരിക്കണമെന്നാവശ്യപ്പെടുമ്പോള്‍ അതിലടങ്ങിയിരിക്കുന്ന മെഡിക്കല്‍ ആന്റ് ലോജിസ്റ്റിക്കല്‍ വിഷയങ്ങള്‍ പഠന വിധേയമാക്കേണ്ടതുണ്ടെന്നാണു വിദഗ്ദരുടെ അഭിപ്രായം.അമേരിക്കയില്‍ വിതരണം ചെയ്യുന്ന ഫിസര്‍, മോഡേണ, ജോണ്‍സന്‍ ആന്റ് ജോണ്‍സന്‍ എന്നീ വാക്സീനുകള്‍ക്ക് വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ നിന്നും കോളജുകളില്‍ പ്രവേശനം ലഭിച്ചു വരുന്ന വിദ്യാര്‍ഥികളെ സംബന്ധിച്ച് വീണ്ടും വാക്സീന്‍ സ്വീകരിക്കുന്നതു വലിയൊരു തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്. അതിനാല്‍ കോവാക്സിന്‍, സ്പുട്നിക്ക് വാക്സിനുകള്‍ സ്വീകരിക്കുന്നവര്‍ വീണ്ടും വാക്സിനേഷന് വിധേയരാകേണ്ടിവരുന്ന സ്ഥിതിയാണ്. രണ്ടാം ഘട്ടവും വാക്സിനേഷനു വിധേയമാകുന്നത് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുമോ എന്ന ആശങ്കയുമുണ്ട്.



  • കൊടി സുനിയ്ക്കും പള്‍സര്‍ സുനിയ്ക്കും നടുവില്‍ കേരളം
  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  • ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുമായി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ കാര്‍ മ​റി​ഞ്ഞു; പെ​ണ്‍കു​ട്ടി മ​രി​ച്ചു
  • സ്വര്‍ണം ചെമ്പാകുന്ന 'മായാവിദ്യ'
  • ബിന്ദു പത്മനാഭന്‍ കൊലക്കേസ്; അസ്ഥികള്‍ തണ്ണീര്‍മുക്കം ബണ്ടില്‍!
  • ബ്രിട്ടനില്‍ ബലാത്സംഗ ഇരകള്‍ കേസുകളില്‍ നിന്ന് പിന്‍വാങ്ങുന്നു
  • ഇ സിഗരറ്റുകള്‍ ഉപയോഗിക്കുന്നവര്‍ കടുത്ത പുകവലിക്കാരാകാനുള്ള സാധ്യത മൂന്നിരട്ടി!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions